ജാസ്മിൻ ബാംഗ്ലൂരേക്ക് വിളിച്ചു, നിമിഷ ദുബായിലേക്കും; ചിലരെ കാണാൻ സർപ്രൈസ് ആയി പോകും;ഞെട്ടിച്ച് റോബിന്റെ മറുപടി
കൊച്ചി: ബിഗ് ബോസ് സീസൺ 4 ലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു റോബിൻ രാധാകൃഷ്ണൻ. എന്നാൽ സഹമത്സാർത്ഥിയെ കായികമായി ഉപദ്രവിച്ചതോടെ ഷോയിൽ നിന്നും താരം പുറത്താകുകയായിരുന്നു. അതേസമയം റോബിൻ ഷോയിൽ വീണ്ടും എത്തണമെന്ന് ആഗ്രഹിക്കുന്ന നിരവധി ആരാധകർ ഇപ്പോഴും ഉണ്ട്. അങ്ങനെയെങ്കിൽ ബിഗ് ബോസ് അൾട്ടിമേറ്റ് വന്നാൽ റോബിൻ എത്തുമോയെന്നാണ് ഇപ്പോൾ ആരാധകർക്ക് അറിയേണ്ടത്. അതിന് മറുപടി നൽകുകയാണ് റോബിനും റോബിന്റെ ഭാവി വധുവായ ആരതിയും. അതോടൊപ്പം തന്നെ ബിഗ് ബോസിലെ സൗഹൃദങ്ങളെ കുറിച്ചും, മത്സരാർത്ഥികളോടുള്ള ഇഷ്ടത്തെ കുറിച്ചും അടുപ്പത്തെ കുറിച്ചുമെല്ലാം ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിൽ ഇരുവരും മനസ് തുറന്നു. വായിക്കാം

ബിഗ് ബോസിൽ റോബിനെ കുറിച്ചുള്ള നെഗറ്റീവ് കമന്റുകൾ അല്ല വേദനിപ്പിച്ചതെന്നും എല്ലാവർക്കും കിട്ടയത് പോലുള്ള ഒരു അവകാശം റോബിന് ലഭിച്ചതായി തനിക്ക് തോന്നിയിട്ടില്ലെന്നും ആരതി പറയുന്നു.. 'അവിടെ എല്ലാവരും തെറ്റ് ചെയ്തിട്ടുണ്ട്.പക്ഷേ ശിക്ഷ റോബിന് മാത്രമാണ് ശിക്ഷ കിട്ടിയത്. ഇനി റോബിനെ മോശം പറഞ്ഞാൽ തന്നെ എന്താണ് കൂടുതൽ ആയി പറയുക? ടോക്സിക് ആണെന്നോ? അഗ്രസീവാണെന്നോ? ഒരിക്കലും എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. എനിക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടായാലേ എനിക്ക് വേദനിക്കൂ'.
Read Also:അച്ഛന് മുന്നില്‍ റോബിന്‍ ചമ്മിപ്പോയി; നെറ്റ് ഡ്രൈവില്‍ പറഞ്ഞത് ഇത് എന്റെ വിജയം, വെളിപ്പെടുത്തി ആരതി

'അഭിപ്രായ വ്യത്യാസങ്ങൾ ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടുണ്ട്. ചിലർ എന്നെ തെറ്റിധരിപ്പിച്ച് വേദനിപ്പിക്കാൻ നോക്കിയിട്ടുണ്ട്. ഫേക്കായിട്ടുള്ള ആളുകൾ, ആ സമയത്ത് നമ്മളെ വിഷമിപ്പിക്കുന്ന കാര്യങ്ങൾ കാണിച്ചപ്പോ ചെറുതായി വിഷമിച്ച് പോയിട്ടുണ്ടായിരുന്നു. പക്ഷേ അടുത്ത ദിവസം തന്നെ ഞാൻ റോബിനെ കണ്ട് ഇതൊക്കെ കാണിച്ച് കൊടുത്തു. എന്നാൽ അതൊക്കെ ഫേക്ക് ആണെന്ന് എനിക്ക് മനസിലായി', ആരതി പറഞ്ഞു.

അതേസമയം ബിഗ് ബോസിലെ ആരുമായും തനിക്ക് വ്യക്തിപരമായ പ്രശ്നങ്ങൾ ഇല്ലെന്നും ഗെയിമിനെ ഗെയിമായി കണ്ട ആളാണ് താനെന്നും അഭിമുഖത്തിൽ റോബിൻ വ്യക്തമാക്കി. 'എന്റെ ഗെയിം കണ്ട് ഞാൻ ആ രീതിയിലുളള ആളാണെന്ന് ജെഡ്ജ് ചെയ്ത് കഴിഞ്ഞാൽ എന്ത് പറയും. അത് അവരുടെ ഇഷ്ടമാണ്. അവരുടെ വ്യക്തിപരമായ കാഴ്ചപാടുകളും തീരുമാനങ്ങളും ഉണ്ട്. അതിൽ ഞാൻ തലയിടില്ല. പക്ഷേ എനിക്ക് എല്ലാവരോടും ഇഷ്ടമുണ്ട്. ബിഗ് ബോസിൽ ഉണ്ടായിരുന്നവരുമായി സൗഹൃദം പുലർത്താതിരിക്കുന്നതിനർത്ഥം ഇവരെ എല്ലാവരേയും മറന്നു എന്നതല്ല.
ഞാൻ ചിലപ്പോൾ അവർ പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും അവരുടെ ജീവിതത്തിൽ ഇടിച്ച് കയറി സർപ്രൈസ് കൊടുക്കുന്നത്. എല്ലാവരും സർപ്രൈസിനായി കാത്തിരിക്കുക'.

