'എളുപ്പത്തിൽ റീച്ച് കിട്ടാൻ ടിക് ടോക്ക് ചെയ്യുകയോ റോഡിൽ ഡാൻസ് കളിച്ചാലോ മതിയല്ലോ, പക്ഷേ'.. ആരതി പൊടി
കൊച്ചി: ഏതാനും മാസങ്ങൾക്ക് മുൻപാണ് താൻ വിവാഹിതനാകാൻ പോകുകയാണെന്നും ആരതി പൊടിയാണ് തന്റെ വധുവെന്നും ബിഗ് ബോസ് താരം റോബിൻ വ്യക്തമാക്കിയത്. വിവാഹ നിശ്ചയം ഫെബ്രുവരിയിൽ നടക്കുമെന്നും റോബിൻ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം തന്റെ പെണ്ണുകാണൽ വീഡിയോയും താരം പങ്കിട്ടിരുന്നു. ഇപ്പോഴിതാ ആരതി ജീവിതത്തിലേക്ക് കടന്ന് വന്നതിനെ കുറിച്ചും വിവാഹത്തെ കുറിച്ചുമെല്ലാം കൂടുതൽ മനസ് തുറക്കുയാണ് റോബിനും ആരതിയും ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

'ആരതി ജീവിതത്തിലേക്ക് വന്നത് വലിയൊരു ടേണിംഗ് പോയിന്റാണ്. എന്നെ അവൾക്ക് സഹിക്കാൻ പറ്റുമോയെന്ന ഭയമുണ്ടായിരുന്നു. എന്നാൽ പുള്ളിക്കാരി വളരെ നല്ല രീതിയിലാണ് എന്നെ ഹാന്റിൽ ചെയ്യുന്നത്. വളരെ അനുസരണയുള്ള കുട്ടിയായി ഞാൻ നിൽക്കുന്നുണ്ട്. ഞാൻ ഭയങ്കരമായി ദേഷ്യപ്പെടുന്ന ആളാണ്, പ്രത്യേകിച്ച് എന്റെ കംഫേർട്ട് സോണിൽ. പക്ഷേ ആ സാഹചര്യങ്ങളെല്ലാം നല്ല നിലയ്ക്കാണ് ആരതി കൈകാര്യം ചെയ്യുന്നത്'.

'ആളുകളുടെ സ്നേഹത്തിനും അനുഗ്രഹത്തിനുമാണ് ഞാൻ വലിയ വില കൊടുക്കുന്നത്. ഏറ്റവും കൂടുതൽ വേണമെന്ന് ഞാൻ ആഗ്രഹിക്കുന്ന രണ്ട് കാര്യങ്ങൾ കൂടിയാണിത്. ഇതുണ്ടായാൽ ലോകത്തിൽ എന്തും നമ്മുക്ക് നേടിയെടുക്കാൻ സാധിക്കും.ഒപ്പം കഠിനാധ്വാനം ചെയ്യാനും തയ്യാറായിരിക്കണം. എല്ലാ സ്ഥലത്ത് ചെന്നാലും വലിയ സ്നേഹവും സ്വീകാര്യതയും ലഭിക്കുന്നുണ്ട്. 2022 എന്നത് എന്റെ ജീവിതം തന്നെ മാറ്റി മറിച്ചൊരു വർഷമായിരുന്നു'.

3'2 വർഷത്തെ കഠിനാധ്വാനത്തിന്റെ ഫലമാണ് എനിക്ക് ഈ വർഷം ലഭിച്ചത്. നിരവധി അവസരങ്ങൾ ലഭിച്ചു. ബിഗ് ബോസ് പോലൊരു അവസരം ലഭിച്ചില്ലായിരുന്നുവെങ്കിൽ എന്റെ ജീവിതത്തിൽ ഇങ്ങനെയൊന്നും നടക്കില്ലായിരുന്നു. ഞാൻ വളരെ അംബീഷ്യസ് ആയിട്ടുള്ള ഒരാളാണ്. എനിക്ക് ലഭിച്ച പങ്കാളിയും അങ്ങനെ തന്നെയാണ്', റോബിൻ പറഞ്ഞു.

