ചികിത്സയ്ക്കായി അവധിയെടുത്തു; എന്നിട്ടെന്തുകൊണ്ട് വീണ്ടും പൊതുവേദിയില്‍: റോബിന്‍ പറയുന്നു
കുറച്ച് കാലത്തേക്ക് പൊതു പരിപാടികളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും മാറി നില്‍ക്കുന്നുവെന്ന തീരുമാനം കഴിഞ്ഞ ദിവസമായിരുന്നു റോബിന്‍ ആരാധകരോട് വ്യക്തമാക്കിയത്. 'മാസങ്ങളായി എനിക്ക് മതിയായ ഉറക്കം ലഭിക്കുന്നില്ല. എന്റെ ആരോഗ്യം ഇപ്പോള്‍ ദുര്‍ബലമാണ്. ഒരു ചെറിയ ഇടവേള എടുക്കാന്‍ പദ്ധതിയിടുന്നു. ഞാനൊന്ന് വിശ്രമിക്കാന്‍ പോവുകയാണ്.. സ്വയം റീചാര്‍ജ് ചെയ്ത് ശക്തമായി തിരിച്ചുവരും. കുറച്ച് ദിവസത്തേക്ക് ഞാന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകില്ല' എന്നുമായിരുന്നു റോബിന്‍ പറഞ്ഞത്.
എന്നാല്‍ ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം കൊല്ലത്ത് വീണ്ടും ഒരു ഉദ്ഘാടനത്തിനായി അദ്ദേഹം എത്തി. എന്നാല്‍ എന്തുകൊണ്ട് ഈ പരിപാടിക്ക് മാത്രമായി എത്തേണ്ടി വന്നുവെന്നും ആ വേദിയില്‍ തന്നെ താരം വ്യക്തമാക്കുകയും ചെയ്തു. റോബിന്റെ വാക്കുകളിലേക്ക്..

ഇത്രയും ആളുകളെ വീണ്ടും കാണുമ്പോള്‍ വലിയ സന്തോഷമുണ്ട്. കൊല്ലത്ത് തന്നെ ഒരു പരിപാടിക്കായി എത്തുന്നത് ആറാമത്തെ പ്രാവശ്യമാണ്. വീണ്ടും വീണ്ടും വരുന്നതില്‍ വലിയ സന്തോഷമുണ്ട്. ബിഗ് ബോസ് കഴിഞ്ഞ് ഏഴെട്ട് മാസം പിന്നിട്ട് അടുത്ത വർഷത്തിലേക്ക് കടക്കാന്‍ പോവുകയാണ്. അത്തരമൊരു ഘട്ടത്തില്‍ ആരൊക്കെ ഇവിടെ എത്തും എന്നൊരു സംശയം എനിക്കുണ്ടായിരുന്നു. എന്നാല്‍ ഈ വെയിലത്തും ഇത്രയും ആള്‍ വന്ന് നിന്നത് കാണുമ്പോള്‍ എനിക്ക് ഒരുപാട് അഭിമാനം തോന്നുന്നുവെന്നും റോബിന്‍ പറഞ്ഞു.

എനിക്ക് ആരുടേയും ഹീറോ ആവേണ്ടതില്ല, നിങ്ങളുടെ കുടുംബത്തിലെ ഒരു അംഗത്തെപോലെ കണ്ടാല്‍ മതി. ബിഗ് ബോസില്‍ നിന്നും ഞാന്‍ ഇറങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞു, എന്നിട്ടും ഈ ഒരു പിന്തുണയും സ്നേഹവും കിട്ടുന്നു. ഇത് മാത്രം മതി എനിക്ക്. ജീവിതത്തില്‍ ചെറിയ സ്വപ്നങ്ങളും ആഗ്രഹളൊക്കെയുമുണ്ട്. അതെല്ലാം നടക്കാന്‍ വേണ്ടി നിങ്ങളുടെ പ്രാർത്ഥനയും സ്നേഹവും അനുഗ്രവും വേണം.

