Get Updates
Get notified of breaking news, exclusive insights, and must-see stories!

'റോബിന്റെ ബിഎംഡബ്ല്യൂ വാങ്ങി അതില്‍ മീന്‍ വില്‍ക്കും: ആദ്യം അടവ് തീർത്ത് വണ്ടി സ്വന്തം പേരിലാക്ക്'

ബിഗ് ബോസ് മലയാളം സീസണ്‍ 4 ഫെയിം റോബിന്‍ രാധാകൃഷ്ണനെതിരെ വീണ്ടും ആരോപണവുമായി ശാലുപേയാട്. റോബിന്റെ വാഹനവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് മുന്‍സുഹൃത്ത് ഇപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ തുറന്ന് പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റോബിന്റെ ബി എം ഡബ്ല്യൂ കാർഡ് ഫിനാന്‍സ് ആണ്. അത് എന്റെ സുഹൃത്തിന്റെ പേരിലാണ് ഇരിക്കുന്നതെന്നും ശാലുപേയാട് പറയുന്നു.

ആ സുഹൃത്തിനെ ഇന്ന് രാവിലെ ഞാന്‍ വിളിച്ചിരുന്നു. ഇനി അവരൊന്നും മാറ്റിപ്പറയില്ല. അന്ന് ലൈവ് വീഡിയോയില്‍ വിളിച്ചപ്പോള്‍ അവർക്ക് അബദ്ധം പറ്റിയതാണ്. പ്രമോഷന്റെ ഭാഗമായി വിളിക്കുകയാണെന്ന് പറഞ്ഞ് പറ്റിക്കുകയായിരുന്നു.
അടുത്തമാസം കൊണ്ട് വണ്ടിയുടെ ഫിനാന്‍സ് മുഴുവനായി അടച്ച് തീർത്തില്ലെങ്കില്‍ ആ വണ്ടി നെയ്യാറ്റിന്‍കര ഹോട്ട് വീല്‍സില്‍ കിടക്കും.

robin

റോബിനും അഞ്ചരക്കോടിയും

അന്ന് റോബിന്‍ അലറിക്കൂവിക്കൊണ്ട് ഒരു ലാന്‍ഡ് ക്രൂയീസർ എടുത്തിടാം എന്ന് പറയുന്നത് കേട്ടു. പിന്നേ.. 10.5 ലക്ഷം കൊടുത്ത് തേർഡ് ഓണർ വണ്ടിയാണ്. അത് വലിയ ആനക്കാര്യം ഒന്നുമല്ല. ഇതൊക്കെ നമ്മള്‍ വിചാരിച്ചാലും നടക്കാവുന്നതേയുള്ളു. അഞ്ചരക്കോടിയൊക്കെ ബാങ്കില്‍ ഇട്ട് നടക്കുന്ന ആള്‍ക്ക് മിനിമം ഒരു കോടിയുടെ വണ്ടിയൊക്കെ വാങ്ങിക്കാവുന്നതാണെന്നും ശാലു പേയാട് നിർദേശിക്കുന്നു.

എപ്പോഴാണ് തട്ടിപ്പോവുന്നത് എന്ന് അറിയില്ലാലോ. അതുകൊണ്ട് ജീവിക്കുന്ന കാലത്ത് ഉഷാറായി ജീവിക്കുക. അല്ലാതെ പത്തര ലക്ഷം രൂപയുടെ വണ്ടി വാങ്ങി ആള്‍ക്കാരെ പറ്റിക്കരുത്. 2011 മോഡല്‍ വണ്ടി വാങ്ങുന്നതിന് പകരം 2020 മോഡല്‍ വണ്ടിയൊക്കെ വാങ്ങിക്ക്. നിങ്ങള്‍ പോർഷെ എടുക്കുകയോ എന്ത് വേണമെങ്കിലും ചെയ്യും. എനിക്ക് ഇതിന്റെയൊക്കെ പേര് പേലും അറിഞ്ഞ് കൂടാ. എനിക്ക് നാല് വീലുള്ള ഒരു വണ്ടി വേണം. ഓടിച്ച് പോയിട്ട് നമ്മുടെ കാര്യങ്ങള്‍ നടത്തണം എന്നേയുള്ളു.

 robinshalu

വണ്ടിയുടെ അടവ് തീർത്തില്ലെങ്കില്‍

കൊച്ചുപിള്ളേർ പറയുന്നത് പോലെ എന്റെ മാമന്‍ പോലീസ് ആണെടാ.. നിന്നെ ഞാന്‍ ഇടിപ്പിക്കും എന്നൊന്നും പറയേണ്ട ആവശ്യമില്ല. നിങ്ങള്‍ പോർഷെ പനമേരോ എടുക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് കൊള്ളാം. അതോടൊപ്പം ബി എം ഡബ്ല്യൂവിന്റെ സി സി കൊടുത്തില്ലെങ്കില്‍ ആ വണ്ടി അവന്‍ എടുത്തോണ്ട് പോവും.

