'പ്രായം കൂടുമ്പോള്‍ പക്വത കാണിക്കൂ... നന്ദികേട് കാണിക്കല്ലേ..'; റോബിനോട് രാഹുല്‍ ഈശ്വര്‍
ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മത്സരാര്‍ത്ഥിയായിരുന്നു റോബിന്‍ രാധാകൃഷ്ണന്‍. സഹ മത്സരാര്‍ത്ഥിയെ കായികമായി കൈകാര്യം ചെയ്തതിന്റെ പേരില്‍ റോബിന്‍ രാധാകൃഷ്ണനെ ബിഗ് ബോസില്‍ നിന്ന് പുറത്താക്കുകയായിരുന്നു. എന്നാല്‍ ബിഗ് ബോസിലെ ആ സീസണിലെ ജേതാവിനേക്കാള്‍ വലിയ പിന്തുണ ആര്‍ജ്ജിക്കാന്‍ റോബിന് സാധിച്ചിരുന്നു.
ബിഗ് ബോസിന് ശേഷം എല്ലാവരും ചര്‍ച്ച ചെയ്തതും റോബിനെ കുറിച്ചായിരുന്നു. ഇതിനിടെയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ചലഞ്ചറായി റോബിന്‍ എത്തിയത്. എന്നാല്‍ ചട്ടം ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി ഇത്തവണയും റോബിനെ പുറത്താക്കുകയായിരുന്നു. ഇതിന് പിന്നാലെ ബിഗ് ബോസിനും ഏഷ്യാനെറ്റിനും എതിരെ രൂക്ഷ വിമര്‍ശനവുമായി റോബിന്‍ രാധാകൃഷ്ണന്‍ എത്തിയിരുന്നു.

ബിഗ് ബോസ് സ്‌ക്രിപ്റ്റഡാണ് എന്നായിരുന്നു റോബിന്റെ ആരോപണം. എന്നാല്‍ ഇതിനെതിരെ നിരവധി മുന്‍ മത്സരാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ആക്ടിവിസ്റ്റും മലയാളി ഹൗസ് വിന്നറുമായ രാഹുല്‍ ഈശ്വറും റോബിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ബിഗ് ബോസ് സ്‌ക്രിപ്റ്റഡല്ലെന്നും റോബിന്‍ പരാമര്‍ശം തിരുത്തണം എന്നുമാണ് രാഹുല്‍ ഈശ്വര്‍ പറഞ്ഞത്. ദി പ്രൈം വിറ്റ്‌നസ് എന്ന യൂട്യൂബ് ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍:
'റോബിനെ ആദ്യം കണ്ടപ്പോള്‍ തന്നെ എല്ലാവരും ശ്രദ്ധിച്ചതാണ്. എല്ലാവര്‍ക്കും അദ്ദേഹത്തെ ഇഷ്ടവുമാണ്. റോബിന്‍ അലറുന്നതൊക്കെ ഒന്ന് കുറച്ചാല്‍ നല്ലതാണ്. ഒരു കാര്യവുമില്ലാതെ അലറുന്നത് കുറച്ച് കൂടുതലാണ്. പക്ഷെ റോബിന്‍ ഒരു ഡോക്ടറാണ്. നമ്മളെല്ലാവരും ബഹുമാനിക്കുന്നുണ്ട്. അദ്ദേഹത്തിനുള്ളില്‍ നല്ലൊരു എനര്‍ജിയുണ്ട്. പക്ഷെ റോബിനെതിരെ ഒരു നടപടി വന്നതോട് കൂടി ഇതെല്ലാം ഉഡായിപ്പാണ് എന്ന വാക്ക് ഉപയോഗിക്കുന്നത് ശരിയല്ല.
റോബിന് ഇനിയും ഒരുപാട് ഭാവിയുള്ളതാണ്. റോബിന്റെ സിനിമ വരാനുണ്ട്. അദ്ദേഹം വളരെ ഇന്റലിജന്റാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പക്ഷെ റോബിന്‍ ചില കാര്യങ്ങളില്‍ ഒരു മിതത്വം പാലിക്കണം. ഇത്രയും അലറേണ്ട ആവശ്യമില്ല. റോബിന്റെ തൊണ്ടക്ക് തന്നെയാണ് ദോഷം. ബിഗ് ബോസൊക്കെ വളരെ ജനുവിന്‍ പ്രോഗ്രാമാണ്. ഒരുപക്ഷെ ലോക ടിവി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റീച്ചുള്ള പരിപാടികളിലൊന്നാണ് ബിഗ് ബോസ്.
സ്‌ക്രിപ്റ്റില്ലാതെ ഓരോ വ്യക്തികള്‍ അവരുടെ ജീവിതത്തെ കാണിക്കുകയാണ്. ആ ജീവിതത്തില്‍ നിന്ന് നമുക്ക് എത്താന്‍ കഴിയുന്ന ഒരുപാട് ഇന്‍സൈറ്റുകളുണ്ട്. ചിലതൊക്കെ എഡിറ്റഡാണ്. അല്ലാതെ 24 മണിക്കൂറും 50 ക്യാമറയിലെ കാര്യങ്ങള്‍ നമുക്ക് കാണിക്കാന്‍ പറ്റില്ലല്ലോ. ഇതിന് ഒരു നരേറ്റീവ് ഉണ്ട്. ഈ നരേറ്റീവ് അവിടത്തെ എഡിറ്റേഴ്‌സും മറ്റുമാണ് നമ്മുടെ മുന്‍പില്‍ പ്രസന്റ് ചെയ്യുന്നത്.
റോബിന് ഇത്രയും ഫെയിം നല്‍കിയതും നമ്മളെല്ലാവരും അദ്ദേഹത്തെ അറിഞ്ഞതും ബിഗ് ബോസിലൂടെ തന്നെ അല്ലേ. അങ്ങനെയുള്ള ബിഗ് ബോസിനെ തള്ളിപ്പറയുന്നത് നന്ദികേടാണ്. ഇനിയും ഒരുപാട് ഫ്യൂച്ചര്‍ ഉള്ള വ്യക്തിയാണ് ഡോ റോബിന്‍. പ്രായം കൂടി വരുമ്പോള്‍ കാര്യങ്ങളെ കുറെക്കൂടി പക്വതയിലൂടെ കാണണം. താല്‍ക്കാലികമായ ദേഷ്യത്തിന്റെ പേരിലായിരിക്കണം അദ്ദേഹം തള്ളിപ്പറഞ്ഞത്. അത് ശരിയായില്ല. അത് പുനര്‍ചിന്തിച്ച് മാറ്റിപ്പറയാന്‍ അദ്ദേഹം തയ്യാറാകണം'.












Click it and Unblock the Notifications