'സമയമാകുമ്പോൾ ഞാൻ കൊടുക്കും, കേട്ടോ മണ്ടൻകുണാപ്പൻമാരെ, എനിക്ക് റീച്ചുണ്ട്'; വീണ്ടും റോബിൻ
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 4 ലൂടെ പ്രേക്ഷകരുടെ പിന്തുണ നേടിയെടുത്ത താരമായിരുന്നു റോബിൻ രാധാകൃഷ്ണൻ. ഷോ കഴിഞ്ഞും ആരാധകർക്കിടയിൽ വലിയ തരംഗം തീർക്കാൻ താരത്തിന് സാധിച്ചിരുന്നു. എന്നാൽ അടുത്തിടെ താരത്തിനെതിരെ കടുത്ത ആരോപണങ്ങളും വിമർശനങ്ങളും ഉയർന്നിരുന്നു. ഇതിനോടുള്ള റോബിന്റെ പ്രതികരണങ്ങളും പ്രതികരിച്ച രീതിയിലുമെല്ലാം വലിയ വിവാദങ്ങൾക്ക് കാരണമാകുകയും ചെയ്തു.
ഇപ്പോഴിതാ ഇതിനെല്ലാം മറുപടി നൽകുകയാണ് റോബിൻ. ഒരു ഉദ്ഘാടന പരിപാടിയ്ക്കെത്തിയപ്പോൾ മാധ്യമ ചോദ്യങ്ങളോടായിരുന്നു റോബിന്റെ പ്രതികരണം. വായിക്കാം

'സോഷ്യൽ മീഡിയിൽ ഒരുപാട് വിവാദങ്ങൾ വരുന്നുണ്ട്. ഞാൻ പോസ്റ്റിട്ട് പോകുകയല്ലാതെ മറ്റൊന്നിനും നിൽക്കുന്നില്ല. വലിയ രീതിയിൽ എനിക്കെതിരെ ഡീഗ്രേഡിംഗ് നടക്കുന്നുണ്ടായിരുന്നു. ഇനിയും അത് തുടരുമായിരിക്കും എന്നാലും കുറഞ്ഞിട്ടുണ്ട്.
ഒരാളെ ഒന്നോ രണ്ടോ ആഴ്ചയൊക്കെ ഡീഗ്രേഡ് ചെയ്ത് കഴിഞ്ഞാൽ അടുത്താളെ തേടി പോകും. അതാണ് സോഷ്യൽ മീഡിയ. നമ്മൾ നമ്മുടെ കാര്യങ്ങളുമായി മുന്നോട്ട് പോകുകയാണ്. നമ്മുക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഞങ്ങൾ രണ്ട് പേരും സന്തോഷമായി മുന്നോട്ട് പോകുന്നുണ്ട്.
ഞങ്ങൾ രണ്ട് പേരും അത്യാവശ്യം മനസിന് ശക്തിയുള്ള ആളുകളാണ്. ഇതെല്ലാം നേരിട്ട് മുന്നോട്ട് പോകും. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ഡീഗ്രേഡിംഗ് കിട്ടിയ ആളാണ് ഞാൻ. മെയ് 6 ന് ദുബൈയിൽ വെച്ച് പോപ്പുലർ ഫേയ്സ് ഓഫ് ദി ഇയർ പുരസ്കാരം വാങ്ങാൻ പോകുകയാണ് ഞാൻ. എല്ലാവരുടേയും പ്രാർത്ഥനയും സ്നേഹവും ഒക്കെ കൊണ്ടാണ് സാധ്യമായത്.
ശ്രീലങ്കയിൽ ലൊക്കേഷൻ ഹണ്ടിന് പോയതല്ല, ഇവിടെ നിന്ന് മാറി നിൽക്കാൻ പോയതാണ്. ഇന്ത്യപോലെ തന്നെയാണ്. തമിഴ്നാട് പോലെ തന്നെ, നല്ല ആൾക്കാരാണ്. ഞാൻ ആദ്യമായാണ് അറിയുന്നത് അവിടെ ബുദ്ധിസമാണ് കൂടുതൽ ആളുകൾ ഫോളോ ചെയ്യുന്നത്. യാത്രയിൽ വ്യത്യസ്തമായ സംസ്കാരത്തെ കുറിച്ച് അറിയാൻ സാധിച്ചു.

