'അതിന് ഇയാളൊരു നടനാണോ, അഹംഭാവം, അവസരങ്ങള്‍ നശിപ്പിച്ചു': റോബിനെതിരേയും അധിക്ഷേപം, മറുപടി
ഒരു ഇടവേളയ്ക്ക് ശേഷമാണ് റോബിന്‍ രാധാകൃഷ്ണന്‍ ദുബായിലേക്ക് എത്തുന്നത്

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണന്‍ വീണ്ടും ഗള്‍ഫിലേക്ക് എത്തുന്നു. ദുബായിലേക്കാണ് ഇത്തവണത്തെ താരത്തിന്റെ വരവ്. മാസ്റ്റർ വിഷന്‍ ഇന്‍ർനാഷണലെന്ന ടിവി മീഡിയ പ്രൊഡക്ഷന്‍ കമ്പനി സംഘടിപ്പിക്കുന്ന അവാർഡ് നൈറ്റിലേക്കാണ് താരത്തിന് ക്ഷണം ലഭിച്ചിരിക്കുന്നത്. കേന്ദ്ര മന്ത്രിമാർ മുതല്‍ എംപിമാർ, എം എല്‍ എ മാർ വിവിധ ഭാഷകളിലെ സിനിമാ താരങ്ങള്‍ മറ്റ് കലാകാരന്‍മാർ എന്നിവർ പങ്കെടുക്കുന്ന ചടങ്ങിലേക്ക് തന്നെ ക്ഷിച്ചുകൊണ്ടുള്ള കത്ത് റോബിന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്ത് വിട്ടത്.
ഇതോടെ താരത്തിന്റെ ആരാധകരും വലിയ ആവേശത്തിലായി. റോബിനായുള്ള കാത്തിരിപ്പിലാണ് തങ്ങളെന്നാണ് ദുബായിലുള്ള ആരാധകർ കമന്റ് ചെയ്യുന്നത്. അതേസമയം, ചില നെഗറ്റീവ് കമന്റുകളും പോസ്റ്റിലുണ്ട്. ഇതിന് റോബിന്‍ ആരാധകർ തന്നെ മറുപടി നല്‍കുന്നു.

റോബിന്‍ രാധാകൃഷ്ണന്‍ ഒരു നടനാണോ
നടന്‍ റോബിന്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള കത്തായിരുന്നു കമ്പനി റോബിന് അയച്ചത്. എന്നാല്‍ ഇതു ചൂണ്ടിക്കാട്ടിക്കൊണ്ട് നടന്‍ എന്ന് വിളിക്കാന്‍ റോബിന്‍ ഏത് സിനിമയിലാണ് അഭിനയിച്ചതെന്ന ചോദ്യവുമായി ഒരാള്‍ രംഗത്തെത്തി. ഇതോടെ ഇയാള്‍ക്ക് മറുപടിയുമായി റോബിന്‍ ആരാധകർ കൂട്ടമായി രംഗത്തെത്തി. നടന്‍ എന്ന് വിളിക്കാന്‍ സിനിമയില്‍ അഭിനയിക്കണമെന്ന നിബന്ധനയുണ്ടോയെന്നാണ് പലരും ചോദിക്കുന്നത്.

കിട്ടിയ സൗഭാഗ്യങ്ങൾ എല്ലാം അതിമോഹം കൊണ്ട് നശിപ്പിച്ച ആള്‍ എന്നൊരു കമന്റും പോസ്റ്റിന് കീഴിലുണ്ട്. ഇതിനും റോബിന്‍ ആരാധകർ മറുപടി നല്‍കുന്നു. അതിമോഹം കൊണ്ട് റോബിന്‍ നശിപ്പിച്ച എന്തെങ്കിലും ഒരു കാര്യം പറയുമോയെന്നാണ് ചോദ്യം. അയാള്‍ അയാളുടെ ആഗ്രഹങ്ങളുമായി മുന്നോട്ട് പോവുന്നു. അതിനെ നിങ്ങള്‍ക്ക് അതിമോഹമായി തോന്നിയിട്ടുണ്ടെങ്കില്‍ ഒന്നും പറയാനില്ലെന്നും റോബിന്‍ ആരാധകർ വ്യക്തമാക്കുന്നു.

സത്യം പറഞ്ഞ നല്ല വിഷമം തോന്നുന്നുണ്ട്
'സത്യം പറഞ്ഞ നല്ല വിഷമം തോന്നുന്നുണ്ട് എത്ര കാലം കൊണ്ട് പരിഹാസം ട്രോൾ എല്ലാം സഹിക്കുന്നു ഡോക്ടർ എന്നിട്ടും പുഞ്ചിരിച്ചു മുന്നോട്ടു പോകാൻ സാധിക്കുന്നത് തന്നെ നല്ല കാര്യം ആണ്... നന്മകൾ ചെയ്തു കൊണ്ടേയിരിക്കുക.നന്മകൾ ഉണ്ടാവട്ടെ.. ഫലമുള്ള മരത്തിലെ കല്ലെറിയൂ'- എന്നാണ് മറ്റൊരു ആരാധകന്‍ റോബിനെ പിന്തുണച്ചുകൊണ്ട് കുറിക്കുന്നത്.

ബിഗ് ബോസ് എന്ന ഒരു റിയാലിറ്റി ഷോയിലൂടെ ഫേമസ് ആയ താരം ആണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. ലക്ഷകണക്കിന് മലയാളികൾ തിരിച്ചറിഞ്ഞ താരം..ഒത്തിരി അഭിമുഖങ്ങള്‍, ഒത്തിരി ഉദഘാടനങ്ങൾ,ഒത്തിരി അവാർഡുകൾ കിട്ടുന്നു., ഒത്തിരി ഗിഫ്റ്റ്കൾ കിട്ടുന്നു .ഈ നെഗറ്റീവ് കമന്റിടുന്ന ഏതെങ്കിലും ഒരാൾക്ക് ഇതിലേതെങ്കിലും വഴി ഫേമസ് ആയിട്ടുണ്ടോയെന്നാണ് മറ്റൊരാളുടെ ചോദ്യം.

ഈ നെഗറ്റീവ് പറയുന്ന ഓരോരുത്തരുടേയും അക്കൗണ്ടിൽ
ഈ നെഗറ്റീവ് പറയുന്ന ഓരോരുത്തരുടേയും അക്കൗണ്ടിൽ ഡോക്ടർ നിങ്ങൾക്ക് എതിരെ എന്തെങ്കിലും കമൻ്റ് പറയാറുണ്ടോ...അഥവാ,ആരെങ്കിലും നിങ്ങൾക്കെതിരെ പറഞ്ഞാല്‍ നിങ്ങൾ പ്രതികരിക്കില്ലേ? റോബിന്‍ അതും ചെയ്യുന്നില്ലാല്ലോ?? അദ്ദേഹത്തിൻ്റെ ജീവിതരീതിയിൽ തന്നെ ജീവിക്കട്ടെ? നിങ്ങള് അത് മൈൻഡ് ചെയ്യാൻ പോകണ്ട..ലോകത്തിൽ എത്രയോ ക്രൂര പ്രവർത്തികൾ നടക്കുന്നു. അതിനൊക്കെ എതിരെ പ്രവർത്തിക്കൂ- എന്നും ഈ ആരാധകന്‍ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications