Get Updates
Get notified of breaking news, exclusive insights, and must-see stories!

'കറൻസി നോട്ടിൽ ഗാന്ധിക്ക് പകരം എന്നാൽ റോബിനെ വെക്ക്, വേറെ രാജ്യം ആക്ക്'; വലിച്ച് കീറി സായ് കൃഷ്ണ

sai krishna and robin

ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണൻ കഴിഞ്ഞ ദിലസം ഒരു കോളേജ് പരിപാടിക്കിടെ അലറിവിളിച്ച നടപടി വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചത്. വിദ്യാർത്ഥിക്കിടയിൽ വെച്ച് വളരെ അപക്വമായ രീതിയിലാണ് റോബിൻ പെരുമാറിയതെന്ന കടുത്ത വിമർശനമായിരുന്നു ഇതോടെ ഉയർന്നത്. ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരിക്കുകയാണ് വ്ലോഗർ സായ് കൃഷ്ണ. രൂക്ഷവിമർശനമാണ് സായിയും റോബിനെതിരെ വിഷയത്തിൽ ഉയർത്തുന്നത്.വായിക്കാം

അമ്പലത്തിൽ പോയി ആരേലും അലറി വിളിക്കുമോ?

അമ്പലത്തിൽ പോയി ആരേലും അലറി വിളിക്കുമോ?

അന്തം ടീംസിനോടാണ് പറയുന്നത്, എന്നെ അനാവശ്യമായി ചൊറിയരുത്. ഓരോ സ്ഥലത്തും പെരുമാറേണ്ട രീതിയുണ്ട്. ആ രീതിക്കെ പെരുമാറാൻ പറ്റൂ. അല്ലാതെ എന്റെ ഐഡന്റിറ്റി ഇതാണ് , ഞാൻ ഇത് പോലെയെ പെരുമാറൂ എന്ന് പറഞ്ഞാൽ നടക്കില്ല. അമ്പലത്തിൽ പോയി ആരേലും അലറി വിളിക്കുമോ? അലറി വിളിക്കുന്നവർ കാണാം, പക്ഷേ അവരെ പരിഹാസത്തോടെയെ ആളുകൾ നോക്കുകയുള്ളൂ. അപ്പോൾ സ്ഥലകാലം മനസിലാകാതെ ആളുകൾ പെരുമാറുമ്പോൾ അവരെ ജനം നോട്ടീസ് ചെയ്യുകയും പ്രതികരിക്കുകയും ചെയ്യും. അത് അവരുടെ അഭിപ്രായമാണ്.

റോബിൻ തന്നെ ക്ഷമ ചോദിച്ചിട്ടുണ്ട്

റോബിൻ തന്നെ ക്ഷമ ചോദിച്ചിട്ടുണ്ട്

ചെയ്ത പ്രവൃത്തിക്ക് റോബിൻ തന്നെ ക്ഷമ ചോദിച്ചിട്ടുണ്ട്. ഇനിയും കിടന്ന് കരയുന്ന അന്തങ്ങളോടാണ്, ഇരുട്ടത്ത് പോയി
നിങ്ങൾക്ക് മോങ്ങാം. ചെയ്തത് തെറ്റാണെന്ന് റോബിന്റെ മുഖത്ത് നോക്കി പറയാതെ അതിനെ മാസ് ഡോക്ടർ എന്നൊക്കെ പറഞ്ഞ് കൊണ്ട് നടന്നാൽ കാലാകാലങ്ങളായി അയാൾ അങ്ങനെതന്നെയായിരിക്കും. റോബിൻ ചെയ്യുന്നതൊക്കെ ശരിയാണോ? റോബിൻറെ പേരിൽ ഒരു പെണ്ണ് കേസ് വന്നാലും ഞങ്ങൾ അത് വിശ്വസിക്കൂല എന്ന് പറയുന്നവർ ഉണ്ട്. ഇവരൊക്കെ ഏത് ലോകത്താണ് ജീവിക്കുന്നത്?

ഗാന്ധിജിയെ മാറ്റി റോബിനാക്കി

ഗാന്ധിജിയെ മാറ്റി റോബിനാക്കി

നിങ്ങൾ നിങ്ങളുടെ തലച്ചോറ് ഒരു വ്യക്തിക്ക് വേണ്ടി പണയം വെക്കരുത്. റോബിൻ ചെയ്യുന്ന എല്ലാം പൊക്കി പിടിച്ച് വരുന്നവർ അധികമില്ല, വെറും 5000 പേരെ കാണു, റോബിൻ ചെയ്യുന്നതെല്ലാം പിന്തുണച്ച് സംസാരിക്കുന്ന യുട്യൂബ് ചാനലുകളുടെ വ്യൂ നോക്കിയാൽ അത് വ്യക്തമാകും. ഇതൊന്നും കുറവായിട്ട് പറയുകയല്ല. അന്തം ടീമുകളാണ് പൊക്കി നടക്കുന്നത്. നല്ലത് ചെയ്താൽ നല്ലതും മോശം ചെയ്താൽ അതും ചൂണ്ടിക്കാട്ടണം, അല്ലാതെ എന്ത് ചെയ്താലും നല്ലത് എങ്ങനെ ശരിയാകും? ഇത്തരം ആളുകൾ എന്നാൽ ഇന്ത്യയുടെ കറൻസിയിൽ നിന്നും ഗാന്ധിജിയെ മാറ്റി റോബിനാക്കി വേറെ രാജ്യം ഉണ്ടാക്ക്. അല്ലാതെ എന്താണ് ഇതിനോടക്കെ പറയുക? സായ് കൃഷ്ണ ചോദിച്ചു.

