Get Updates
Get notified of breaking news, exclusive insights, and must-see stories!

'റോബിന്റെ പുറത്താക്കൽ ട്വിസ്റ്റ്, 6 ൽ നിന്ന് 75 ശതമാനത്തിലേക്ക് ഉയർന്ന ദിൽഷ, റിയൽ ജാസ്മിൻ; പ്രേക്ഷകർ പറയുന്നു

ബിഗ് ബോസ് സീസണുകളിലെ ഏറ്റവും വലിയ ട്വിസ്റ്റുകൾ, റിയൽ ഗെയിമർ എന്നീ ചോദ്യങ്ങൾക്കാണ് പ്രേക്ഷകരുടെ മറുപടി

 bigboss2-1675227695.jpg -Properties

കൊച്ചി: അടിമുടി പ്രേക്ഷകരെ ഹരം കൊള്ളിക്കുന്നതായിരുന്നു ബിഗ് ബോസ് നാലാം സീസൺ. തുല്യ ശക്തരായ മത്സരാർത്ഥികൾ കൊമ്പുകോർത്തതോടെ പ്രേക്ഷകരിലും വലിയ ആവേശമായിരുന്നു ഇത് ഉണ്ടാക്കിയത്. ബിഗ് ബോസ് സീസൺ 5 ലും കരുത്തർ തന്നെ അണിനിരക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഇതുവരെയുള്ള സീസണുകളിൽ മികച്ചതാര് എന്ന് ചോദിച്ചാൽ ബിഗ് ബോസ് ആരാധകർക്ക് ഉത്തരം ഉണ്ടാകില്ലെന്ന് തീർച്ച. എന്നാൽ ഏറ്റവും റിയൽ ആയി കളിച്ചത് ആരെന്ന് ചോദ്യത്തിന് പല അഭിപ്രായങ്ങളുണ്ട്. 'ബിഗ് ബോസ് മല്ലുടോക്സ്' എന്ന യുട്യൂബ് ചാനൽ ഇത് സംബന്ധിച്ച നടത്തിയ കമ്മ്യൂണിറ്റി പോളിലെ ഫലങ്ങൾ നോക്കാം

ബിഗ് ബോസിലെ റിയൽ ഗെയിമർ

ബിഗ് ബോസിലെ റിയൽ ഗെയിമർ


ബിഗ് ബോസിന്റെ ഇതുവരെയുള്ള സീസണുകളിൽ ഏറ്റവും കൂടുതൽ റിയൽ ആയി നിന്ന മത്സരാർത്ഥി ആര് എന്നതായിരുന്നു ചോദ്യം. ഇതിന് ഏറ്റവും കൂടുതൽ ആളുകൾ പറഞ്ഞ പേര് ജാസ്മിൻ എം മൂസയെന്നാണ്. ഏകദേശം 56 ശതമാനം പേരാണ് ജാസ്മിന്റെ പേര് പങ്കിട്ടത്. ബിഗ് ബോസിൽ താൻ റിയൽ ആയി മത്രമേ നിൽക്കുകയുള്ളൂവെന്ന് ജാസ്മിൻ തന്നെ പലപ്പോഴായി തുറന്ന് പറഞ്ഞിരുന്നു. ഗെയിമിലും ടാസ്കുകളിലുമെല്ലാം ഇതേ നിലപാട് തന്നെയായിരുന്നു ജാസ്മിൻ സ്വീകരിച്ചത്.

ബിഗ് ബോസ് മലയാളം സീസൺ

ബിഗ് ബോസ് മലയാളം സീസൺ

എന്നാൽ ബിഗ് ബോസ് എന്നത് റിയൽ ആയി കളിക്കേണ്ട ഒരു പ്ലാറ്റ്ഫോം അല്ലെന്നായിരുന്നു ആരാധകരിൽ ഒരുവിഭാഗം അഭിപ്രായപ്പെട്ടത്. ഗെയിമിനെ ഗെയിമായി കണ്ട് മറ്റ് മത്സരാർത്ഥികളെ ഏത് വിധേനയും പരാജയപ്പെടുത്തുകയാണ് വേണ്ടതെന്നായിരുന്നു ഇവർ അഭിപ്രായപ്പെട്ടത്. അതുകൊണ്ട് തന്നെ ജാസ്മിൻ ഒരു ബിഗ് ബോസ് മെറ്റീരിയൽ അല്ലെന്നും ഇക്കൂട്ടർ പറഞ്ഞിരുന്നു.

രഞ്ജിനി ഹരിദാസ് ആയിരുന്നു

രഞ്ജിനി ഹരിദാസ് ആയിരുന്നു


അതേസമം സർവ്വേയിൽ രണ്ടാം സ്ഥാനം നേടിയത് അവതാരക കൂടിയായ രഞ്ജിനി ഹരിദാസ് ആയിരുന്നു. 23 ശതമാനം ആളുകളാണ് രഞ്ജിനിയുടെ പേര് പറഞ്ഞത്. മികച്ച ഗെയിമർ ആയ രഞ്ജിനി ജീവിതത്തിൽ എങ്ങനെയാണോ അതുപോലെ തന്നെ റിയലായാണ് ഷോയിലും മത്സരിച്ചതെന്നാണ് പലരും അഭിപ്രായപ്പെട്ടത്. നടൻ അരിസ്റ്റോ സുരേഷ്, നടി മഞ്ജു പത്രോസ്, ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി എന്നിവരുടെ പേരുകളും ആരാധകർ പങ്കിട്ടു.

