തേപ്പ് കിട്ടിയുണ്ടോ? ഡോ റോബിൻ രാധാകൃഷ്ണന്റെ മറുപടി ഇങ്ങനെ; 'അതൊരു ശരിയായ തീരുമാനം', വൈറൽ
കൊച്ചി; ബിഗ് ബോസ് മലയാളം സീസൺ 4 അവസാനിച്ച് മാസം ഏഴായെങ്കിലും മത്സരാർത്ഥികൾ എല്ലാവരും ഇപ്പോഴും ലൈം ലൈറ്റിൽ സജീവമാണ്. വിജയി അല്ലെങ്കിൽ കൂടിയും ഷോയിൽ ഏറ്റവും കൂടുതൽ സ്വീകാര്യത ലഭിച്ച താരം റോബിൻ രാധാകൃഷ്ണനായിരുന്നു. ഇപ്പോഴും ആരാധകർക്കിടയിൽ തരംഗം തീർക്കുകയാണ് റോബിൻ. താരം നിരവധി ഉദ്ഘാടനങ്ങളിലും പരിപാടികളിലുമെല്ലാം സജീവമാണ്.
ഇപ്പോഴിതാ റോബിന്റെ ഒരു അഭിമുഖം ചർച്ചയാവുകയാണ്. പ്രണയ ജീവിതത്തിൽ തേപ്പ് കിട്ടിയിട്ടുണ്ടോയെന്ന ചോദ്യത്തിന് റോബിൻ നൽകിയ മറുപടിയാണ് വൈറലാകുന്നത്. കൗമുദി ചാനലിനോടായിരുന്നു താരത്തിന്റെ പ്രതികരണം. വായിക്കാം

'തേപ്പ് എന്നൊരു വാക്ക് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. രണ്ട് വ്യക്തികൾ തമ്മിൽ ഇഷ്ടപ്പെടുന്നു ,എന്നാൽ ഒരു ഘട്ടത്തിൽ ഒരുമിച്ച് മുന്നോട്ട് പോകാൻ ആകില്ലെന്ന് തിരിച്ചറിയുമ്പോൾ , അതായത് ഒരാൾക്ക് അത് തോന്നിയാൽ തന്നെ പിന്നെ അത് മുന്നോട്ട് പോകുന്നതിൽ അർത്ഥമില്ല. അതിനെക്കാൾ നല്ലത് നമ്മുടെ ജീവിതത്തിൽ ശരിയായ വ്യക്തി വരുന്നത് വരെ കാത്തിരിക്കുക.അവരവുമായി മുന്നോട്ട് പോകുക'.

'ബ്രേക്കപ്പ് ആയി കഴിഞ്ഞാൽ അത് നല്ലതാണെന്നാണ് എനിക്ക് പറയാൻ ഉള്ളൂ. കാരണം കഷ്ടപ്പെട്ട് ഇഷ്ടപ്പെട്ട് മുന്നോട്ട് പോകുന്നതിനെക്കാൾ നല്ലത് അവർ രണ്ട് പേരും രണ്ട് ജീവിതം ആയി മുന്നോട്ട് പോകുക. ഒരു റിലേഷൻഷിപ്പ് മുന്നോട്ട് കൊണ്ടുപോകണോ വേണ്ടയോ എന്നത് വ്യക്തിപരമായ തീരുമാനമാണ്. അയാൾക്ക് അത് വേണ്ടെന്ന് വെച്ച് മുന്നോട്ട് പോയാൽ അയാൾ ഒരു തേപ്പുകാരിയോ തേപ്പുകാരനോ ആകുന്നില്ല'.

'അതൊരു ശരിയായ തീരുമാനമാണ്. എനിക്ക് പറ്റാത്ത കാര്യത്തിൽ തുടർന്ന് പോകാൻ താത്പര്യമില്ല, അതിനാൽ ഞാൻ അവസാനിപ്പിച്ച് പോകുന്നുവെന്നതാണ്. അല്ലാതെ മറ്റേയാളുടെ കൂടെ ഫേക്ക് ആയി നിന്ന് നാടകം നടിച്ച് മുന്നോട്ട് പോകുന്നതിനേക്കാൾ നല്ലത് ആ ബന്ധം ഇല്ലാതിരിക്കുന്നതാണ് നല്ലത്'.