ആ വണ്ടി 15 ലക്ഷത്തിന് ഞാന്‍ വാങ്ങിച്ചിട്ട് വിഴിഞ്ഞത് നിന്നും മീന്‍ എടുത്തോണ്ട് ചന്തയില്‍ കൊണ്ടുപോയി വില്‍ക്കും. അങ്ങനെ കാണാന്‍ എനിക്കും താല്‍പര്യമില്ല, അവനും താല്‍പര്യമില്ല. റോബിന്റെ വണ്ടില്‍ മീന്‍ വിറ്റു എന്നൊരു ചീത്തപ്പേര് വേണ്ട. അതുകൊണ്ട് അനിയന്‍ അടുത്ത മാസം ആ വണ്ടിയുടെ ഫിനാന്‍സ് ക്ലോസ് ചെയ്യണം.

കൊളാബ് ചെയ്ത് തരാമെന്ന് റോബിന്‍

ഇപ്പോഴത്തെ വണ്ടിയുടെ ഫിനാന്‍സ് അടച്ച് തീർത്തിണ്ടാവാം പോർഷെ എടുക്കുന്നത്. അല്ലെങ്കില്‍ പോർഷയില്‍ ആരെങ്കിലുമൊക്കെ മീന്‍ വില്‍ക്കുന്നത് വലിയ നാണക്കേടാവും. റോബിന്‍ പത്തരലക്ഷം രൂപ കൊടുത്ത് വണ്ടി വാങ്ങിയിട്ട് അതിന് പുറമെ ഒന്നര ലക്ഷം രൂപയുടെ മോഡിഫിക്കേഷന്‍ വർക്കൊക്കെ നടത്തിയിരുന്നു. ആ കടയിലെ ചെക്കന്‍മാരോട് റോബിന്‍ പറഞ്ഞ് ഞാന്‍ കൊളാബ് ചെയ്ത് തരാമെന്നായിരുന്നു.

ഞാന്‍ കൊളാബ് ചെയ്താല്‍ കടയില്‍ നിന്ന് തിരിയാന്‍ പറ്റാത്ത തിരക്കായിരിക്കുമെന്നായിരുന്നു റോബിന്റെ അവകാശവാദം. എന്നാല്‍ സത്യം പറഞ്ഞാല്‍ ആ പിള്ളേർക്ക് ഇവന്റെ കെയർ ഓഫില്‍ ഒരു വർക്ക് കിട്ടിയിട്ടില്ല. റോബിന്‍ ഓടിനടന്ന് കുറേ കടകള്‍ ഉദ്ഘാടനം ചെയ്തിരുന്നു. അവരില്‍ പലർക്കും ഇപ്പോള്‍ വലിയ കച്ചവടമൊന്നും ഇല്ല. പലരും എന്നെ ബന്ധപ്പെട്ടിരുന്നു. കട ഉദ്ഘാടനം ചെയ്തതിലൂടെ റോബിന് കുറെ കണ്ടന്റും പൈസയും കിട്ടി എന്നുള്ളതാണ് കാര്യം.

കാർ എടുത്ത് നല്‍കിയ സ്ഥാപനത്തിന് വേണ്ടി നിങ്ങള്‍ കൊളാബ് നടത്തിയിട്ടുണ്ടോ. ഒന്നുമില്ലെങ്കില്‍ അയാളുടെ ഒരു കസിനെക്കൊണ്ട് ലോണ്‍ എടുപ്പിച്ചിട്ടല്ലേ നിങ്ങള്‍ക്കൊരു വണ്ടി എടുത്ത് നല്‍കിയത്. അതിന്റെ ഒരു നന്ദിയായിട്ട് ഒരു കൊളാബ് ചെയ്യാത്തത് എന്തുകൊണ്ടാണ്. കുറഞ്ഞ പക്ഷം ഒരു സ്റ്റോറിയെങ്കിലും ഇട്ടുകൊടുക്കേണ്ടതല്ലേയെന്നും ശാലു പേയാട് ചോദിക്കുന്നു.

boiled egg benefits: മുട്ട പുഴുങ്ങി തന്നെ കഴിക്കണം: മുടിക്ക് മുതല്‍ കണ്ണിന് വരെ നിറയെ ഗുണങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+