നമ്മുടെ സന്തോഷത്തിന് വേണ്ടി ജീവിക്കണോ അതോ സമൂഹത്തെ സന്തോഷിപ്പിക്കാനും തൃപ്തിപ്പെടുത്താനും വേണ്ടി നമ്മുടെ സന്തോഷത്തെ ത്യജിക്കണോ എന്നതാണ് എന്റെ ചോദ്യം. എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ഞാൻ ചെയ്യാറുണ്ട്. എനിക്ക് ചുറ്റുമുള്ള ആളുകൾക്ക് അറിയാം ഞാൻ എങ്ങനെയാണെന്നും എന്താണെന്നും.
എന്തെങ്കിലും കണ്ടിട്ട് നമ്മുടെ ഒപ്പം വന്നവരാണെങ്കിൽ കൊഴിഞ്ഞ് പോകും. അല്ല നമ്മുക്ക് ഒപ്പം നിൽക്കണം എന്നുള്ളവരാണെങ്കിൽ എപ്പോഴും ഒപ്പമുണ്ടാകും. എത്രയൊക്കെ ഡീഗ്രേഡ് ചെയ്താലും വാശിയോടെ മുന്നോട്ട് പോകണം എന്ന തീരുമാനം തന്നെയാണ് എനിക്ക്. അത് അനുസരിച്ച് മുന്നോട്ട് പോകും. എന്നെ എത്രത്തോളം ഡീഗ്രേഡ് ചെയ്യുന്നുവോ അത്രത്തോളം ഞാൻ ലൈം ലൈറ്റിൽ നിൽക്കും . ആ സത്യം നിങ്ങൾ മനസിലാക്കണം.
എന്നെ പ്രമോട്ട് ചെയ്യാൻ ഞാനേ ഉള്ളൂ. അത് കൊണ്ട് തന്നെ ഞാൻ അത് തുടർന്ന് കൊണ്ടേയിരിക്കും. വിവാദം ഉണ്ടാക്കുന്ന ആളുകൾ ഇപ്പോൾ ഒന്ന് അടങ്ങിയിട്ടുണ്ട്. ഞാൻ ഒന്നും കൊടുക്കാത്തത് കൊണ്ടാണ്. സമയമാകുമ്പോൾ കൊടുക്കാമെന്ന് വെച്ചിട്ടാണ്.
പോർഷെ പരമര വരും,ആർക്കെങ്കിലും ധൃതിയുണ്ടോ? അത് വരും, ഞാൻ തന്നെ അതിന്റെ ചിത്രമെടുത്ത് ഇൻസ്റ്റയിൽ പങ്കിടും. നമ്മുക്ക് പറ്റുന്ന കാര്യങ്ങളല്ലെ ചെയ്യാൻ പറ്റുള്ളൂ. ബിഗ് ബോസ് സീസൺ 5 തുടങ്ങിയിട്ടും എന്നെ മാധ്യമങ്ങൾ കവർ ചെയ്യുന്നുണ്ടെങ്കിൽ എന്റെ മാർക്കറ്റ് വാല്യു ആണ്. എന്റെ കണ്ടന്റിന് റീച്ച് ഉള്ളത് കൊണ്ട് തന്നെയാണ് അത് മനസിലാക്ക് സോഷ്യൽ മീഡിയ മണ്ടൻകൊണാപ്പൻമാരെ', റോബിൻ പറഞ്ഞു.












Click it and Unblock the Notifications