'ആരുമില്ലെങ്കിലും ഡോക്ടര്‍ക്ക് ഞങ്ങളുണ്ട് ഡോക്ടറേ..'; റോബിന്റെ കൈപിടിച്ച് കണ്ണുനിറഞ്ഞ് ആരാധിക
ബിഗ്‌ബോസ് മലയാളം സീസണ്‍ 4 അവസാനിച്ചിട്ട് മാസങ്ങളായി. പക്ഷേ ഇപ്പോഴും തിലെ മത്സരാര്‍ത്ഥികളെക്കുറിച്ചുള്ള വിവാദങ്ങളും ചര്‍ച്ചകളും ഒന്നും അവസാനിച്ചിട്ടില്ല. ബിഗ്‌ബോസ് മലയാളത്തിന്റെ ചിരിത്രത്തില്‍ തന്നെ റോബിന്‍ രാധാകൃഷ്ണനെ പോലയുള്ള ഒരു മത്സരാര്‍ത്ഥി ഉണ്ടായിട്ടുണ്ടാവില്ല.
കാരണം ഷോയില്‍ നിന്ന് പുറത്താക്കിയിട്ട് കൂടി ഇത്രയേറെ ആരാധകര്‍ ഉള്ള മറ്റൊരു മത്സരാര്‍ത്ഥി ഉണ്ടായിക്കാണില്ല. ദിനംപ്രതി അദ്ദേഹത്തിന്റെ ആരാധകരുടെ എണ്ണം കൂടിക്കൂടി വരികയാണ്. കുട്ടികള്‍ മുതല്‍ പ്രായം ആയവര്‍ വരെ അദ്ദേഹത്തിന്റെ ആരാധകരായി ഉണ്ട്. റോബിന്റെ പേരില്‍ പല വിവാദങ്ങള്‍ ഉണ്ടായപ്പോഴും ആരാധകര്‍ അദ്ദേഹത്തിന് പിന്നില്‍ നിലകൊണ്ടു.

ഇപ്പോള്‍ ബിഗ്‌ബോസിലെ തന്നെ മറ്റൊരു മത്സരാര്‍ത്ഥിയായിരുന്ന റിയാസ് വീണ്ടും ഒരു വിവാദത്തിന് തിരികൊളുത്തിയിരുന്നു, റോബിന്‍ വിവാഹം കഴിക്കാന്‍ പോകുന്ന ആരതി പൊടിയെ ആക്ഷേപിച്ചായിരുന്നു റിയാസ് രംഗത്തെത്തിയത്. ഇതിന് പിന്നാലെ റോബിനുള്ള പിന്തുണ ആരാധകര്‍ ഒന്നുകൂടി ഉറപ്പിച്ചിരിക്കുകയാണ്..

അദ്ദേഹം പങ്കെടുത്ത ഒരു പരിപാടിയല്‍ വെച്ചാണ് അദ്ദേഹത്തിന്റെ ഒരു ആരാധിക റോബിന്റെ കൈകള്‍ പിടിച്ചുകൊണ്ട് ആരാധകർ എന്നും റോബിന്റെ കൂടെയുണ്ടാകുമെന്ന് ഉറപ്പ് നല്‍കുന്നത്. കണ്ണുകള്‍ നിറഞ്ഞുകൊണ്ടാണ് അവര്‍ വേദിയില്‍ നിന്ന് റോബിനോട് പറയുന്നത്. ഞങ്ങളുണ്ട് ഡോക്ടറെ ആരുമില്ലെങ്കിലും ഞങ്ങളുണ്ട് ഡോക്ടറെ കൂടെ എന്നാണ് ഇവര്‍ പറയുന്നത്. റോബിന്‍ ഇത് തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചിട്ടുമുണ്ട്.

അതേസമയം, വേദിയില്‍ വെച്ച് തനിക്ക് ഒരാളെക്കുറിച്ച് പറഞ്ഞ് നെഗറ്റിവിറ്റി ഉണ്ടാക്കണമെന്നോ ഒരാളുടെ ജീവിതത്തില്‍ ഇടിച്ചുകയറിച്ചെന്ന് ഡീഗ്രേഡ് ചെയ്യണമെന്നോ ഇല്ലെന്ന് റോബിന്‍ പറയുന്നുണ്ട്. എന്റെതായ ബെസ്റ്റ് കൊടുത്ത് എന്റേതായ വഴിയിലൂടെ ഞാന്‍ പോകുന്നുവെന്നും റോബിന്‍ പറയുന്നു...

റോബിനും റിയാസും തമ്മിലുള്ള പ്രശ്നം ബിഗ്ബോസിനകത്തു നിന്നു തന്നെയുണ്ട്. റിയാസിനെ തല്ലിയെന്ന് പറഞ്ഞാണ് ബിഗ്ബോസിൽ നിന്ന് റോബിനെ പുറത്താക്കിയത്. ഇത് ആരാധകർക്കിടയിൽ വലീിയ പ്രതിഷേധമാണ് ഉണ്ടാക്കിയത്. ഇതോടെ റോബിന്റെ ആരാധകരുടെ എണ്ണവും കൂടി..മത്സരം കഴിഞ്ഞ് പുറത്തെത്തിയിട്ടും വിവാദങ്ങൾക്ക് കുറവുണ്ടായില്ല. കഴിഞ്ഞ ദിവസം ആരതി പൊടിയെ റിയാസ് പരിഹസിച്ചതോടെ വീണ്ടും പ്രശ്നം തുടങ്ങി.

ആരതി പൊടിയെ കുറിച്ച് എന്താണ് അഭിപ്രായം എന്ന ആരാധകരുടെ ചോദ്യത്തിന് ആരാണ് ഈ ആരതി പൊടിയെന്നായിരുന്നു റിയാസിന്റെ മറുചോദ്യം. പ്രശസ്തനായ ബോയ് ഫ്രണ്ടിന്റെ പേരിൽ പ്രശസ്തി നേടിയവരെ കുറിച്ച് ആലോചിക്കാനുള്ള സമയം തനിക്ക് ഇല്ലെന്നും റിയാസ് പറഞ്ഞിരുന്നു.

ആരതി പൊടി പ്രശസ്തയാണോ? അരിപ്പൊടി എന്നൊക്കെ കേട്ടിട്ടുണ്ട്. ഈ പൊടി പക്ഷേ ഞാൻ ആദ്യമായാണ് കേൾക്കുന്നത്. അവർ നടിയാണോ? മോഡലാണോ? എന്താണ്? സ്വന്തം കഴിവും ടാലന്റും കൊണ്ട് വളർന്ന ആരെങ്കിലും ആയിരുന്നുവെങ്കിൽ എനിക്ക് അറിയാൻ ചാൻസുണ്ട്.അല്ലാതെ ബോയ് ഫ്രണ്ടിന്റെ പേരിൽ മാത്രം പോപ്പുലറായ ആളാണെങ്കിൽ ക്ഷമിക്കണം അത്തരക്കാര്‍ക്ക് വേണ്ടി ഞാൻ എന്റെ വിലപ്പെട്ട സമയം കളയാറില്ല', എന്നായിരുന്നു റിയാസ് പറഞ്ഞത്. സംഭവം വിവാദമായതിന് പിന്നാലെ ആരതിയോട് ക്ഷമ ചോദിച്ച് റിയാസ് രംഗത്തെത്തിയരുന്നു.












Click it and Unblock the Notifications