ആ അമ്മ എവിടെയാണെന്നറിയില്ല, ക്ഷമ ചോദിക്കുന്നു... എന്നെ വിളിക്കാമോ..? വികാരഭരിതനായി റോബിന്‍
ബിഗ് ബോസ് മലയാളത്തിലെ എല്ലാ സീസണും എടുത്ത് പരിശോധിച്ചാലും റോബിന് കിട്ടിയ പിന്തുണ മറ്റാര്‍ക്കും കിട്ടിയിട്ടുണ്ടാകില്ല. എന്നാല്‍ ബിഗ് ബോസില്‍ 100 ദിവസം പൂര്‍ത്തിയാക്കാന്‍ റോബിന് സാധിച്ചിരുന്നില്ല

ബിഗ് ബോസ് മലയാളം സീസണ്‍ 4 കഴിഞ്ഞിട്ട് നാളേറെയായെങ്കിലും ഇപ്പോഴും ആളുകള്‍ റോബിന്‍ രാധാകൃഷ്ണന്‍ എന്ന് കേട്ടാല്‍ ആവേശഭരിതരാക്കും. ബിഗ് ബോസ് മലയാളത്തിലെ എല്ലാ സീസണിലേയും വെച്ച് നോക്കുമ്പോഴും റോബിനോളം ആരാധകഹൃദയം കീഴടക്കിയ മത്സരാര്‍ത്ഥി ഉണ്ടാകില്ല. കഴിഞ്ഞ ദിവസമാണ് റോബിനും നടിയും സംരഭകയുമായ ആരതി പൊടിയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്.
ഇപ്പോഴിതാ താരം ഏറെ സന്തോഷത്തോടെ ഒരു വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 4 കഴിഞ്ഞതിന് ശേഷം നിരവധി സ്ഥലങ്ങളില്‍ റോബിന്‍ ഉദ്ഘാടനങ്ങളുമായി ബന്ധപ്പെട്ട് പോയിട്ടുണ്ട്. അപ്പോഴെല്ലാം ആരാധകര്‍ അദ്ദേഹത്തിന് പലവിധ സമ്മാനങ്ങളും നല്‍കാറുണ്ട്. അത്തരത്തില്‍ തനിക്ക് മുന്‍പ് ലഭിച്ച സമ്മാനത്തെ കുറിച്ചാണ് റോബിന്‍ പറയുന്നത്.

റോബിന്റെ വാക്കുകള്‍
എല്ലാവര്‍ക്കും നമസ്‌കാരം, ഞാന്‍ ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. ഞാന്‍ ബിഗ് ബോസില്‍ ആയിരുന്ന സമയത്ത് എന്നെ ഒരുപാട് പേര് ഇഷ്ടപ്പെട്ടിരുന്നു. ഒരുപാട് പേര് സപ്പോര്‍ട്ട് ചെയ്തിരുന്നു. ഞാന്‍ ഔട്ടാകുന്ന സമയത്ത് ഒരുപാട് പേര്‍ക്ക് വിഷമമുണ്ടായിട്ടുണ്ട്. ഞാന്‍ കേട്ടിട്ടുണ്ട് പല അമ്മമാരും വിഷമം കാരണം ആശുപത്രിയില്‍ അഡ്മിറ്റാകുന്ന സിറ്റുവേഷന്‍ വരെ വന്നിട്ടുണ്ട്. സത്യം പറഞ്ഞാല്‍ അതെല്ലാം കേള്‍ക്കുമ്പോള്‍ ഭയങ്കര വിഷമം തോന്നാറുണ്ട്.