ബിഗ് ബോസ് സീസണിലെ ട്വിസ്റ്റ്

ബിഗ് ബോസ് സീസണിലെ ട്വിസ്റ്റ്

കമ്മ്യൂണിറ്റി പോളിൽ ചാനൽ പങ്കുവെച്ച മറ്റൊരു ചോദ്യം ബിഗ് ബോസ് സീസണുകളിൽ ഏറ്റവും കൂടുതൽ ട്വിസ്റ്റ് ഉണ്ടാക്കിയ സംഭവം ഏതാണെന്നാണ്. ഇതിൽ ഏറ്റവും കൂടുതൽ പേർ പറഞ്ഞത് സീസൺ 4 ലെ റോബിൻ രാധാകൃഷ്ണന്റെ പുറത്താക്കൽ എന്നായിരുന്നു. 65 ശതമാനം പേരാണ് ഈ അഭിപ്രായം പങ്കിട്ടത്. സീസൺ 4 ന്റെ വിജയി റോബിൻ തന്നെയാകുമെന്ന ഒരു വിഭാഗം ആരാധകരുടെ വിലയിരുത്തലുകൾക്കിടെയായിരുന്നു റോബിന്റെ അപ്രതീക്ഷിത പുറത്താക്കൽ.

റിയാസ് സലീമിനെ കൈയ്യേറ്റം ചെയ്തതോടെ

റിയാസ് സലീമിനെ കൈയ്യേറ്റം ചെയ്തതോടെ

സഹമത്സരാർത്ഥിയായ റിയാസ് സലീമിനെ കായികമായി കൈയ്യേറ്റം ചെയ്തതോടെയായിരുന്നു ഷോയുടെ നിയമങ്ങൾ ലംഘിച്ചതിന് റോബിനെ പുറത്താക്കിയത്. ഷോയുടെ ഗതിയെ തന്നെ മാറ്റി മറിക്കുന്ന സംഭവമായിരുന്നു ഇത്. ഇതോടെ 7 ശതമാനം മാത്രം പ്രേക്ഷക പിന്തുണ ഉണ്ടായിരുന്ന ദിൽഷ 65 ശതമാനം പിന്തുണ ഉറപ്പാക്കി ബിഗ് ബോസ് സീസൺ വിജയി ആയി മാറുകയായിരുന്നു.

പേളി മാണിയെ കടത്തിവെട്ടി

പേളി മാണിയെ കടത്തിവെട്ടി


സീസൺ 1 ൽ പേളി മാണിയെ കടത്തിവെട്ടി സാബുമോന്റെ വിജയം ആണ് ട്വിസ്റ്റായി തോന്നിയ മറ്റൊരു കാര്യമായി പ്രേക്ഷകർ അഭിപ്രായപ്പെട്ടത്. രജിത്ത് കുമാറിന്റെ പുറത്താക്കലും സമാന രീതിയിൽ ട്വിസ്റ്റായി മാറിയ സംഭവമായിരുന്നു. ബിഗ് ബോസ് സീസണുകളിലെ ആദ്യ പുറത്താക്കൽ കൂടിയായിരുന്നു രജിത് കുമാറിന്റേത്. മത്സരത്തിന്റെ ഭാഗമായ ഒരു ടാസ്‌കില്‍ മത്സരാര്‍ത്ഥിയായ രേഷ്മയുടെ കണ്ണിന് താഴെ രജിത് കുമാര്‍ മുളക് കൊണ്ട് എഴുതുകയായിരുന്നു. ഇതാണ് പുറത്താക്കലിലേക്ക് നയിച്ചത്.

 മണിക്കുട്ടൻ ഷോ ക്വിറ്റ് ചെയ്ത സംഭവവും

മണിക്കുട്ടൻ ഷോ ക്വിറ്റ് ചെയ്ത സംഭവവും


മണിക്കുട്ടൻ ഷോ ക്വിറ്റ് ചെയ്ത സംഭവവും ജാസ്മിന്റെ വാക്ക് ഔട്ടും ബിഗ് ഹോസിലെ ട്വിസ്റ്റുകളായിരുന്നുവെന്ന് ആരാധകർ പറയുന്നു. ഷോയിൽ തുടരാൻ ആവില്ലെന്ന് വ്യക്തമാക്കിയായിരുന്നു മണിക്കുട്ടൻ സ്വയം പുറത്ത് പോയത്. എന്നാൽ പിന്നീട് താരത്തെ തിരിച്ചെത്തിരുന്നു. വളരെ നാടകീയമായിട്ടായിരുന്നു ജാസ്മിനും വാക്കൗട്ട് നടത്തിയത്. ജാസ്മിൻ പുറത്ത് പോകുന്നത് പ്രാങ്കായിരിക്കുമെന്നായിരുന്നു ആരാധകർ ആദ്യം കരുതിയിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+