Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിൽഷയേയും ശാലുവിനേയും ഡീഗ്രേഡ് ചെയ്യാൻ ഇട്ട് കൊടുത്തപ്പോൾ ഓർത്തില്ലേ'; റോബിന് വൻ വിമർശനം, കമന്റുകൾ

കൊച്ചി: ബിഗ് ബോസിലൂടെ പ്രേക്ഷക മനസിൽ ഇടം നേടിയ താരമായിരുന്നു റോബിൻ രാധാകൃഷ്ണൻ. ഷോ ആരംഭിച്ച് വളരെ പെട്ടെന്ന് തന്നെ ആരാധകർക്ക് ഇടയിൽ തന്റെ സ്ഥാനം ഉറപ്പിക്കാൻ റോബിന് സാധിച്ചിരുന്നു. ഷോ കഴിഞ്ഞും ഇതേ ആരാധക പിന്തുണ നിലനിർത്താൻ റോബിന് സാധിച്ചിരുന്നു. എന്നാൽ അടുത്തിടെ വലിയ വിവാദങ്ങളും വിമർശനങ്ങളുമാണ് റോബിന് നേരിടേണ്ടി വന്നത്. റോബിന്റെ മുൻ സുഹൃത്തും സ്റ്റിൽ ഫോട്ടോഗ്രാഫറുമായ ശാലു പേയാട് നടത്തിയ ചില വെളിപ്പെടുത്തലുകളാണ് റോബിനെതിരെ വിമർശനം കടുക്കാൻ കാരണമായത്.

വിമർശനങ്ങൾ ചൂട് പിടിച്ചതിന് പിന്നാലെ അടുത്തിടെ റോബൻ ശ്രീലങ്കയിലേക്ക് യാത്ര പോയിരുന്നു. ഇപ്പോഴിതാ തന്റെ ശ്രീലങ്കൻ യാത്ര അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചെത്തയിരിക്കുകയാണ് റോബിൻ. തന്റെ നാട്ടിലേക്കുള്ള മടക്കത്തിന്റെ വീഡിയോ റോബിൻ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കിട്ടിട്ടുണ്ട്. എന്നാൽ കടുത്ത വിമർശനങ്ങളാണ് വീഡിയോയ്ക്ക് താഴെയും ഉയരുന്നത്.

 robin1-

റോബിനും ശാലുവിന്റെ ആരോപണങ്ങളും

റോബിൻ തന്റെ ആരാധകരെ വഞ്ചിക്കുകയാണെന്ന ശാലു പേയാടിന്റെ ആരോപണങ്ങളാണ് വിവാദങ്ങളുടെ തുടക്കം. സിനിമകൾ ഒന്നും ലഭിക്കാതെ വെറും പോസ്റ്റർ ഇറക്കി ജനങ്ങളുടെ കണ്ണിൽ പൊടിയിടാണ് റോബൻ ശ്രമിച്ചതെന്ന് ശാലു പേയാട് ആരോപിച്ചിരുന്നു. മാത്രമല്ല കണ്ടന്റ് ഉണ്ടാക്കാനും ഫെയിം നിലനിർത്താനും പല നാടകങ്ങളും റോബിൻ കളിച്ചിരുന്നുവെന്നും ശാലു ആരോപിച്ചിരുന്നു.

നിരവധി അഭിമുഖങ്ങളിൽ റോബിനെ കുറിച്ച് പല ആരോപണങ്ങളും ശാലു ഉയർത്തി. ഇതോടെയാണ് റോബിനെതിരെ ഒരു വിഭാഗം രംഗത്തെത്തിയത്. റോബിന്റെ അലറി വിളിച്ചുള്ള പ്രോകപനപരമായ പെരുമാറ്റങ്ങളെ ചൂണ്ടിക്കാട്ടിയും ചിലർ രംഗത്തെത്തിയിരുന്നു. വളരെ ടോക്സിക് ആയ ഇത്തരം പെരുമാറ്റങ്ങൾ ഒഴിവാക്കി പക്വതയോടെ പെരുമാറാൻ റോബിൻ ശ്രമിക്കണമെന്നായിരുന്നു പലരും ചൂണ്ടിക്കാട്ടിയത്.

 robin

റോബിന്റെ ശ്രീലങ്കന്‍ യാത്ര

ഇത്തരത്തിൽ വിമർശനങ്ങളും വിവാദങ്ങളും കത്തി നിൽക്കുന്നതിനിടയിലായിരുന്നു താൻ സോഷ്യൽ മീഡിയയിൽ നിന്ന് ബ്രേക്ക് എടുക്കുകയാണെന്നും ശ്രീലങ്കയിലേക്ക് യാത്ര പോകുകയാണെന്നും റോബിൻ അറിയിച്ചത്. ശ്രീലങ്കയിൽ എത്തിയതിന് പിന്നാലെയുള്ള വീഡിയോകളും തന്റെ യാത്ര വിശേഷങ്ങളുമെല്ലാം റോബിൻ പങ്കിട്ടിരുന്നു. കൊച്ചിയിലേക്ക് മടങ്ങിയെത്തിയതിന്റെ വീഡിയോയും റോബിൻ പങ്കുവെച്ചു.

