'ഇതിലും വലിയ മറുപടി ഇല്ല'; വീഡിയോ പങ്കിട്ട് റിയാസിന് മറുപടിയുമായി ആരതി പൊടി, ഏറ്റെടുത്ത് ആരാധകർ
കൊച്ചി: ബിഗ് ബോസ് സീസൺ 4 മലയാളം താരം റോബിൻ രാധാകൃഷ്ണന്‌റെ പ്രണയിനിയായ ആരതി പൊടിയ്ക്കെതിരെ കഴിഞ്ഞ ദിവസം റിയാസ് സലീം നടത്തിയ പ്രതികരണം വലിയ വിമർശനങ്ങൾക്കാണ് കാരണമായത്. ആരതി പൊടിയെ കുറിച്ച് എന്താണ് അഭിപ്രായം എന്ന ചോദ്യത്തിന് ആരാണ് ആരതി പൊടിയെന്നും പോപ്പുലർ ആയ ആളെ ബോയ് ഫ്രണ്ട് ആക്കി പോപ്പുലർ ആയ ആളാണോയെന്നുമായിരുന്നു റിയാസ് ചോദിച്ചത്. വിമർശനം ഉയർന്നതോടെ തന്റെ വാക്കുകളിൽ റിയാസ് ക്ഷമാപണം നടത്തിയിരുന്നു.
എന്നാൽ ഇപ്പോഴിതാ റിയാസിന് മറുപടി നൽകുകയാണ് ആരതി പൊടി. ആരാധകരുടെ പ്രതികരണങ്ങൾ സ്റ്റോറിയാക്കിക്കൊണ്ടാണ് റിയാസിനുള്ള ആരതിയുടെ പരോക്ഷ മറുപടി. വായിക്കാം.

'ഭയത്തെ മറികടന്ന് സ്വന്തം സ്വപ്നങ്ങളിലേക്ക് എങ്ങനെ തല ഉയർത്തി നടക്കണം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നിങ്ങൾ. നടി, മോഡൽ, സംരഭ എന്ന നിലയിൽ എല്ലാം ഇത്ര ചെറിയ പ്രായത്തിൽ തന്നെ വിജയം കീഴടക്കാൻ കഴിഞ്ഞ നിങ്ങളോട് ഒരുപാട് സ്നേഹം', എന്നാണ് ഒരാൾ കുറിച്ചത്.

'ചിറകുകൾ അരിയാൻ വെമ്പൽ കൊള്ളുന്നവർക്ക് മുന്നിലൂടെ ചിറകടിച്ച് പറന്നുരയരുക. അതിർവരമ്പില്ലാത്ത ആകാശം നിങ്ങൾക്കായി തുറന്ന് കിടിക്കുന്നു. കാർമേഘങ്ങൾ നിങ്ങളെ മൂടുവാൻ ശഅരമിച്ചാലും അവയെ വകഞ്ഞുമാറ്റി ലക്ഷ്യത്തിലേക്ക് കുതിക്കുക. സ്വന്തം ചിറകിൽ വിശ്വാസമുള്ളിടത്തോളം ആർക്കും നിങ്ങളെ പിന്തിരിപ്പിക്കാനാകില്ല', മറ്റൊരാൾ പറഞ്ഞു.

'ആരെങ്കിലും നിങ്ങളെ ഇകഴ്ത്താൻ ശ്രമിക്കുന്നത് തീർച്ചയായും നിങ്ങളുടെ മൂല്യം എന്തെന്ന് അറിയാത്തവർ അല്ല. മറിച്ച് അവർക്ക് നിങ്ങളുടെ മൂല്യം എന്തെന്ന് കൃത്യമായി അറിയുന്നത് കൊണ്ടാണ്. എത്രത്തോളം പ്രചോദനമാണ് നിങ്ങളെന്ന് ഓരോരു തവണയും നിങ്ങൾ തെളിയിക്കുകയാണ്. നിങ്ങളെ ഓർത്ത് അഭിമാനമാണ് ആരതി പൊടി' , എന്നായിരുന്നു ആരതി പങ്കിട്ട മറ്റൊരു കമന്റ്.

എല്ലാവർക്കും നന്ദി, തന്റെ സ്വപ്നങ്ങൾക്ക് അതിരുകൾ ഇല്ല' എന്ന വരികളോടെ ഒരു വീഡിയോയും ആരതി പങ്കിട്ടിട്ടുണ്ട്. ഇതിന് താഴെയും ആരാധകർ കമന്റുകൾ കൊണ്ട് നിറയ്ക്കുകയാണ്. 'കരുത്തയായ പെൺകുട്ടി തന്നെയാണ് ആരതി. ആരും പറയുന്നത് കേൾക്കേണ്ട ആവശ്യം ഇല്ല. കുട്ടിക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമോ അതൊക്കെ ചെയ്ത് ഡോക്ടർക്കൊപ്പം മുന്നോട്ട് പോകൂ. രണ്ട് പേരെയും പിന്തുണയ്ക്കാൻ ഞങ്ങൾ ഉണ്ട്', എന്നായിരുന്നു ഒരാൾ കുറിച്ചത്. ഇതിലും വലിയ മറുപടി ഇല്ലെന്നും ആരാധകർ കുറിക്കുന്നു.

തന്റെ യുട്യൂബ് ചാനലിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവെയായിരുന്നു ആരതി പൊടിക്കെതിരായ റിയാസിന്റെ പരിഹാസം. അരിപ്പൊടിയെന്നൊക്കെ കേട്ടിട്ടുണ്ട്, ആരാണ് ആരതി പൊടി, പോപ്പുലർ ബോയ് ഫ്രണ്ട് ഉളളത് കൊണ്ട് ഫെയിമസ് ആയവരെ കുറിച്ച് തനിക്ക് അറിയില്ല, അതിനുള്ള സമയവും തനിക്കില്ല എന്നായിരുന്നു റിയാസിന്റെ പ്രതികരണം.
വിവാദങ്ങൾക്ക് പിന്നാലെ റിയാസിന്റെ വിശദീകരണവും എത്തി. താൻ ആരതിയെ കുറിച്ച് പറയാൻ പാടില്ലാത്ത കാര്യമാണ് പറഞ്ഞത്, ക്ഷമോ ചോദിക്കുന്നുവെന്നാണ് റിയാസ് പറഞ്ഞത്.

അതേസമയം റിയാസിന്റെ പരമാർശത്തിനെതിരെ ബിഗ് ബോസ് താരം ബ്ലസ്ലിയും രംഗത്തെത്തിയിരുന്നു. 'കിഴങ്ങേശ്വരനായ രാജാവാണ് താനെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്.ഫെമിനിസം എന്ന വാക്ക് ഉപയോഗിക്കുന്നത് പോലും സെൽഫിഷായിട്ടുള്ള ആക്രാന്തകത്തിന് വേണ്ടിയും അറ്റൻഷന് വേണ്ടി മാത്രമാണ്', എന്നായിരുന്നു ബ്ലസ്ലി കുറിച്ചത്.എന്നാൽ ബ്ലസ്ലിക്ക് മറുപടിയുമായി റിയാസും രംഗത്തെത്തിയിരുന്നു. താൻ കഞ്ചാവ് വലിച്ചിട്ട് സിഗരറ്റ് വലിക്കുന്ന സ്ത്രീകളെ വിമർശിക്കാൻ നടക്കാറില്ല, കള്ളസന്യാസിയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു. തന്റെ കാര്യം നോക്കീ ബെച്ചീക്ക പോകൂ', എന്നായിരുന്നു റിയാസ് പ്രതികരിച്ചത്.












Click it and Unblock the Notifications