ഞാന്‍ ബിഗ് ബോസില്‍ വരുന്നതിന് മുമ്പ് എന്നെ പലർക്കും അറിയില്ലായിരിക്കും. ഇവർക്കെല്ലാവർക്കും എന്നെ അറിയുന്നത് ബിഗ് ബോസില്‍ വന്നതിന് ശേഷം. ഇവരുടെയെല്ലാം ഒറ്റപിന്തുണ കാരണമാണ് ബിഗ് ബോസില്‍ അത്രയും നാള്‍ നില്‍ക്കാന്‍ സാധിച്ചത്. അവർ ഇങ്ങോട്ട് വന്ന് ഫോട്ടോ എടുക്കുക എന്ന് പറയുന്നത് അവരുടെ ഓർമ്മയില്‍ ഞാനും ഉള്‍പ്പെടുകയാണ്.
Hair care: ശീതളപാനീയങ്ങള്‍ പതിവായി കുടിക്കാറുണ്ടോ: എങ്കില്‍ മുടിപോണ വഴിയറിയില്ല- പഠനം

എപ്പോഴെങ്കിലും അവർ ആ ഫോട്ടോ കാണുമ്പോള്‍ എന്നെ വീണ്ടും ഒർക്കും. ഈ ലോകത്ത് നിന്ന് പോകുമ്പോള്‍ പണവും പ്രശസ്തിയും ഒന്നും കൊണ്ടുപോവാന്‍ സാധിക്കില്ല. അതുപോലെ ഇവിടെ ആകെ നിലനില്‍ക്കുന്നത് ഓർമ്മകള്‍ മാത്രമാണ്. അതുകൊണ്ടാണ് മാക്സിമം ഫോട്ടോകളില്‍ ഉള്‍പ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നത്. അവരുടെ ജീവിത്തതിലെ അത്രയും സമയം ചിലവഴിച്ചാണ് ഓരോരുത്തരും ഇവിടെ വന്ന് നില്‍ക്കുന്നത്.

എല്ലാം തികഞ്ഞ ആളൊന്നുമല്ല ഞാന്‍. ഒരുപാട് പോസിറ്റീവും നെഗറ്റീവുമുള്ള പച്ചയായ മനുഷ്യനാണ്. എനിക്ക് മനസ്സിന് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ ഞാന്‍ ചെയ്യുന്നു. ഉറക്കെ പറയണം എന്ന് തോന്നിയാല്‍ ഉറക്കേയും പയ്യേ പറയണമെന്ന് തോന്നിയാല്‍ പയ്യേയും പറയും. എന്റെ ജീവിതത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത് എനിക്ക് തന്നെയാണ്. നമുക്ക് ശരിയാണെന്ന് തോന്നുന്ന കാര്യങ്ങള്‍ നമ്മള്‍ ചെയ്യുകയെന്നും റോബിന്‍ വ്യക്തമാക്കുന്നു.

ഒരു ഹോട്ടലില്‍ നിന്ന് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഈ പരിപാടിയെക്കുറിച്ച് ഇതിന്റെ ഉടമസ്ഥർ വന്ന് സംസാരിക്കുന്നത്. രണ്ട് മൂന്ന് മാസങ്ങള്‍ക്ക് മുമ്പായിരുന്നു അത്. അതിന് ശേഷം ഇത്തരമൊരു പരിപാടി ഇവിടെ ഉണ്ടെന്നും എന്നെ ക്ഷണിക്കുകയും ചെയ്തു. ആ ക്ഷണം സ്വീകരിച്ച ഞാന്‍ പരിപാടിയില്‍ എത്തുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.

സത്യം പറഞ്ഞാല്‍ ഒരു ബ്രേക്ക് എടുത്ത് വിശ്രമത്തിലായിരുന്നു ഞാന്‍. എന്നിട്ടും ഞാന്‍ ഇവിടെ എത്തിയത്, മാസങ്ങള്‍ക്ക് മുമ്പ് തന്നെ തീരുമാനിച്ച് പോയ കാര്യമായതുകൊണ്ടാണ്. ഏറ്റെടുത്ത കാര്യം നമ്മള്‍ നടപ്പിലാക്കിയെ പറ്റു. എന്തായാലും അതുകൊണ്ട് ഇവിടെ വരാനും നിങ്ങളെയെല്ലാവരേയും കാണാനും സാധിച്ചു. അതില്‍ വലിയ സന്തോഷമുണ്ടെന്നും റോബിന്‍ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications