Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിക്കൂറുകളുടെ വ്യത്യാസത്തിൽ ദിൽഷയുടേയും ആരതിയുടേയും സ്റ്റോറികൾ! വീണ്ടും കൺഫ്യൂഷനടിച്ച് ആരാധകർ

ഇതിനിടയില്‍ ദില്‍ഷയും റോബിനും തമ്മിലുള്ള സൗഹൃദം തന്നെ ഇല്ലാതായി.ദില്‍ഷയെക്കുറിച്ചും റോബിനെക്കുറിച്ചും നടന്നിരുന്ന ചര്‍ച്ചകള്‍ അവസാനിച്ചു. ഇവരുടെ വിവാഹം നടക്കുമെന്ന് കരുതിയ ആളുകള്‍ നിരാശരുമായി

13

Dilsha new

ബിഗ്‌ബോസ് സീസണ്‍ 4 ല്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട രണ്ട് പേരുകളാണ് ഡോ റോബിന്റെയും ദില്‍ഷയുടേയും. ബിഗ്‌ബോസില്‍ ഏറെ ആരാധകര്‍ ഉണ്ടായിരുന്നു ഇവര്‍ക്ക്. ദില്‍റോബ് എന്ന ഫാന്‍ഗ്രൂപ്പ് തന്നെ ഉണ്ടായിരുന്നു. റോബിന്‍ ദില്‍ഷയോടുള്ള തന്റെ ഇഷ്ടം ബിഗ്‌ബോസില്‍ വെച്ച് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ അപ്രതീക്ഷിതമായിട്ടായിരുന്നു റോബിന്‍ മത്സരത്തിന് പുറത്താകുന്നത്. വലിയൊരു ഫാന്‍സര്‍ക്കിള്‍ തന്നെ റോബിന്‍ ഉണ്ടായിരുന്നു. മത്സരത്തിന് പുറത്തായ റോബിന്‍ ദില്‍ഷയെ പിന്തുണച്ചിരുന്നു. റോബിന്‍ ഫാന്‍സിന്റെ വലിയ വോട്ടുകൊണ്ടാണ് ദില്‍ഷ മത്സരത്തില്‍ വിജയിച്ചതെന്ന ആരോപണം ഉയര്‍ന്നുവന്നിരുന്നു. ഇതിനിടയില്‍ ദില്‍ഷയും റോബിനും തമ്മിലുള്ള സൗഹൃദം തന്നെ ഇല്ലാതായി....

പെട്ടെന്നായിരുന്നു റോബിന്റെ ജീവിതത്തിലേക്ക് ആരിത പൊടി വരുന്നത്

പെട്ടെന്നായിരുന്നു റോബിന്റെ ജീവിതത്തിലേക്ക് ആരിത പൊടി വരുന്നത്

അങ്ങനെ ദില്‍ഷയെക്കുറിച്ചും റോബിനെക്കുറിച്ചും നടന്നിരുന്ന ചര്‍ച്ചകള്‍ അവസാനിച്ചു. ഇവരുടെ വിവാഹം നടക്കുമെന്ന് കരുതിയ ആളുകള്‍ നിരാശരുമായി..എന്നാല്‍ പെട്ടെന്നായിരുന്നു റോബിന്റെ ജീവിതത്തിലേക്ക് ആരിത പൊടി വരുന്നത്. ഇവര്‍ തമ്മില്‍ പ്രണയത്തില്‍ ആവുകയും ചെയ്തു. ഇരുവരിടേയും വിവാഹം ഏറെ വൈകാതെ ഉണ്ടാകും..റോബിന്‍- ആരതി ജോഡ്ക്ക് ധാരാളം ഫാന്‍സ് ഉണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.. അതുപോലെ ദില്‍ഷയും സജീവമാണ്. ഇപ്പോള്‍ ആരതിയും ദില്‍ഷയും ഇട്ട ഒരു പോസ്റ്റാണ് ചര്‍ച്ചയാവുന്നത്...എന്താണ് അതെന്നോ...

ഇൻസ്റ്റ സ്റ്റോറി...

ഇൻസ്റ്റ സ്റ്റോറി...

