Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഗെയിം ഓവർ എന്ന് ആരതി പൊടിയുടെ ഭീഷണി മെസേജ്; റോബിനെതിരെ ഇനി 'ഹെവി പൂട്ട്'; ശാലു പേയാട്

 robin11-1679638437.jpg -Prope

കൊച്ചി: ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനും ഭാവി വധുവായ ആരതി പൊടിക്കുമെതിരെ സ്റ്റിൽ ഫോട്ടോഗ്രാഫർ ശാലു പേയാട് നടത്തിയ വെളിപ്പെടുത്തലുകൾ വലിയ വിവാദങ്ങൾക്കാണ് കാരണമായത്. ഇതിന് പിന്നാലെ ആരതി ശാലുവിനെതിരെ പോലീസിൽ പരാതി നൽകിയിരുന്നു. ഇപ്പോഴിതാ ആരതിക്കും റോബിനുമെതിരെ ശാലു പേയാടും പോലീസിൽ പരാതി ഫയൽ ചെയ്തിട്ടുണ്ട്. വേണ്ടെന്ന് വെയ്ക്കുമ്പോൾ അനാവശ്യമായി ഭീഷണിപ്പെടുത്തുകയാണെന്നും ഇനി റോബിനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്നും ശാലു പേയാട് വൺ ഇന്ത്യ മലയാളത്തോട് പ്രതികരിച്ചു.

ആരതി പൊടിയുടെ പേര് എവിടേയും വലിച്ചിഴക്കാൻ ‍ഞാൻ ഉദ്ദേശിച്ചിട്ടില്ല

ആരതി പൊടിയുടെ പേര് എവിടേയും വലിച്ചിഴക്കാൻ ‍ഞാൻ ഉദ്ദേശിച്ചിട്ടില്ല


പുകയൊക്കെ തീർന്നു, ഇനിയും പൊടി അടങ്ങിയിട്ടില്ല. കണ്ടന്റിന് വേണ്ടി എന്നെ പിടിക്കുന്നതാണെന്നാണ് എനിക്ക് തോന്നുന്നത്. ഇനി സിനിമാക്കാരെ വെച്ച് ഫോട്ടോ എടുപ്പൊന്നും നടക്കില്ലല്ലോ. എല്ലാം പൊളിഞ്ഞു. ഇനി ശാലു പേയാടിനെ ഉപയോഗിച്ച് കണ്ടന്റ് ഉണ്ടാക്കാമെന്നായിരുന്നു. വലിയ ഭീഷണിയാണ് വരുന്നത്. ഭാര്യയുടെ സോഷ്യൽ മീഡിയ പേജിൽ പോയി തന്തക്ക് വിളിക്കുന്നു, ഇൻബോക്സിൽ ചീത്ത വിളിക്കുന്നു. എന്റെ ഇൻബോക്സും കമന്റ് ബോക്സിലും വന്ന് ചീത്ത വിളിക്കുകയാണ്. ഞാൻ മര്യാദക്ക് പോയിക്കോണ്ടിരിക്കുകയാണ്. ആരതി പൊടിയുടെ പേര് എവിടേയും വലിച്ചിഴക്കാൻ ‍ഞാൻ ഉദ്ദേശിച്ചിട്ടില്ല. അപ്പോഴാണ് വൈകീട്ട് ഒരു കേസ്.

റോബിൻ തള്ളി ജീവിക്കുകയാണെന്ന കാര്യം

റോബിൻ തള്ളി ജീവിക്കുകയാണെന്ന കാര്യം


ആരതി പൊടി ആ സ്റ്റാറ്റസ് ഇടും മുൻപ് എനിക്ക് മെസേജ് അയച്ചു.ഗെയിം ഈസ് ഓവർ ഇനി എന്റെ ടേൺ ആണേയെന്നാണ് മെസേജ് അയച്ചത്.എന്നെ ചൊറിയാൻ നിന്നാൽ ഞാൻ കയറി മാന്തും. റോബിൻ തള്ളി ജീവിക്കുകയാണെന്ന കാര്യം ഞാൻ തുറന്ന് പറയുക മാത്രമാണ് ചെയ്തത്. ഫാൻസ് വെട്ടുകിളി കൂട്ടങ്ങൾക്ക് റോബിൻ വലിയ സംഭവമായിരിക്കും. എന്നാൽ എനിക്ക് അങ്ങനെ അല്ല. കുറേ ഫാൻസുകാർ വന്ന് എന്നെ തെറിവിളിക്കുകയാണ്. ഇതൊക്കെ പൈസ കൊടുത്ത് ചെയ്യിക്കുന്നതാണ്.

