Get Updates
Get notified of breaking news, exclusive insights, and must-see stories!

'കളിക്കുന്നെങ്കില്‍ ആണുങ്ങളെ പോലെ കളിക്കാം': ട്രോള്‍ വീഡിയോക്ക് പിന്നിലെ ആളെ പൊക്കി ആരതി

സാമ്രാജ്യം എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രശസ്തമായ ഡയലോഗും ഇതോടൊപ്പം ആരാധകർ മറുപടിയായി നല്‍കുന്നുണ്ട്

 robin

ബിഗ് ബോസ് മലയാളം സീസണ്‍ 4 ഫെയിം റോബിന്‍ രാധാകൃഷ്ണന്റേയും നടിയും മോഡലുമായ ആരതി പൊടിയുടേയും വിവാഹ നിശ്ചയം വളരെ ആഘോഷപൂർവ്വമായി കഴിഞ്ഞയാഴ്ചയായിരുന്നു കഴിഞ്ഞത്. ചടങ്ങ് നേരിട്ടും അല്ലാതെയും ആരാധകർ കൊണ്ടാടിയപ്പോള്‍ പതിവ് പോലെ എതിരാളികളുടെ ഭാഗത്ത് നിന്നും വിമർശനങ്ങളും വിവാദങ്ങളും ഉയർന്ന് വന്നു.

ചടങ്ങില്‍ വെച്ച് റോബിന്‍ തന്റെ പതിവ് ശൈലിയില്‍ അലറിയതിന് പിന്നാലെയായിരുന്നു വിമർശനങ്ങള്‍ ഉയർന്ന് വന്നത്. ഇതോടൊപ്പം തന്നെ ആരതി പൊടിയുടെ വസ്ത്രം തങ്ങളുടെ ഡിസൈന്‍ കോപ്പിയടിച്ചതാണെന്ന ആരോപണവുമായും മറ്റൊരു കൂട്ടർ രംഗത്ത് വരികയും ചെയ്തു.

ആരതിയുടെ വസ്ത്രം സംബന്ധിച്ച വിവാദം

ആരതിയുടെ വസ്ത്രം സംബന്ധിച്ച വിവാദം

ആരതിയുടെ വസ്ത്രം സംബന്ധിച്ച വിവാദം ഏറ്റുപിടിച്ചുകൊണ്ട് ബിഗ് ബോസ് ഷോയിലെ സഹമത്സരാർത്ഥിയായ റിയാസ് സലീം കൂടി എത്തിയത് വിവാദങ്ങള്‍ക്ക് ശക്തി പകർന്നു. ഇതോടെ മറുപടിയുമായി ആരതി പൊടി തന്നെ രംഗത്ത് വരികയും ചെയ്തു. അനാവശ്യ വിവാദങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും ഇത്തരത്തിലുള്ള അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ തുടരുകയാണെങ്കില്‍ നിയമപരമായ നടപടി നേരിടുമെന്നുമായിരുന്നു ആരതിയുടെ മറുപടി.

ചടങ്ങിലെ റോബിന്റെ അലറലിനെ പരിഹസിച്ച്

എല്ലാ വിവാദങ്ങളും അല്‍പം അടങ്ങിയെന്ന് കരുതുമ്പോഴാണ് ചടങ്ങിലെ റോബിന്റെ അലറലിനെ പരിഹസിച്ചുകൊണ്ട് തിരുവനന്തപുരത്ത് നിന്നുള്ള സോഷ്യല്‍ മീഡിയ ടീം ആയ ആടലോടകം തങ്ങളുടെ കണ്ടന്റുമായി രംഗത്ത് എത്തുന്നത്. റോബിനെ മാത്രമല്ല, ആരതി പൊടിയേയും പരിഹസിക്കുന്ന വീഡിയോയിക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തു.

ഉണ്ണി മുകുന്ദന്‍-സായി കൃഷ്ണ വിവാദം

ഉണ്ണി മുകുന്ദന്‍-സായി കൃഷ്ണ വിവാദം

നേരത്തെ ഉണ്ണി മുകുന്ദന്‍-സായി കൃഷ്ണ വിവാദം കത്തി നില്‍ക്കെ സായി കൃഷ്ണണയെ പരിഹസിച്ചുകൊണ്ട് രംഗത്ത് വന്നതും ഇതേ സോഷ്യല്‍ മീഡിയ ടീം ആയിരുന്നു. ഇതോടെ റോബിനെതിരേയും ഇവർ പെയിഡ് ആയി പ്രവർത്തിക്കുന്നുവെ ആരോപണവുമായി റോബിന്‍ ആരാധകർ രംഗത്ത് എത്തുകയും ചെയ്തു. ഇതിനെ തെളിവെന്നോണം ചില ചിത്രങ്ങളും ആരാധകരും ആരതി പൊടിയും പങ്കിടുന്നുമുണ്ട്.