രണ്ടുപേരും ഇൻസ്റ്റാ​ഗ്രാമിലാണ് സ്റ്റോറി ഇട്ടിരിക്കുന്നത്. മണിക്കൂറുകളുടെ വ്യത്യാസത്തിലായിരുന്നു രണ്ടുപേരുടേയും സ്റ്റോറി. പട്ടിക്കുട്ടിയെ കളിപ്പിക്കുന്നതാണ് സ്റ്റോറിയിൽ ഉള്ളത്. ആരതി തന്റെ പട്ടിക്കുട്ടിയെ താലോലിച്ച് കിടത്തുന്നും ദിൽഷ തന്റെ കയ്യിൽ നിൽക്കാതെ ഓടിപ്പോകുന്നു പട്ടിക്കുട്ടിയുടെ വീഡിയോയും ആണ് ഇട്ടിരിക്കുന്നത്. ഇതോടെയാണ് ആരാധകർ ചർച്ച തുടങ്ങിയത്. ഇവർ മത്സരിച്ചാണോ സ്റ്റോറി ഇടുന്നത് എന്നാണ് ആരാധകരുടെ സംശയം.. അതുകൊണ്ടാണോ ഒരുപോലെ ഉള്ള സ്റ്റോറി ഇടുന്നതെന്നും ഇവർ ചോദിക്കുന്നു..

ഇതിന് പിന്നാലെയാണ് ആരാധകർ ചർച്ച തുടങ്ങിയത്..

ഇതിന് പിന്നാലെയാണ് ആരാധകർ ചർച്ച തുടങ്ങിയത്..

നേരത്തെ ഇതുപോലെ ദിൽഷയുടേയും റോബിന്റെയും സ്റ്റോറിയെക്കുറിച്ച് ചർച്ചയുണ്ടായിരുന്നു. തനിക്ക് ഉറങ്ങാൻ പറ്റുന്നില്ല എന്ന അവസ്ഥ പറഞ്ഞ് റോബിൻ ഇട്ട സ്റ്റാറ്റസിന് പിന്നാലെ ​ഗുഡ് മോണിങ് എന്നുപറഞ്ഞ് ദിൽഷ ഒരു സ്റ്റോറി ഇട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആരാധകർ ചർച്ച തുടങ്ങിയത്...

റോബിനേയും ആരതിയേയും സ്നേഹിക്കുന്നവർ

റോബിനേയും ആരതിയേയും സ്നേഹിക്കുന്നവർ

അതേസമയം... റോബിനും ആരതിക്കും ധാരാളം ആരാധകരാണ് ഉള്ളത്. ഇരുവരും ഒരുമിച്ചുള്ള വീഡിയോകൾ നിമിഷ നേരം കൊണ്ടാണ് ഹിറ്റാവാറുള്ളത്. അടുത്തിടെയാണ് ഇരുവരും പ്രണയത്തിൽ ആയിട്ട് ആറ് മാസം പൂർത്തിയായത്. അന്ന് ഇരുവരും പങ്കുവെച്ച കുറിപ്പ് വൈറൽ ആയിരുന്നു. ഇവരുടെ സ്നേഹം എന്നും ഇതുപോലെ തന്നെ നിൽക്കണമെന്നാണ് ആരാധകർ പറയുന്നത്..ആരതിയുടെ എല്ലാ കാര്യങ്ങൾക്കും പിന്തുണ നൽകി റോബിൻ കൂടെ ഉണ്ടാവാറുണ്ട്..

ആരതിയും റോബിനും..പിന്നെ

ആരതിയും റോബിനും..പിന്നെ


സംരഭകയാണ് ആരതി. ഇപ്പോൾ തന്റെ ബിസിനസിൽ റോബിനും സഹായിക്കാറുണ്ടെന്ന് ആരതി പറഞ്ഞിരുന്നു. എന്റെ കൂടെ സാധാനങ്ങൾ വാങ്ങാനും മെറ്റീരയൽ വാങ്ങാനും എല്ലാത്തിനും റോബിൻ വരും, ആരതി പറഞ്ഞു. തനിക്ക് അതൊക്കെ ചെയ്യാൻ ഭയങ്കര ഇഷ്ടമാണെന്ന് റോബിൻ പറയുന്നു. ഞാൻ ഫ്രീയല്ലെങ്കിൽ പോലും സമയം കണ്ടെത്തി പോകാറുണ്ടെന്നും റോബിൻ പറഞ്ഞിരുന്നു..ആരതിയുടെ എല്ലാ വർക്കുകൾക്കും നല്ല അഭിപ്രായമാണ് ലഭിക്കുന്നതും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+