ചെറുതും വലുതുമായ സമ്മാനങ്ങള്‍ കിട്ടി
ഞാന്‍ ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം പല ഫംഗ്ഷന്‍സും ഇനാഗുറേറ്റ് ചെയ്യാന്‍ പോകുമ്പോള്‍ ആണ് എല്ലാവരേയും കാണുകയും സാധിക്കുകയും ചെയ്യുന്നത്. പലരും അപ്പോള്‍ എനിക്ക് ഗിഫ്റ്റുകളൊക്കെ തരാറുണ്ട്. അത് എനിക്ക് വലുതോ ചെറുതോ എന്നൊന്നുമില്ല. എല്ലാ ഗിഫ്റ്റും എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. ഇന്നലെ രാത്രി ഞാന്‍ ആക്ച്വലി ഗിഫ്റ്റുകളെല്ലാം അറേഞ്ച് ചെയ്ത് വെക്കുന്ന സമയത്ത് ഞാന്‍ ഒന്ന് രണ്ട് ഗിഫ്റ്റുകള്‍ അണ്‍റാപ്പ് ചെയ്യാനായിട്ട് മറന്ന് പോയിട്ടുണ്ടായിരുന്നു.

തൃശൂരില്‍ നിന്ന് ലഭിച്ച സമ്മാനം
അതില്‍ ഒന്ന് രണ്ട് ഡ്രോയിംഗ്‌സ് ഉണ്ടായിരുന്നു. ഞാന്‍ ഡിസംബര്‍ മൂന്നാം തിയതി തൃശൂര്‍ ഒരു ഇനാഗുറേഷന് പോയ സമയത്ത് അവിടെ ഒരു അമ്മയെ കാണാനിടയായി. അപ്പോള്‍ ആ അമ്മ എന്റെ കൈയില്‍ എന്നെ ഒരുകാര്യം ഏല്‍പ്പിച്ചിരുന്നു. അതിന് ശേഷം തിരക്കുകള്‍ കാരണം ഞാന്‍ അത് സത്യം പറഞ്ഞാല്‍ തുറന്ന് നോക്കാന്‍ വിട്ട് പോയി. അമ്മയുടെ ആ ഗിഫ്റ്റിനൊപ്പം അമ്മയുടെ ഒരു ലെറ്ററുണ്ടായിരുന്നു

ആരാണ് ആ അമ്മ എന്ന് എനിക്കറിയണം
ഇത് മലയാളത്തിലാണ്. മലയാളം ഞാന്‍ തപ്പി പിടിച്ച് വായിച്ചിട്ടുണ്ടായിരുന്നു. അമ്മയുടെ പേര് മേരി എന്നാണ്. മരത്താക്കര എന്ന സ്ഥലത്താണ് വീട്. ഞാന്‍ ഈ കത്ത് മുഴുവന്‍ വായിച്ചിട്ടുണ്ട്. ഇതില്‍ തന്ന നമ്പറില്‍ വിളിക്കാന്‍ നോക്കിയിട്ടും കിട്ടിയില്ല. അമ്മ പറ്റും എന്നുണ്ടെങ്കില്‍ എന്റെ മാനേജര്‍ അന്‍ഷാദിന്റെ നമ്പര്‍ എന്റെ പ്രൊഫൈലിലുണ്ട്. ആ നമ്പറിലേക്കൊന്ന് വിളിക്കാന്‍ പറ്റും എന്നുണ്ടെങ്കില്‍ എനിക്ക് അമ്മയോട് വന്ന് സംസാരിക്കണം എന്നുണ്ട്. ക്ഷമ ചോദിക്കുകയാണ്. ഞാനീ ഒരു കാര്യം തുറന്ന് നോക്കിയിട്ടുണ്ടായിരുന്നില്ല.