'ഞാൻ വലിയ സംഭവമാണെന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. വർഷങ്ങൾ എത്ര കഴിഞ്ഞാലും ഞാ്‍ ഇങ്ങനെ തന്നെയായിരിക്കും. അതോണ്ട് തന്നെയാണ് സെൽഫിയെടുക്കണമെന്നൊക്കെ പറഞ്ഞ് ആളുകൾ വരുമ്പോൾ ഞാൻ സന്തോഷിക്കാറുണ്ട്. എവിടെ ചെന്നാലും ഞാൻ ആളുകളുമായി സെൽഫി എടുക്കാറുണ്ട്'.

'താൻ ഇപ്പോൾ വളരെ സന്തോഷവാനാണ്. വളരെ ഏറെ അനുഗ്രഹിക്കപ്പെട്ട വ്യക്തിയാണ്. കാരണം ഒരുപാട് പേരുടെ സ്നേഹവും പിന്തുണയും ലഭിക്കുന്നുവെന്നത് തന്നെ വലിയ കാര്യമാണ്. അതിൽ കൂടുതൽ എന്താണ് വേണ്ടത്. മാതാപിതാക്കൾക്ക് അഭിമാനമായി മാറി, ഈ നിമിഷത്തിൽ മരിച്ച് പോയാൽ പോലും ഞാൻ ഹാപ്പിയാണ്. ഇനിയങ്ങോട്ട് ചെറിയ ആഗ്രഹങ്ങൾ ഉണ്ട്. അത് നടക്കട്ടേയെന്ന് പ്രാർത്ഥിക്കുന്നു. കഠിനാധ്വാനം ചെയ്യുന്നു'.

പെർഫക്ട് മനുഷ്യൻ ഒന്നുമല്ല
'ഞാനൊരു പെർഫക്ട് മനുഷ്യൻ ഒന്നുമല്ല, അത്യാവശ്യം നല്ല മനുഷ്യനാവാൻ ശ്രമിക്കുന്നൊരാളാണ്. ഒരു സാധാരണക്കാരനാണ്. ഫേക്ക് ആയി നിൽക്കാൻ എനിക്ക് സാധിക്കില്ല. എന്നെ തകർക്കണമെന്ന് ആഗ്രഹിക്കുന്നവർ എന്നെ കുറിച്ച് നെഗറ്റീവ് പറയാതിരിക്കുകയാണ് വേണ്ടത്. പറയുമ്പോഴാണ് ചർച്ചയുണ്ടാകുന്നത്'.

'റിയാസ് സലീം അനാവശ്യമായി വന്ന് എനിക്ക് ഒരു ബൂസ്റ്റ് തരികയാണ് ചെയ്തത്. റിച്ച് കൂട്ടി തരികയാണ് ചെയ്തത്. ആരതി പൊടിയെ അറിയാവുന്നവരുടെ എണ്ണം ഇരട്ടിയാക്കി തന്നു. എത്ര പേരാണ് അവരെ പിന്തുണച്ച് എത്തിയത്. റിയാസിന് കിട്ടിയത് വിമർശനവും തെറി വിളികളും. റിയാസ് എല്ലാ രീതിയിലും വലിയ സംഭവമായിരിക്കും. പക്ഷേ മനസിന്റെ കാര്യത്തിൽ ആരതി പൊടിയെക്കാളും റിയാസ് വളരെ താഴെ ആയിരിക്കും.
ടാലന്റ് വെച്ച് രണ്ട് പേരേയും പരസ്പരം താരതമ്യം ചെയ്യാൻ കഴിയില്ലെങ്കിലും മനുഷ്യത്വം എന്ന നിലയിൽ ആരതിയെക്കാൾ താഴെ തന്നെയാകും റിയാസ്', റോബിൻ പറഞ്ഞു.












Click it and Unblock the Notifications