'അപർണ മൾബറിയുമായി ആദ്യമൊക്കെ നല്ല അടുപ്പം ഉണ്ടായിരുന്നു. എന്റെ നമ്പർ മാറിയതോട് കൂടി പിന്നെ കോൺടാക്ട് ഇല്ലാതായി. എനിക്ക് വളരെ അധികം പോസിറ്റിവിറ്റി പകർന്ന് തന്നിട്ടുള്ളരാളാണ് അപർണ. അപർണയെ കാണാൻ ഞാൻ ഒരു ദിവസം തീർച്ചയായും പോകും. ഒന്നും മറക്കുന്നൊരാളല്ല ഞാൻ. ഞാൻ ആരേയും മറന്നിട്ടില്ല. പക്ഷേ എനിക്ക് കുറച്ച് സമയം വേണം. പെട്ടെന്ന് എന്റെ ജീവിതത്തിൽ ഒരു മാറ്റം വന്നു. അത് ഉൾക്കൊളളാൻ എനിക്ക് സമയം വേണം. അത് കഴിഞ്ഞ് ഇവരെയൊക്കെ കാണാൻ പോകും'.

'നിലവിൽ എല്ലാവരും ഗെയിമിൽ തന്നെ നിൽക്കുകയായിരുന്നു. ഇപ്പോൾ റിയാലിറ്റിയുമായി മുന്നോട്ട് പോകുകയാണ് ആളുകൾ. എന്നാണ് ബാംഗ്ലൂർ വരുന്നതെന്ന് ജാസ്മിൻ ചോദിച്ചിരുന്നു. നിമിഷ എന്നാണ് നീ ദുബായിലേക്ക് വരുന്നതെന്ന് ചോദിച്ച് മെസേജ് അയച്ചിരുന്നു. അതേപോലെ എല്ലാവരേയും എനിക്ക് ഓർമയുണ്ട്. പക്ഷേ ഞാൻ മനപ്പൂർവ്വം ഒരു ബ്രേക്ക് എടുത്തിരിക്കുകയാണ്. എനിക്കൊന്ന് സ്റ്റേബിൾ ആവേണ്ടതുണ്ട്', റോബിൻ പറഞ്ഞു.

ബിഗ് ബോസ് അൾട്ടിമേറ്റ് ഉണ്ടായാൽ പോകുമോയെന്ന ചോദ്യത്തിന് ഉണ്ടായാൽ നോക്കാം എന്നായിരുന്നു റോബിൻ പറഞ്ഞത്. അതേസമയം ഇതിനിടയിൽ ആരതി ഇടപെട്ട് ഇല്ലെന്ന് മറുപടി നൽകി. ഇനി ബിഗ് ബോസ് ഇല്ല എന്നും ആരതി പറഞ്ഞു. റോബിൻ കഴിഞ്ഞാൽ ഇഷ്ടപ്പെട്ട മത്സരാർത്ഥി ബ്ലസ്ലിയാണെന്നും ആരതി വ്യക്തമാക്കി.

ബിഗ് ബോസിൽ ആരോടെങ്കിലും ഇനി സംസാരിക്കില്ലെന്ന് ആരതി തീരുമാനം എടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിന് ആരതിയുടെ മറുപടി ഇങ്ങനെ-'അതിൽ സെലക്ടായപ്പോൾ തന്നെ 20 പേരും വിജയിച്ച് കഴിഞ്ഞു. അതിന്റെ ഉള്ളിൽ നടന്ന ഗെയിമുകൾ വ്യക്തിപരമായി എടുത്തിട്ട് ചേട്ടനെ നല്ല പോലെ വേദനിപ്പിച്ചതായി എനിക്ക് തോന്നിയിരുന്നു. ഫേക്ക് ഫ്രണ്ട്ഷിപ്പ് വെയ്ക്കണമെന്ന് എനിക്ക് ആഗ്രഹമില്ല. ആളുകളെ പേടിച്ച് സൗഹൃദം വെയ്ക്കാൻ വരുന്നവരുടെ അടുത്ത് ഫേക്കായി നിൽക്കണമെന്ന് ഞാൻ കരുതുന്നില്ല'.












Click it and Unblock the Notifications