വൈകിയതിന് മാപ്പ്
എനിക്ക് സത്യം പറഞ്ഞാല്‍ ഞാന്‍ ഇതെല്ലാം അറേഞ്ച് ചെയ്ത് വെക്കുമ്പോഴാണ് ഇത് കാണുന്നത്. ആ ലെറ്ററില്‍ എന്നോടുള്ള സ്‌നേഹവും ഞാന്‍ ഔട്ടായി പോകുന്നതിനുള്ള വിഷമവും ഞാനും പൊടിയും ഒന്നാകണം അങ്ങനെ ഒരുപാട് പ്രാര്‍ത്ഥിക്കുന്നുണ്ട്. അമ്മ എനിക്കും പൊടിക്കും വേണ്ടി രണ്ട് റിംഗ്‌സ് തന്നിട്ടുണ്ടായിരുന്നു. സത്യം പറയാലോ അമ്മ ഒരുപാട് ക്ഷമ ചോദിക്കുന്നു. കാരണം ഇന്നലെ രാത്രി ഇത് കണ്ടപ്പോള്‍ സത്യം പറഞ്ഞാല്‍ വിഷമമായി. വേറൊന്നും വിചാരിക്കരുത്, മനപൂര്‍വമല്ല. തിരക്കിനിടക്ക് വിട്ട് പോയതാണ്. അമ്മ എനിക്കും പൊടിക്കും ഓരോരോ റിംഗ് തന്നിട്ടുണ്ട്.

ഇത് ഞാന്‍ ആരതിക്കും കൊടുക്കും
അമ്മ ഈ വീഡിയോ കാണണം. ഞങ്ങളുടെ എന്‍ഗേജ്‌മെന്റ് കഴിഞ്ഞു. അമ്മയുടെ അനുഗ്രഹം വേണം. അമ്മ അത് അറിഞ്ഞിട്ടുണ്ടാകും എന്നറിയാം. ഞാന്‍ ആ ഫോട്ടോ തപ്പി പിടിച്ച് എടുത്തിട്ടുണ്ട്. അമ്മയുടെ അനുഗ്രഹത്തോടെ ഈ റിംഗ് ഞാനീ വിരലില്‍ ഇടുകയാണ്. ഞാന്‍ ഇത് തുറന്ന് നോക്കാത്തതില്‍ ഒരുപാട് വിഷമം തോന്നുന്നു. പൊടിക്കുള്ള മോതിരം ഞാന്‍ എന്തായാലും പൊടിക്ക് കൊടുക്കാം.

ഒരുപാട് പ്രശ്‌നങ്ങള്‍ക്കിടയിലെ ആശ്വാസം
ഡിസംബര്‍ മൂന്നാം തിയതി എനിക്ക് ഇത് തന്നിട്ട് ഇപ്പോഴാണ് എനിക്ക് തുറന്ന് നോക്കാനുള്ള സാഹചര്യം ഉണ്ടായത്. വിട്ട് പോയതാണ്. ക്ഷമിക്കണം. ഞാന്‍ ഇപ്പോഴും ഒരുപാട് പ്രതിസന്ധികളും പ്രശ്‌നങ്ങളും എല്ലാം നേരിടുമ്പോഴും എനിക്കൊരു ആശ്വാസം എന്ന് പറയുന്നത് എന്നെ സ്‌നേഹിക്കാന്‍ വേണ്ടി കുറച്ച് പേരുണ്ടല്ലോ. അല്ലെങ്കില്‍ ഞാന്‍ നന്നായി കാണണം എന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ടല്ലോ എന്നുള്ളതാണ്.

വിമര്‍ശിക്കാന്‍ വരേണ്ട, സന്തോഷത്തിന് ചെയ്തതാണ്
ഞാന്‍ സ്വര്‍ണമൊന്നും അധികം ഇടുന്ന ആളല്ല. ആദ്യായിട്ട് ഇട്ടത് എന്റെ വെഡിംഗ് റിംഗ് ആണ്. അമ്മക്ക് വേണ്ടിയാണ് ഞാന്‍ ഈ വെഡിംഗ് റിംഗ് ഇട്ടിരിക്കുന്നത്. എന്റെ കൈയില്‍ ഇത് എപ്പോഴും ഉണ്ടായിരിക്കും. അമ്മയെ കാണാന്‍ വേണ്ടി ഞാനൊരു ദിവസം വരും. ഒരു വീഡിയോ ചെയ്യണം എന്ന് തോന്നി. ഇതില്‍ വന്ന് വിമര്‍ശിക്കാന്‍ നിക്കരുത്. ഒരു സന്തോഷത്തിന്റെ പുറത്ത് ചെയ്തതാണ്.












Click it and Unblock the Notifications