അതേസമയം ഡിസൈനർ എന്ന നിലയെക്കാൾ ഒരു സംരഭക എന്ന നിലയ്ക്ക് അറിയപ്പെടണമെന്നാണ് തന്റെ ആഗ്രഹം എന്ന് അഭിമുഖത്തിൽ ആരതി പറഞ്ഞു. 'എങ്ങനെയെങ്കിലും എനിക്ക് റീച്ചായാൽ മതിയെങ്കിൽ ടിക്ക് ടോക്കിൽ വീഡിയോ ചെയ്തോ റോഡിൽ ഡാൻസ് കളിച്ചോ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കും. എന്റെ ജീവിതം ഇന്ന രീതിയിൽ പോകണമെന്ന് എല്ലാവരേയും പോലെ തന്നെ ഞാനും ആഗ്രഹിച്ചിരുന്നു. ജീവിതം ഒരു സൈഡിലൂടെ പോകുമ്പോഴാണ് റോബിനെ അഭിമുഖം ചെയ്യാൻ എത്തുന്നതും അതിനെ തുടർന്ന് പല അപ്രതീക്ഷിത സംഭവങ്ങളും ജീവിതത്തിൽ നടന്നതും. അഭിമുഖം വഴി ലഭിച്ച ഏറ്റവും വലിയ കാര്യം ചേട്ടനെ കിട്ടിയത് തന്നെയാണ്'.

'ഒരു ദിവസം വിട്ടിലിരിക്കുമ്പോഴാണ് ടോം ചേട്ടൻ എന്നെ വിളിക്കുന്നത്. ആദ്യ പരിപാടി ആയത് കൊണ്ട് തന്നെ ഞാൻ ചെയ്താൽ ശരിയാവില്ലെന്ന് പറഞ്ഞിരുന്നു. മാത്രമല്ല ബിഗ് ബോസ് ഞാൻ കാണാറും ഉണ്ടായിരുന്നില്ല. എന്നാൽ റോബിൻ ഉണ്ടെന്ന് പറഞ്ഞപ്പോൾ പോയി നോക്കാൻ തീരുമാനിക്കുകയായിരുന്നു. ഫോട്ടോ എടുക്കാം എന്ന് കരുതി പോയതാണ്. എനിക്ക് അറിയാത്ത പരിപാടിയായത് കൊണ്ട് തന്നെ പോകരുതെന്ന് അച്ഛൻ പറഞ്ഞിരുന്നു'.

'പക്ഷേ ഫോട്ടോ എടുത്ത് ഓടി വരാന്ന് പറഞ്ഞാണ് പോയത്. പക്ഷേ തിരിച്ച് വന്നത് നാട്ടുകാരെല്ലാവരും ചേർന്ന് കല്യാണം ഉറപ്പിച്ചിട്ടാണ്, തമാശ രൂപേണ ആരതി പറഞ്ഞു. ഞാൻ പോലും അറിയാതെയാണ് അത് സംഭവിച്ചത്. എനിക്ക് ഇൻഫാക്ച്വേഷനോ ക്രഷോ ഉണ്ടെന്ന് ഞാൻ എവിടേം പറഞ്ഞിട്ടില്ല. പക്ഷേ ചിലർ അത് അങ്ങനെയാക്കി', ആരതി പറഞ്ഞു.

'ഞങ്ങൾക്ക് തുടക്കത്തിൽ പരസ്പരം ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഞങ്ങളുടെ മനസിൽ ഇങ്ങനെയൊരു ചിന്തവരാൻ ഞങ്ങളെ സ്നേഹിക്കുന്നവരും കാരണമായിട്ടുണ്ട്. ട്രോളൻമാർക്കും അതിൽ പങ്കുണ്ട്', റോബിൻ പറഞ്ഞു. വ്യക്തിപരമായി ചില പ്രശ്നങ്ങളിലൂടെ രണ്ട് പേരും കടന്ന് പോകുന്ന സമയമായിരുന്നു അത്. അതുകൊണ്ട് കൂടിയാണ് രണ്ട് പേർക്കും പെട്ടെന്ന് കണക്ട് ചെയ്യാൻ പറ്റിയതെന്ന് ആരതിയും പറഞ്ഞു.












Click it and Unblock the Notifications