'ഇനി ബിഗ്‌ബോസ് ആണ് ഡോക്ടറിന്റെ പിആര്‍ എന്നുപറയുമോ'; ബിബി 5 ലും താരം റോബിന്‍ തന്നെ
ബിഗ്‌ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ തന്നെ ഇത്രയധികം ഫാന്‍സ് ഉള്ള മത്സരാര്‍ത്ഥി ഒരുപക്ഷേ ഉണ്ടായിക്കാണില്ല. മത്സരം പൂര്‍ത്തിയാക്കാന്‍ റോബിന് കഴിഞ്ഞിരുന്നില്ല.

ബിഗ്‌ബോസ് മലയാളം സീസണ്‍ 4 അവസാനിച്ചിട്ട് മാസങ്ങള്‍ ആയെങ്കിലും ഇപ്പോഴും ഷോയെക്കുറിച്ചുള്ള ചര്‍ച്ച അവസാനിച്ചിട്ടില്ല. ഷോയെക്കുറിച്ച് മാത്രമല്ല ഷോയിലെ മത്സരാര്‍ത്ഥികളെക്കുറിച്ചും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാണ്. ബിഗ്‌ബോസ് സീസണ്‍ 4 ലെ താരമാരാണെന്ന് ചോദിച്ചാല്‍ അത് റോബിന്‍ രാധാകൃഷ്ണന്‍ ആണെന്ന് പറയേണ്ടിവരും. അത്രയേറെ ആരാധകരാണ് റോബിന് ഉള്ളത്.
ബിഗ്‌ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ തന്നെ ഇത്രയധികം ഫാന്‍സ് ഉള്ള മത്സരാര്‍ത്ഥി ഒരുപക്ഷേ ഉണ്ടായിക്കാണില്ല. മത്സരം പൂര്‍ത്തിയാക്കാന്‍ റോബിന് കഴിഞ്ഞിരുന്നില്ല. സഹമത്സരാര്‍ത്ഥിയായിരുന്ന റിയാസിനെ തല്ലിയെന്ന ആരോപണത്തെ തുടര്‍ന്ന് റോബിനെ പുറത്താക്കിയിരുന്നു.

റോബിൻ തീർത്ത ഓളം...
എന്നാല്‍ അവിടം മുതല്‍ റോബിന് ആരാധകര്‍ കൂടുകയായിരുന്നു. അത്രയധികം ആരാധകരാണ് റോബിനുള്ളത്. ഇപ്പോള്‍ ബിബ്ബോസ് മലയാളം സീസണ്‍ 5 ന്റെ പ്രൊമോ പുറത്തിറങ്ങിയിരിക്കുകയാണ് പ്രൊമോയിലും താരം ആയിരിക്കുന്നത് റോബിനാണ്. റോബിന്‍ തന്നെയാണ് പ്രൊമോ ഷെയര്‍ ചെയ്ത് കൊള്ളാം എന്നു പറഞ്ഞിരിക്കുന്നത്...

കലിപ്പൻ ഡോക്ടർ.. കൊള്ളാമെന്ന് ഡോ. റോബിൻ..
പ്രൊമോയിൽ റോബിനെക്കുറിച്ച് പരാമർശം ഉണ്ട്. കലിപ്പൻ ഡോക്ടർ എന്നാണ് പറയുന്നത്. ഇതിന് പിന്നാലെ റോബിന്റെ ഫാൻസ് സോഷ്യൽമീഡിയയിൽ ആഘോഷമാക്കിയിരിക്കുകയാണ്. Dr ഒന്നെ ഉള്ളൂ അത് ഇനി ഉണ്ടാവില്ല🔥. സീസൺ 4 വേറെ ലെവൽ🔥.സീസൺ 5 കാണാൻ താൽപ്പര്യം ഇല്ല, ഹഹ ഹഹ അവിടെയും ഞങ്ങളുടെ dr...... പ്രൊമോഷൻ dr നെ വെച്ച് തന്നെ നടത്തണം..പ്രോമോ കൊള്ളാം ബട്ട് ബിഗ്ഗ്‌ബോസ് കാണുന്ന പരിപാടി അങ്ങ് നിർത്തി...

കുറച്ചൊന്നുമല്ല അല്ല ഞങ്ങളെ ബിഗ്ഗ്‌ബോസ് ടീം വെള്ളം കുടിപ്പിച്ചത്....
കുറച്ചൊന്നുമല്ല അല്ല ഞങ്ങളെ ബിഗ്ഗ്‌ബോസ് ടീം വെള്ളം കുടിപ്പിച്ചത്..... Dr സീക്രെട് റൂമിൽ ആയിരുന്ന ദിവസങ്ങൾ ഇപ്പോഴും ഓർമ ഉണ്ട്.. വല്ലാത്ത വീർപ്പു മുട്ടൽ ആയിരുന്നു.... അതുമാത്രമല്ല ആ ഷോയിൽ കൂടി ഞങ്ങൾക് കിട്ടേണ്ടത് കിട്ടി ഞങ്ങളുടെ dr നെ........ ആ സ്ഥാനം ഇനി വേറെ ആർക്കും കൊടുക്കില്ല... Dr. റോബിൻ, എല്ലാർക്കും പ്രൊമോഷൻ നടത്താൻ ഒരേ ഒര് പേര് Dr ROBIN RADHAKRISHNAN, ഇനി bigboss ആണ് dr ന്റെ PR എന്ന് പറയുമോ ഈ പ്രോമോ കണ്ടിട്ട് എന്നിങ്ങനെ പോകുന്നു കമന്റ്...

ആരൊക്കെ തമ്മിൽ...
ബിഗ്‌ബോസ് 5 ന്റെ ചർച്ചകൾ സോഷ്യൽമീഡിയയിൽ സജീവമായിരിക്കുമ്പോഴാണ് മത്സരാർത്ഥികളെ കുറിച്ചുള്ള സൂചന നൽകുന്ന പുതിയ പ്രമോ വീഡിയോ പുറത്തുവന്നിരിക്കുന്നത്. മോഹൻലാൽ ആണ് പ്രൊമോയിൽ. ഇത്തവണ ആരൊക്കെ ഉണ്ടാകും എന്ന സൂചന പ്രമോ വീഡിയോയിൽ ഉണ്ട്. ഒരു ഷൂട്ടിംഗ് സെറ്റിൽ വെച്ച് ബിഗ് ബോസിന്റെ പുതിയ സീസൺ എങ്ങനെയാകുമെന്ന് മൂന്ന് പെൺകുട്ടികൾ മോഹൻലാലിനോട് ചോദിക്കുന്ന രംഗമാണ് ഉള്ളത്.

ഇവരായിരിക്കുമോ...
ജിമ്മൻമാർ കാണുമോ? ഗേൾ റൈഡേഴ്സ്? കലിപ്പൻ ഡോക്ടർ ഇത്തവണയും കാണുമോ? എന്നൊക്കെയാണ് ചോദിക്കുന്നത്..
എന്തൊക്കെ അറിയണം, ഒറ്റവാക്കിൽ പറയട്ടെ, ഒറിജിനൽ , ഒറിജിനൽ ആളുകളാണ് വരാൻ പോകുന്നത് , തീ പാറും, കണ്ടില്ലേ? ഒരോ സീസൺ കഴിയുന്തോറും ചാലഞ്ചിംഗ് ആകുകയാണ് ബിഗ് ബോസ്, ആവണമല്ലോ നോക്കാം', എന്ന് മോഹൻലാൽ മറുപടി നൽകുന്നത് .












Click it and Unblock the Notifications