'ലോകം മുഴുവൻ നിങ്ങൾക്ക് എതിരാണെന്ന് ചിലപ്പോൾ നിങ്ങൾക്ക് തോന്നും, എല്ലാം നേരിടും. പോരാടും. ശക്തമായി തിരിച്ചുവരും, ഒരിക്കലും തളരില്ല', എന്ന വരികളോടെയാണ് റോബിൻ വീഡിയോ പങ്കിട്ടത്. എന്നാൽ റോബിനെ സ്നേഹിച്ചിരുന്ന ആരാധകരെ തനിക്ക് എതിരാക്കിയത് റോബിൻ തന്നെയാണെന്നാണ് വീഡിയോയ്ക്ക് താഴെയുള്ള കമന്റുകൾ ഏറെയും.

കുറച്ച് പൈസയും പിആർ വർക്കേഴ്സും ഉണ്ടെന്ന് കരുതി ജനത്തെ എന്നും വിഡ്ഢികളാക്കാമെന്നാണോയെന്നാണോ നിങ്ങൾ കരുതിയതെന്നാണ് ചിലർ ഉയർത്തുന്ന ചോദ്യം. മറ്റുള്ളവരെ ദ്രോഹിച്ച് മുന്നോട്ട് പോകാൻ നോക്കുന്ന റോബിനോട് പിന്നെങ്ങനെ ജനം പെരുമാറണമെന്നാണ് റോബിൻ പറയുന്നതെന്നായിരുന്നു മറ്റൊരാൾ കമന്റ് ചെയ്തത്. ചില കമന്റുകൾ വായിക്കാം.

boiled egg benefits: മുട്ട പുഴുങ്ങി തന്നെ കഴിക്കണം: മുടിക്ക് മുതല്‍ കണ്ണിന് വരെ നിറയെ ഗുണങ്ങള്‍

'നിങ്ങൾ ഒരു പബ്ലിക് ഫിഗർ ആണ്, അതിനുള്ള മാന്യത പുലർത്തണം. ഇല്ലെങ്കിൽ ഇത് പോലെ ഊതി വീർപ്പിച്ച ബലൂൺ പോലെയാകും. നിങ്ങളുടെ വലിയ സ്വപ്നമായ സിനിമയൊക്കെ ഇനിയെന്താകും?നാക്കിന് ലൈസൻസ് വേണം, മൈക്ക് കിട്ടുമ്പോ വായിൽ നിന്ന് വരുന്നത് ശ്രദ്ധിക്കണം',

'നിങ്ങൾ തന്നെയാണ് എല്ലാവരേയും എതിരാക്കിയത്. എന്ത് ഇഷ്ടമായിരുന്നു നിങ്ങളെ, എന്ത് പക്വതയായിരുന്നു നിങ്ങൾക്ക്, ഇപ്പോൾ അലറിയും മോശം കൂട്ടുകെട്ടിൽ പെട്ടും ആവശ്യമില്ലാത്ത കണ്ടന്റ് ഉണ്ടാക്കി നിലനിൽക്കാനും നോക്കിതാണ് കാരണം. നമ്മുടെ തല ഒരാളുടെ കക്ഷത്തിൽ വെച്ച് കൊടുക്കരുത്, അതാണ് റോബിന്റെ നാശത്തിന് കാരണമായത്'

ദില്‍ഷയെ ഡീഗ്രേഡ് ചെയ്തപ്പോള്‍

'പണ്ട് ദിൽഷയെ ഡീഗ്രേഡ് ചെയ്യാൻ ഓരോ അവസരത്തിൽ ഇട്ട് കൊടുത്തപ്പോൾ ഓർത്തില്ലേ ഇത് പോലെ ഒരുനാൾ നിങ്ങൾക്കും നേരിടേണ്ടി വരുമെന്ന്, ദിൽഷയുടെ കുടുംബം, ശാലു പേയാടിന്റേയും ആരവിന്റേയും കുടുംബം, എത്ര പേരെ വിഷമിപ്പിച്ചു, ഇനി എന്നെ ഡീഗ്രേഡ് ചെയ്യുന്നേ എന്ന് കരഞ്ഞ് വിളിച്ച് നടന്നോ, നിങ്ങളെ ഇഷ്ടമായിരുന്നു, ഇപ്പോൾ എല്ലാം പോയി കിട്ടി', ഇങ്ങനെ പോകുന്നു കമന്റുകൾ.

എന്നാൽ റോബിനെ പിന്തുണച്ചും ആരാധകർ കമന്റ് ചെയ്യുന്നുണ്ട്. റോബിനെ സ്നേഹിച്ചവർ എന്നും റോബിനൊപ്പം തന്നെ ഉണ്ടാകുമെന്നും നെഗറ്റീവ് കമന്റുകൾക്കൊന്നും ചെവി കൊടുക്കരുതെന്നുമാണ് ആരാധകരുടെ കമന്റുകൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+