തിരക്കഥ, സംവിധാനം, നായകന്‍, നിര്‍മാണം.. എല്ലാം റോബിന്‍ തന്നെ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്, പേര് കേട്ടോ
രാവണയുദ്ധം റോബിന്റെ രണ്ടാമത്തെ ചിത്രമായിരിക്കും. ആദ്യ ചിത്രം സന്തോഷ് ടി കുരുവിളയായിരിക്കും നിര്‍മിക്കുക

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലൂടെ വലിയ ആരാധക വൃന്ദത്തെ സ്വന്തമാക്കിയ താരമാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ റോബിന്‍ രാധാകൃഷ്ണന്‍ ബിഗ് ബോസ് മലയാളം സീസണ്‍ 4 ലൂടെ ആണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. എന്നാല്‍ ബിഗ് ബോസ് ഹൗസില്‍ 100 ദിവസം പൂര്‍ത്തിയാക്കാന്‍ റോബിന്‍ രാധാകൃഷ്ണന് സാധിച്ചിരുന്നില്ല.
എന്നാലും ഇതിനോടകം ബിഗ് ബോസിന് പുറത്ത് വലിയ ആരാധകരെ സ്വന്തമാക്കാന്‍ റോബിന്‍ രാധാകൃഷ്ണന് സാധിച്ചു. സിനിമാക്കാര്‍ക്ക് ലഭിക്കുന്നതിന് സമാനമായ സ്വീകരണമാണ് റോബിന്‍ രാധാകൃഷ്ണന് പോകുന്നിടത്തെല്ലാം ലഭിക്കുന്നത്. അതിനിടെ റോബിന്‍ സിനിമയില്‍ എത്തും എന്നും പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സിനിമയിലെ സ്റ്റില്‍ ഫോട്ടോഗ്രാഫറായ ശാലു പേയാട് റോബിന്‍ രാധാകൃഷ്ണന് എതിരെ വലിയ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.

റോബിന്‍ എല്ലാവരേയും പറ്റിക്കുകയായിരുന്നു
റോബിന്‍ രാധാകൃഷ്ണന്‍ എല്ലാവരേയും പറ്റിക്കുകയായിരുന്നു എന്നും ഇല്ലാത്ത പടത്തിന്റെ പേരില്‍ അനൗണ്‍സ്‌മെന്റ് നത്തിയ ആളാണ് റോബിന്‍ എന്നും ശാലു പേയാട് പറഞ്ഞിരുന്നു. എന്നാല്‍ ഈ വിവാദങ്ങള്‍ക്കുള്ള മറുപടി എന്നോണം ഈ ആഴ്ച തന്നെ തന്റെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിടും എന്ന് റോബിന്‍ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ പറഞ്ഞത് പോലെ തന്റെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് എന്ന് റോബിന്‍ രാധാകൃഷ്ണന്‍.

എല്ലാ റോളും റോബിന് തന്നെ
രാവണയുദ്ധം എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ നായകനാകുന്നതിനൊപ്പം ചിത്രത്തിന് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നതും റോബിന്‍ രാധാകൃഷ്ണനാണ്. ഇതിനോടൊപ്പം തന്നെ ചിത്രത്തിലെ ബാക്ക്ഗ്രൗണ്ട് സ്‌കോറും റോബിന്‍ രാധാകൃഷ്ണന്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്ക് വെച്ചിട്ടുണ്ട്. തന്റേതായി പുറത്ത് വരാനിരിക്കുന്ന രണ്ടാമത്തെ ചിത്രമാകും ഇത് എന്ന് റോബിന്‍ രാധാകൃഷ്ണന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ആരതി പൊടി നായിക?
വേണു ശശിധരന്‍ ലേഖ ആണ് രാവണയുദ്ധം എന്ന സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ശങ്കര്‍ ശര്‍മ്മ സംഗീത സംവിധാനവും നിര്‍വ്വഹിക്കും. ഡോ. റോബിന്‍ രാധാകൃഷ്ണന്‍ ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റോബിന്‍ തന്നെയാണ് രാവണയുദ്ധം നിര്‍മിക്കുകയും ചെയ്യുന്നത്. മോഡലും നടിയും റോബിന്റെ പ്രതിശ്രുത വധുവുമായ ആരതി പൊടിയാകും നായികാ വേഷത്തിലെത്തുക എന്നാണ് സൂചന.

സന്തോഷ് ടി കുരുവിളയുടെ സിനിമ
ഈ വര്‍ഷം നവംബറില്‍ രാവണയുദ്ധത്തിന്റെ ചിത്രീകരണം ആരംഭിക്കും. അതേസമയം മഹേഷിന്റെ പ്രതികാരം, നാരദന്‍, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, ആര്‍ക്കറിയാം തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവായ സന്തോഷ് ടി കുരുവിള നിര്‍മിക്കുന്ന പുതിയ ചിത്രത്തിലും റോബിന്‍ രാധാകൃഷ്ണന്‍ ആണ് നായകന്‍. ഇതായിരിക്കും റോബിന്‍ രാധാകൃഷ്ണന്റെ ആദ്യ സിനിമ എന്നാണ് വിവരം.












Click it and Unblock the Notifications