ആരതിയുടെ തലയിൽ വെച്ച് കൊടുത്തിട്ട്

ആരതിയുടെ തലയിൽ വെച്ച് കൊടുത്തിട്ട്


റോബിന്റെ കൈയ്യിൽ കാശുണ്ടെങ്കിൽ അവൻ അവിടെ വെച്ചാമതി. ഞാൻ ചോര നീരാക്കി അധ്വാനിച്ചാണ് ജീവിക്കുന്നത്. അവനെ പോലെ തള്ളി ജീവിക്കുകയല്ല. ഞാൻ ഇതൊക്കെ തുറന്ന് പറഞ്ഞത് ഇല്ലേങ്കിൽ നാട്ടുകാർ വിചാരിക്കും ഞാൻ ഇവനെ പറ്റിച്ചാണ് ജീവിക്കുന്നതെന്ന്. എനിക്ക് ഇവനെ പറ്റിച്ച് ജീവിക്കേണ്ട കാര്യമില്ല.ഇപ്പോൾ നോക്കൂ എനിക്കെതിരായ കേസും കാര്യങ്ങളും ആരതിയുടെ തലയിൽ വെച്ച് കൊടുത്തിട്ട് അവൻ ശ്രീലങ്കയിൽ പൊളിക്കാൻ പോയി.

റോബിനുമായി യാതൊരു കോംപ്രമൈസിനും ഞാൻ തയ്യാറല്ല

റോബിനുമായി യാതൊരു കോംപ്രമൈസിനും ഞാൻ തയ്യാറല്ല


ആ പെൺകുട്ടിയുടെ പേര് ഞാൻ എവിടേയും ഞാൻ പറഞ്ഞിട്ടില്ല. ഇനി എന്റെ കൈയ്യിൽ ഉള്ളതെല്ലാം ഇവർ എന്നെ കൊണ്ട് പുറത്ത് വീടിക്കുമെന്നാണ് തോന്നുന്നത്. റോബിന്റെ പല റെക്കോഡുകളും ഞാൻ പുറത്തുവിടും. എന്റെ കൈയ്യിൽ ഉള്ളതിന്റെ പകുതി പോലും ഞാൻ പുറത്തുവിട്ടിട്ടില്ല, കുറച്ചേ ഞാൻ പുറത്ത് വിട്ടിട്ടുള്ളൂ.ഇനി എന്റെ കൈയ്യിൽ ഉള്ളത് ഹെവുി സാധനങ്ങളാണ് , അവനുമായി യാതൊരു കോംപ്രമൈസിനും ഞാൻ തയ്യാറല്ല.

ആരതിയും റോബിനും ചക്കിക്കൊത്ത ചങ്കരനാണ്

ആരതിയും റോബിനും ചക്കിക്കൊത്ത ചങ്കരനാണ്


റോബിന്റെ കാല് പിടിക്കേണ്ട കാര്യം എനിക്ക് ഇല്ല. പാനിക്ക് അറ്റാക്ക് എന്ന് പറഞ്ഞപ്പോൾ എന്തോ വലിയ അസുഖമാണെന്നും ചത്തുപോകുമെന്നും വിചാരിച്ചാണ് ഞാൻ മാപ്പ് വീഡിയോ ചെയ്തത്. അതെനിക്ക് ഇത്രയും ഉപദ്രവമാകുമെന്ന് വിചാരിച്ചില്ല. റോബിൻ ഫ്രോഡാണെന്ന് എല്ലാവർക്കുമറിയാം. ആരതിയും റോബിനും ചക്കിക്കൊത്ത ചങ്കരനാണ്. ഞാൻ നിർത്തി പോകാൻ വിചാരിച്ചപ്പോഴാണ് അവൾ എന്നെ വന്ന് ഭീഷണിപ്പെടുത്തുന്നത്. അവളെയൊക്കെ ഞാൻ പൊടിയായിട്ടേ കണ്ടിട്ടുള്ളൂ'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+