Get Updates
Get notified of breaking news, exclusive insights, and must-see stories!

റോബിനെ കളഞ്ഞിട്ട് പോയിക്കൂടെ? ആരതിയുടെ മറുപടി ഇങ്ങനെ..ആ പരിപ്പ് വേവില്ലെന്ന് റോബിനും

കൊച്ചി:ബിഗ് ബോസ് സീസൺ 4 ൽ മത്സരാർത്ഥിയായെത്തി വളരെ പെട്ടെന്ന് മലയാളി പ്രേക്ഷകരിൽ ഒരു വിഭാഗത്തിന്റെ ഹൃദയം കീഴടക്കിയ താരമായിരുന്നു റോബിൻ രാധാകൃഷ്ണൻ. ഷോ കഴിഞ്ഞും റോബിന്റെ പ്രേക്ഷക പിന്തുണയ്ക്ക് വലിയ കുറവൊന്നും വന്നിട്ടില്ല.

എന്നാൽ അടുത്തിടെ ചില വിവാദങ്ങൾ റോബിനെതിരെ വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. റോബിന്റെ മുൻ സുഹൃത്ത് കൂടിയായിരുന്നു ശാലു പേയാടെന്ന സിനിമാ സ്റ്റിൽ ഫോട്ടോഗ്രാഫർ നടത്തിയ ചില വെളിപ്പെടുത്തലുകളായിരുന്നു ഇതിന് കാരണം.

robin

തന്റെ ആരാധകരെ പൊട്ടൻമാരാക്കുകയാണ് റോബിനെന്നും തനിക്ക് ലഭിച്ചെന്ന് റോബിൻ അവകാശപ്പെട്ട സിനിമാ അവസരങ്ങളെല്ലാം പച്ചക്കള്ളമാണെന്നായിരുന്നു ശാലു ആരോപിച്ചത്. മാത്രമല്ല പ്രശസ്തിക്കും കണ്ടന്റ് ഉണ്ടാക്കുന്നതിനുമായി എന്ത് നെറികേടും ചെയ്യാൻ റോബിൻ തയ്യാറാണെന്നും ശാലു ആരോപിച്ചിരുന്നു. റോബിനെതിരായ ചില തെളിവുകളും ശാലു പുറത്തുവിട്ടിരുന്നു.

ശാലുവിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ നിരവധി പേർ റോബിനെതിരെ തിരുയുന്ന സാഹചര്യം ഉണ്ടായി. തന്നെ സ്നേഹിച്ചവരെ പോലും ചതിക്കുകായണ് റോബിൻ ചെയ്തെന്ന തരത്തിലടക്കം റോബിന്റെ സോഷ്യൽ മീഡിയ പേജുകളിൽ കമന്റുകൾ നിറഞ്ഞിരുന്നു.

 robin-

അതേസമയം വിവാദങ്ങൾക്കിടയിലും റോബിനൊപ്പം തന്നെ താൻ ഉറച്ച് നിൽക്കുമെന്ന് വ്യക്തമാക്കിയ ആളായിരുന്നു റോബിന്റെ ഭാവി വധുവും സംരഭകയുമായി ആരതി പൊടി. ഇപ്പോഴിതാ ആ സമയത്ത് പലരും തന്നോട് റോബിനെ വിട്ട് പോയിക്കൂടെയെന്ന് ചോദിച്ചിരുന്നുവെന്ന് പറയുകയാണ് ആരതി പൊടി. റോബിനെതിരായ ട്രോളുകൾ തന്നെ വിമഷിപ്പിച്ചിരുന്നുവെന്നും ആരതി പറയുന്നു.

'റോബിനെതിരെ വരുന്ന ട്രോളുകൾ വിഷമിപ്പിക്കാറുണ്ട്. പക്ഷേ റോബിന് അത് അങ്ങനെയല്ല. പൊടി ഒകെയാണോയെന്ന് പലരും ചോദിക്കാറുണ്ട്. ഞങ്ങൾക്ക് പ്രശ്നമൊന്നുമില്ല. വളരെ ഹാപ്പിയായിട്ട് പോകുന്നു. വിവാദങ്ങളൊക്കെ ഉണ്ടായപ്പോൾ പലരും ചോദിച്ചു പൊടിക്ക് കളഞ്ഞിട്ട് പോയിക്കൂടെയെന്ന്. ഓടി രക്ഷപ്പെടാനല്ല ഞാൻ ഇവിടേക്ക് വന്നത്, ആരതി പറഞ്ഞു.

robin1

ഡീ​ഗ്രേഡിം​ഗ് വന്നപ്പോൾ ആരതി പൊടിയോട് ഓടി രക്ഷപ്പെട്ടോളാൻ പറഞ്ഞവരോട് ആ പരിപ്പ് ഇവിടെ വേവില്ലെന്നാണ് മറുപടിയെന്ന് റോബിനും പ്രതികരിച്ചു. അങ്ങനെ എന്തെങ്കിലും ഉദ്ദേശിച്ച് വെള്ളം വെച്ചിട്ടുണ്ടെങ്കിൽ അത്മാറ്റി വെച്ചേക്ക്. മൗനം പാലിക്കുന്നത് സോഷ്യൽ മീഡിയയിൽ നടക്കുന്നതെല്ലാം ഞാൻ കാണുന്നുണ്ട്, റോബിൻ പറഞ്ഞു.

അതേസമയം വിവാഹ വസ്ത്രം ഡിസൈൻ ചെയ്ത് തുടങ്ങിയോ എന്ന് ചോദ്യത്തിന് വിവാഹത്തിന് നാല് മാസം മുൻപായിരിക്കും വസ്ത്രത്തിന്റെ ഒരുക്കങ്ങൾ തുടങ്ങുകയെന്ന് ആരതി പൊടി പറഞ്ഞു. വിവാഹ നിശ്ചയ സമയത്തെ പോലെ അവസാന നിമിഷം വസ്ത്രം ഡിസൈൻ ചെയ്യാൻ നിൽക്കില്ലെന്നും ആരതി പറഞ്ഞു.

ഫെബ്രുവരിയിലായിരുന്നു ഡിസൈനർ കൂടിയായ ആരതി പൊടിയുമായി റോബിന്റെ വിവാഹ നിശ്ചയം നടന്നത്. ഏറെ നാളത്ത പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞത്. ബിഗ് ബോസിൽ നിന്ന് പുറത്ത് വന്നതിന് പിന്നാലെ ഒരു അഭിമുഖത്തിനിടയിൽ വെച്ചായിരുന്നു ആരതിയും റോബിനും തമ്മിൽ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലാകുകയായിരുന്നു.

എന്നാൽ തങ്ങളുടെ ബന്ധം തകർക്കാൻ പലരും ശ്രമിച്ചിരുന്നതായി റോബിനും ആരതിയും വെളിപ്പെടുത്തിയിരുന്നു. റോബിനെ കുറിച്ച് പല തെറ്റിധരിപ്പിക്കുന്ന കഥകളും തന്നെ വിശ്വസിപ്പിക്കാൻ ശ്രമിച്ചെന്നും അതൊക്കെ വളരെയധികം മാനസികമായി തന്നെം തകർത്തിരുന്നുവെന്നും ആരതി പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+