ബാംഗ്ലൂരില്‍ മോഡലുകള്‍ക്കൊപ്പം തകര്‍ത്താടി റോബിന്‍: ആരതി ബാക്കി വെക്കുമോ?, പ്രതികരിച്ച് ഭാവിവധു
ബിഗ് ബോസ് മലയാളം സീസണ്‍ 4 കഴിഞ്ഞിട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും മറ്റ് താരങ്ങളെയെല്ലാം ബഹുദൂരം പിന്നിലാക്കി ഇന്നും ലൈം ലൈറ്റില്‍ നിറഞ്ഞ് നില്‍ക്കുന്ന താരമാണ് റോബിന്‍ രാധാകൃഷ്ണന്‍. അതുകൊണ്ട് തന്നെ താരം പങ്കെടുക്കുന്ന പരിപാടികളിലെല്ലാം വലിയ രീതിയില്‍ ആള്‍ക്കൂട്ടം തടിച്ച് കൂടുകയും ചെയ്യുന്നു.
കേരളത്തില്‍ മാത്രല്ല, കഴിഞ്ഞയാഴ്ച യു എ ഇയില്‍ എത്തിയപ്പോള്‍ താരത്തിന് മികച്ച രീതിയിലുള്ള സ്വീകരണമായിരുന്നു ലഭിച്ചത്. റോബിന്റെ വിശേഷങ്ങള്‍ അറിയാനും ആരാധകർക്ക് താല്‍പര്യം ഏറെയാണ്. ഇപ്പോഴിതാ റോബിന്റെ പുതിയ ഫോട്ടോ ഷൂട്ടിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്നത്.

യാക്കോബ്സ് ഗ്രൂപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറായി യു എ ഇല്‍ എത്തുകയും അവിടെ വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചതിന് ശേഷം രണ്ട് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് താരം കൊച്ചിയില്‍ മടങ്ങിയെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താരം ബാംഗ്ലൂരിലേക്ക് വിമാനം കയറിയത്. വിമാനത്തില്‍ നിന്നുള്ള റോബിന്റെ ചിത്രങ്ങള്‍ പുറത്ത് വരികയും അരാധകർ വലിയ രീതിയില്‍ ആഘോഷമാക്കുകയും ചെയ്തിരുന്നു.

എന്തിനാണ് റോബിന്‍ ബാംഗ്ലൂരില്‍ എത്തിയതെന്ന ചർച്ചകള്‍ അദ്ദേഹത്തിന്റെ ആരാധകർക്കിടയില്‍ സജീവമായി നില്‍ക്കുമ്പോഴാണ് ഏവരേയും ഞെട്ടിച്ചുകൊണ്ട് പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്ത് വരുന്നത്. ഏതാനും മോഡലുകള്‍ക്കൊപ്പം കിടിലന്‍ ലുക്കില്‍ നില്‍ക്കുന്ന റോബിന്റെ ചിത്രം അദ്ദേഹം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

ബാഗ്ലൂർ ഫോട്ടോ ഷൂട്ടിന്റെ ആകെ അഞ്ച് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇതില്‍ കന്നഡ ബിഗ് ബോസ് ജേതാവായ കിരണ്‍ കെ യോഗേശ്വറുമായുള്ള രണ്ട് ചിത്രങ്ങള്‍ താരം പ്രത്യേകമായി പോസ്റ്റ് ചെയ്യുയും ചെയ്തിട്ടുണ്ട്. ബിഗ് ബോസ് കന്നഡ മലയാളം ബിഗ് ബോസിനെ കണ്ട് മുട്ടിയപ്പോള്‍ എന്നാണ് റോബിന്‍ ഈ ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പ്. ചിത്രം കിരണ്‍ യോഗേശ്വറും സമാന കുറിപ്പോടെ തന്റെ പ്രൊഫൈലിലും പങ്കുവെച്ചിട്ടുണ്ട്.
Hair Care: മൂന്ന് ഇന്തപ്പഴം മാത്രം മതി, മുടി സമൃദ്ധമായി വളരും: തടി കുറയുകയും ചെയ്യും