റോബിന്റെ 'അലർച്ച വീഡിയോയിൽ'

റോബിന്റെ 'അലർച്ച വീഡിയോയിൽ'

ബിഗ് ബോസ് മുൻ താരമായ ഷിയാസ് കരീം റോബിന്റെ 'അലർച്ച വീഡിയോയിൽ' നടത്തിയ പ്രതികരണം ശരിയായ രീതിയിലായിരുന്നുവെന്നും സായ് കൃഷ്ണ പറഞ്ഞു. പറയാനുള്ളത് കൃത്യമായിട്ടാണ് ഷിയാസ് കരീം പറഞ്ഞത്. റോബിനെ ആര് മോശം പറഞ്ഞാലും അവർക്ക് തെറിവിളിയാണ്. കഴിഞ്ഞ ദിവസം റോബിന്റെ സിനിമയുമായി ബന്ധപ്പെട്ട് നിർമ്മാതാവ് സന്തോഷ് ടി കുരുവിള ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. എന്നാൽ അതിന് താഴെയും പോയി അന്തം ടീമുകൾ കടുത്ത അധിക്ഷേപമാണ് നടത്തിയത്.

 അന്തംടീസ് പല കൊമ്പിലും ചാടി പോകും

അന്തംടീസ് പല കൊമ്പിലും ചാടി പോകും

ഇപ്പോൾ വന്ന് ജയ് വിളിക്കുന്ന അന്തംടീംസ് അല്ല ലൈഫ്. അന്തംടീസ് പല കൊമ്പിലും ചാടി പോകും. സിനിമയും കരിയറുമായി മുന്നോട്ട് പോകണമെങ്കിൽ അതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോകാനാണ് ശ്രമിക്കേണ്ടത്. എന്ത് ചെയ്താലും ശരിയാണെന്ന് ആളുകൾ പറയുമ്പോൾ ഇത്തരത്തിലേ പെരുമാറൂ. പക്ഷേ അതൊക്കെ മനസിലാക്കാൻ പറ്റണം. ഉണ്ണി മുകുന്ദൻ വിഷയത്തിൽ എന്തൊക്കെ എന്നോട് പലരും വന്ന് പറഞ്ഞിട്ടുണ്ട്. ആ വിഷയം ഞാൻ ഏറ്റ് പിടിച്ചിരുന്നെങ്കിൽ ഒരു കൊല്ലം ഓടാനുള്ള കണ്ടന്റ് കിട്ടുമായിരുന്നേനെ. കാര്യങ്ങൾ പക്വതയോടെ കൈകാര്യം ചെയ്യാൻ പഠിക്കണം.
ഇനി വിമർശനങ്ങൾക്ക് ഇല്ലെന്നാണ് റോബിൻ പറഞ്ഞത്. അതൊരു മികച്ച തീരുമാനമാണ്. യാത്ര പോകുന്നുവെന്നാണ് പറഞ്ഞത്.

റിയൽ ജീവിതത്തിൽ ഉണ്ടാകില്ലെന്ന സത്യം തിരിച്ചറിയേണ്ടതുണ്ട്

റിയൽ ജീവിതത്തിൽ ഉണ്ടാകില്ലെന്ന സത്യം തിരിച്ചറിയേണ്ടതുണ്ട്

റീൽ ലൈഫ് അല്ല റിയൽ ലൈഫ്. റീലിൽ വന്ന് കമന്റടിക്കുന്നവരാരും റിയൽ ജീവിതത്തിൽ ഉണ്ടാകില്ലെന്ന സത്യം തിരിച്ചറിയേണ്ടതുണ്ട്. ജീവിതത്തിൽ ഒരു ഇക്യുലിബ്ര്യം കാത്ത് സൂക്ഷിക്കാൻ പഠിക്കേണ്ടത് അനിവാര്യമാണ്. സിഗ് സാക്കായി കാര്യങ്ങൾ പോകുമ്പോൾ കുറെ കാലം നിലനിൽക്കാൻ പറ്റില്ല. അതിനാൽ എപ്പോഴും കാര്യങ്ങൾ ബാലൻസ്ഡ് ആയി കൊണ്ട് പോകാൻ പഠിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+