റോബിന്റെ മുൻ റിലേഷൻഷിപ്പുകളെ കുറിച്ച് അവർ പറഞ്ഞിട്ടുണ്ടെന്ന് ആരതി; 'സർപ്രൈസിൽ ഞെട്ടിയ റോബിൻ, അഭിനയം'
കൊച്ചി:അടുത്തിടെയായിരുന്നു താൻ വിവാഹം കഴിക്കാൻ പോകുകയാണെന്ന കാര്യം ബിഗ് ബോസ് താരം റോബിൻ വെളിപ്പെടുത്തിയത്. സംരഭക കൂടിയായ ആരതി പൊടിയാണ് ഭാവി വധുവെന്നും വിവാഹ നിശ്ചയം ഫെബ്രുവരിയിൽ ഉണ്ടാകുമെന്നും റോബിൻ പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ ജോലിയും ജീവിതത്തിലുമെല്ലാം റോബിന്റെ പിന്തുണയെ കുറിച്ചും സ്നേഹത്തെ കുറിച്ചുമെല്ലാം തുറന്ന് പറയുകയാണ് ആരതി.ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ആരതി മനസ് തുറന്നത്. ആരതിയോടുള്ള പ്രണയത്തെ കുറിച്ചും തന്റെ വീട്ടുകാരുടെ പിന്തുണയെ കുറിച്ച് റോബിനും അഭിമുഖത്തിൽ പ്രതികരിച്ചു. വായിക്കാം

പല കാര്യങ്ങളിലും തങ്ങൾ ഒരു പോലെയാണെന്ന് റോബിനും ആരതിയും പറഞ്ഞു. 'തനിക്ക് അമ്മയേ ആണ് കൂടുതൽ ഇഷ്ടം.പക്ഷേ കൂടുതൽ ക്ലോസ് ആരതിയുമായാണ്. എല്ലാ കാര്യങ്ങളും ഞാൻ അവളോട് പങ്കുവെയ്ക്കാറുണ്ട്. എന്റെ എല്ലാ റിലേഷൻഷിപ്പുകളും ഞാൻ വീട്ടിൽ പറഞ്ഞിട്ടുണ്ട്. അതെല്ലാം എന്റെ അമ്മ ആരിതയോടും പറഞ്ഞിട്ടുണ്ട്', റോബിൻ പറയുന്നു. തനിക്ക് അറിയേണ്ട കഥകൾ ഏതൊക്കെയെന്ന് അമ്മയും അച്ഛനും വിളിച്ച് ചോദിക്കാറുണ്ടെന്ന് ഇടയിൽ തമാശ രൂപേണ ആരതി പറഞ്ഞു.

അതിനിടെ തന്റെ പിറന്നാളിന് ആരതി ഒരുക്കിയ സർപ്രൈസ് കണ്ട് വലിയ സന്തോഷം തോന്നിയെന്ന് റോബിൻ പറഞ്ഞു. ഇങ്ങനെയൊരു സർപ്രൈസ് ലഭിക്കാൻ പോലും അർഹനാണോയെന്ന് വരെ തനിക്ക് തോന്നിയിരുന്നു', റോബിൻ പറഞ്ഞു. എന്നാൽ താൻ ഒരുക്കിയ പിറന്നാൾ സർപ്രൈസ് റോബിന് നേരത്തേ തന്നെ റോബിൻ അറിഞ്ഞിരുന്നുവെന്നും തന്റെ മുന്നിൽ അഭിനയിക്കുകയായിരുന്നുവെന്നും ആരതി പറഞ്ഞു.

'പിറന്നാളിന് സർപ്രൈസ് പാർട്ടി ഒരുക്കുന്നതിന്റെ അപ്ഡേറ്റുകൾ ഇടക്കിടെ റോബിൻ മാതാപിതാക്കളെയെല്ലാം വിളിച്ച് ചോദിച്ചിരുന്നു. പരിപാടിയിൽ വന്ന് സർപ്രൈസ് കണ്ട് ഞെട്ടുന്നത് പോലെ കാണിച്ചപ്പോൾ എനിക്കും സന്തോഷമായി. എന്നാൽ ഇതൊക്കെ നേരത്തേ തനിക്ക് അറിയാമായിരുന്നുവെന്ന് പരിപാടി കഴിഞ്ഞപ്പോൾ പറയുകയായിരുന്നു'', ആരതി പറഞ്ഞു. എന്നാൽ താൻ ഒരിക്കലും പ്രതീക്ഷാത്തൊരു പിറന്നാൾ സർപ്രൈസ് തന്നെയായിരുന്നു തനിക്ക് ആരതി തന്നതെന്ന് റോബിൻ പറഞ്ഞു.

'യഥാർത്ഥത്തിൽ ഞാൻ എക്സ്പെക്റ്റ് ചെയ്തിരുന്നു. ഹാളും ഡെക്കറേഷനുമൊക്കെ കാണുമെന്ന് ഞാൻ കരുതിയിരുന്നു. പരിപാടിയുടെ ഹാൾ കണ്ടപ്പോ ഇതായിരിക്കില്ലെന്ന് പറഞ്ഞ് മടങ്ങി പോകാൻ നിന്നതായിരുന്നു താൻ. ചെയ്ത കാര്യങ്ങളൊക്കെ കണ്ടപ്പോൾ സർപ്രൈസായി വിവാഹ നിശ്ചയം പ്ലാൻ ചെയ്തതാണോയെന്ന് വരെ തോന്നി പോയി. ഡെക്കറേഷൻസും എല്ലാം കണ്ടപ്പോൾ ശരിക്കും എന്റെ കിളി പോയ അവസ്ഥയിലായിരുന്നു. അതുപോലൊരി ആംബിയൻസായിരുന്നു', റോബിൻ പറഞ്ഞു.

സംരഭകയാണ് ആതിര. ഇപ്പോൾ തന്റെ ബിസിനസിൽ റോബിനും സഹായിക്കാറുണ്ടെന്ന് ആരതി പറയുന്നു. എന്റെ കൂടെ സാധാനങ്ങൾ വാങ്ങാനും മെറ്റീരയൽ വാങ്ങാനും എല്ലാത്തിനും റോബിൻ വരും', ആരതി പറഞ്ഞു. തനിക്ക് അതൊക്കെ ചെയ്യാൻ ഭയങ്കര ഇഷ്ടമാണെന്ന് റോബിൻ പറയുന്നു. ഞാൻ ഫ്രീയല്ലെങ്കിൽ പോലും സമയം കണ്ടെത്തി പോകാറുണ്ട്' റോബിൻ പറഞ്ഞു.

താൻ ഇത്രയും കാലം തനിച്ച് ചെയ്തിരുന്ന കാര്യമായിരുന്നു എന്റെ ബിസിനസ്. ഭയങ്കര ബുദ്ധിമുട്ടായിരുന്നു. എനിക്ക് എന്നെ നോക്കണം, എന്റെ വീട്ടുകാരെ നോക്കേണ്ട ആവശ്യം ഇല്ല, എങ്കിലും എനിക്ക് കഴിയുന്നത് പോലെ അവരെ സന്തോഷിപ്പാകാറുള്ള കാര്യങ്ങൾ ഞാൻ ചെയ്യാറുണ്ട്.












Click it and Unblock the Notifications