അതേസമയം, പതിവ് പോലെ റോബിന്റെ എല്ലാ ചിത്രങ്ങളും ആരാധകർക്കിടയില്‍ വൈറലാവുകയും അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള കമന്റുകള്‍ വരികയും ചെയ്തു. ഏറെയും അനുകൂലിച്ചുള്ള കമന്റുകാണ്. റോബിന്‍ അങ്ങോട്ട് പോയി പൈസ കൊടുത്ത് മോഡല്‍ ഫോട്ടോ ഷൂട്ട് നടത്തി, ഇതൊക്കെ ആർക്ക് കാണണം എന്ന് തുടങ്ങിയ ഏതാനും നെഗറ്റീവ് കമന്റുകള്‍ക്ക് അപ്പുറം ഏറേയും പോസിറ്റീവ് കമന്റുകളാണ് എന്നതാണ് ശ്രദ്ധേയം.

'ആരതി പൊടി ഇതൊന്നും കാണണ്ട, വീട്ടിലേക്ക് മടങ്ങുമ്പോള്‍ സൂക്ഷിച്ചോ, പൊടി മോള്‍ ശരിയാക്കും' എന്ന് തുടങ്ങിയ രസകരമായ കമന്റുകളും നിരവധിയാണ്. എന്നാല്‍ ചില ആരാധകർ ഇത്തരം കമന്റുകള്‍ കാര്യമായി എടുത്ത് പ്രതികരിക്കുന്നു എന്നുള്ളതാണ് രസകരമായ കാര്യം. 'പൊടി കണ്ടാൽ എന്താ കുഴപ്പം ഒരു ഫോട്ടോ അല്ലെ അല്ലാതെ വേറെ ഒന്നും അല്ലാലോ. ബിഗ് ബോസ് ഫോട്ടോ അല്ലാതെ വേറെ ഒന്നും അല്ലാലോ' -എന്നാണ് ഒരാളുടെ പ്രതികരണം.

ഭാര്യ ഭാര്യയാണ്, നടി നടിയാണ്.. പൃഥ്വിയെ കുറിച്ച് ചിന്തിച്ചാൽ മതി. എന്തെല്ലാം റൊമാന്റിക് സീന്‍ പൃഥ്വിരാജ് പല നടിമാരുമായി ചെയ്യുന്നു. അവർക്ക് കാര്യങ്ങള്‍ അറിയാം. ഡോക്ടർ പൃഥ്വി സാറിനെ പോലെ സ്നേഹമുള്ള കരുതലുള്ള ഭർത്താവും ആരതി ബോൾഡും പക്വതം സുപ്രിയയെ പോലെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്ന വ്യക്തിയുമാണെന്നാണ് മറ്റൊരാളുടെ പ്രതികരണം.

മറ്റൊരു ആരാധകന്റെ കമന്റ് ഇങ്ങനെയാണ്. 'ചിലരുടെ കമന്റ് കണ്ട് പറയുകയാണ്. ആരതിയെ വെറുതെ വിടൂ. അതിനെ എന്തിനാണ് ഇതിലേക്ക് വലിച്ചിഴക്കുന്നത്. ഇതൊരു ഫോട്ടോഷൂട്ട് മാത്രമാണ്. അതിനപ്പുറമുള്ള ചർച്ചകള്‍ അനാവശ്യമാണ്. ആരതിയും ഒരു പ്രൊഫഷണല്‍ മോഡലാണ്. ഇതിന്റെയൊക്കെ രീതി എങ്ങനെയാണെന്ന് പുള്ളിക്കാരിക്ക് നന്നായിട്ട് അറിയാം. വെറുതെ ഒരോ പൈങ്കിളി കമന്റുകള്‍ കണ്ട് പറഞ്ഞതാണ്'.

അതേസമയം ഈ ചിത്രങ്ങളോട് പ്രതികരിച്ചുകൊണ്ട് ആരതിയും രംഗത്ത് വന്നിട്ടുണ്ട്. 'ഗ്രേറ്റ് മാന്‍' എന്നാണ് ആരതി ചിത്രത്തിന് താഴെ കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ഈ ഫോട്ടോഷൂട്ടിനെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ റോബിന്‍ തയ്യാറായിട്ടില്ലെന്നതാണ് ശ്രദ്ധേയം. പുതിയ പ്രൊജക്ട് വരുന്നു എന്ന് മാത്രമാണ് ചിത്രങ്ങള്‍ സംബന്ധിച്ച് റോബിന്‍ നല്‍കിയ വിശദീകരണം.












Click it and Unblock the Notifications