Vastu tips: ഏഴ് കുതിരകളുടെ ചിത്രം എന്തുകൊണ്ട് വീട്ടിലും ഓഫീസിലും വെക്കണം: അറിയാം വാസ്തുവിലെ അത്ഭുത നേട്ടങ്ങള്‍

റോബിന്റെ മുന്‍ സുഹൃത്ത് ശാലു പേയാട്

റോബിന്റെ മുന്‍ സുഹൃത്തും പിന്നീട് സംഘത്തില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് പോയ ശാലു പേയാടിനെതിരെയാണ് ആരോപണങ്ങളുടെ മുന നീളുന്നത്. ട്രോള്‍ വീഡിയോ ചെയ്ത സംഘത്തിനൊപ്പം ശാലു പേയാട് നില്‍ക്കുന്ന ഫോട്ടോയും റോബിന്‍ ആരാധകരും ആരതിയും തെളിവായി പങ്കുവെക്കുന്നുണ്ട്.

ആഹാ.. എവിടെയോ കണ്ട് പരിചയമുള്ള മുഖങ്ങള്‍

ആഹാ.. എവിടെയോ കണ്ട് പരിചയമുള്ള മുഖങ്ങള്‍

'ആഹാ.. എവിടെയോ കണ്ട് പരിചയമുള്ള മുഖങ്ങള്‍', 'ഇപ്പം പിടികിട്ടി, മിഷന്‍ കംപ്ലീറ്റഡ്' എന്നാണ് ഈ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ആരതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ആർക്കും സംശയം ഒന്നും ഇല്ലാലോ, ആരും പറഞ്ഞ് ചെയ്യിപ്പിച്ചതാണെന്നും ആരതി കുറിക്കുന്നു. അതേസമയം സാമ്രാജ്യം എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രശസ്തമായ ഡയലോഗും ഇതോടൊപ്പം ആരാധകർ മറുപടിയായി നല്‍കുന്നുണ്ട്. ഈ വീഡിയോ ആരതിയും പങ്കുവെച്ചിട്ടുണ്ട്.

മമ്മൂട്ടിയുടെ സാമ്രാജ്യം ഡയലോഗ്

മമ്മൂട്ടിയുടെ സാമ്രാജ്യം ഡയലോഗ്

'കാശിനായിരുന്നെങ്കില്‍ ഞാന്‍ അത് പിച്ചയായി തരുമായിരുന്നല്ലോ. അതൊന്നും അല്ല നിന്റെ ഉദ്ധേശം, നിന്റെ ബുദ്ധി എനിക്ക് മനസ്സിലാവുന്നുണ്ട്. നിന്റെ ചൂണ്ടലില്‍ നീ എന്നെ ഇരയായി കൊരുത്തു. അതെനിക്ക് മനസ്സിലാവുന്നുണ്ട്. ബട്ട് മിസ്റ്റർ കൃഷ്ണദാസ് ചൂണ്ടിലിന് താങ്ങാവുന്നതിലും വലിയ ഇര കുരുക്കരുത്. വന്ന മീനിനെ തിന്നാനും പറ്റില്ല, ചൂണ്ടില്‍ ഒടിയുകയും ചെയ്യും. കളിക്കുന്നെങ്കില്‍ ആണുങ്ങളെ പോലെ കളിക്കാം. ഇറങ്ങിവാ നമുക്ക് ഒരു കൈ നോക്കാം'- എന്ന സാമ്രാജ്യത്തിലെ ഡയലോഗാണ് വീഡിയോയിലുള്ളത്.

'കേട്ടോടാ നല്ല അച്ഛന്റെ മോനേ'

ഇതിന് പിന്നാലെയാണ് 'കേട്ടോടാ നല്ല അച്ഛന്റെ മോനേ' എന്ന കുറിപ്പുമായി റോബിനും വരുന്നത്. ചിലർക്ക് ഇത് പ്രത്യേകമായി ഡെഡികേറ്റ് ചെയ്യുന്നുവെന്നും റോബിന്‍ കുറിച്ചത്. റോബിന്റെ കുറിപ്പിന് താഴെ വലിയ പിന്തുണയുമായി അദ്ദേഹത്തിന്റെ ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്. അതേസമയം വിവാദ വീഡിയോ പെയിഡ് അല്ലെന്ന് വ്യക്തമാക്കി ആടലോടകം ടീമും മുന്നോട്ട് വന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+