ബിഗ് ബോസിലെ വോട്ട് കണ്ട് റോബിന്‍ രാഷ്ട്രീയം നോക്കരുത്, പണി പാളും: പുതിയ പാർട്ടി തന്നെ വേണമെന്ന് ചിലർ
രാഷ്ട്രീയത്തിലേക്കെന്ന ബിഗ് ബോസ് താരത്തിന്റെ പ്രഖ്യാപനത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്
ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണന്‍ അടുത്തിടെ നടത്തിയ പ്രഖ്യാപനങ്ങളില്‍ ഏറ്റവും ഞെട്ടിപ്പിച്ച ഒന്നായിരുന്നു രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു എന്നുള്ളത്. സ്വന്തം സിനിമ ചെയ്ത കഴിഞ്ഞതിന് ശേഷം താന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്നാണ് റോബിന്‍ വ്യക്തമാക്കിയത്. രണ്ടര വര്‍ഷം കഴിഞ്ഞാല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാനും താല്‍പര്യമുണ്ട്. പല രാഷ്ട്രീയ പാര്‍ട്ടികളും തന്നെ സമീപിച്ചിട്ടുണ്ട്. അതാരാണെന്നും ഇപ്പോള്‍ പറയുന്നില്ല. എന്തായാലും നല്ല താല്‍പര്യമുണ്ടെന്നും കൊച്ചിയില്‍ നടന്ന ഒരു ചടങ്ങില്‍ വെച്ച് റോബിന്‍ പറഞ്ഞു. ഒരുപാട് പ്രശ്‌നങ്ങള്‍ ഉള്ള മേഖലയാണെങ്കിലും എനിക്ക് താല്‍പര്യമുണ്ട്. എന്നിരുന്നാലും എന്നെ ഇത്രയും വളര്‍ത്തിയത് ജനങ്ങളാണ്. അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഷ്ട്രീയ പ്രവേശനമെന്ന് റോബിന്‍ വ്യക്തമാക്കിയതോടെ സ്വന്തം പാർട്ടിയായിരിക്കുമോ അതോ നിലവിലുള്ള, ജനങ്ങളുടെ പള്‍സ് അറിയുന്ന പാർട്ടിയുടെ ഭാഗമാവുമോയെന്ന ചോദ്യത്തിന് 'ജനങ്ങളുടെ പള്‍സ് അറിയുന്നത് കൊണ്ടാണല്ലോ ബിഗ് ബോസ് കഴിഞ്ഞ് ഇത്രയും നാളായി താന്‍ ലൈം ലൈറ്റില്‍ നില്‍ക്കുന്നത് എന്നായിരുന്നു റോബിന്റെ മറുപടി.

അതേസമയം, റോബിന്റെ ഏത് നിലപാടിനോടും യോജിച്ച് നില്‍ക്കുന്ന ആരാധകരില്‍ പലരും റോബിന്റെ ഈ പ്രഖ്യാപനത്തില്‍ നിരാശരാണ്. റോബിന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിലെ എതിർപ്പ് വ്യക്തമാക്കുന്നതാണ് റോബിന്റെ തന്നെ ഇന്‍സ്റ്റഗ്രാമിലെ പല കമന്റുകളും. രാഷ്ട്രീയം നോക്കിയല്ല റോബിനെ ഇഷ്ടപ്പെട്ടതല്ലെന്നാണ് ഭൂരിപക്ഷം ആളുകളും അഭിപ്രായപ്പെടുന്നത്.

നാടിനു വേണ്ടി നല്ല കാര്യങ്ങൾ
നാടിനു വേണ്ടി നല്ല കാര്യങ്ങൾ ചെയ്യാൻ രാഷ്ട്രീയത്തിലേക്ക് പോവണോ.. അല്ലാതെ തന്നെ ചെയ്യാമല്ലോയെന്നാണ് ഒരു ആരാധകന്‍ ചോദിക്കുന്നത്. സ്നേഹം കൊണ്ട് പറയാ ചേട്ടാ രാഷ്ട്രീയം വേണ്ട നല്ല കാര്യങ്ങൾ ചെയ്യാൻ വേറെ ഒരുപാട് മാർഗങ്ങൾ ഉണ്ട്. നമുക്ക് അത് മതിയെന്നും മറ്റൊരാള്‍ പറയുന്നു.

ഡോക്ടറെ നിങ്ങൾക്ക് ഭ്രാന്ത് ഉണ്ടോ
ഡോക്ടറെ നിങ്ങൾക്ക് ഭ്രാന്ത് ഉണ്ടോ രാഷ്ട്രീയത്തിൽ ഒക്കെ ഇറങ്ങി വെട്ട് കൊണ്ട് ചാകാൻ, ബിഗ് ബോസ്സിൽ കിട്ടിയ വോട്ട് കണ്ട് രാഷ്ട്രീയത്തിൽ ഇറങ്ങി കയ്യിൽ ഉള്ള കാശ് കളയരുത്. നിങ്ങൾ സ്വന്തം ആയി ചെറിയ ചെറിയ സിനിമ നിർമ്മിക്ക്. നായകൻ ആകാതെ അതിൽ നല്ല സൈഡ് റോളുകൾ ചെയ്യ്. അതിൽ നിങ്ങൾ പുലി ആയാൽ നിങ്ങൾ കേറി വരും. ആദ്യം നിങ്ങൾ നായകൻ ആകുന്ന സിനിമ പൊട്ടിയ ആ വീഴ്ച്ച നിങ്ങൾ ആണ് നിർമാണം എങ്കിൽ ഒരുപാട് ട്രോള് ചെയ്യപ്പെടും.. നിങ്ങളുടെ ഫാൻ ആണ് ഞാൻ, ഇഷ്ടം കൊണ്ട് പറയുകയാണ്. രാഷ്ട്രീയം ഒന്നും ബിഗ്ഗ് ബോസ്സിലെ വോട്ട് കണ്ടിട്ട് ഇറങ്ങാൻ പറ്റിയ ഇടമല്ല, മലയാളികൾ ആണ്. അവർ ചിരിച്ചു കാണിച്ചു കൊണ്ട് സെൽഫി എടുക്കും, വോട്ട് വേറെ ആൾക്കും ചെയ്യും.. നിങ്ങൾ വന്ന് വന്ന് കോമഡി ആകുവാണ് പ്ലീസ്. അതിന് നില്‍ക്കരുതെന്നുമാണ് മറ്റൊരാളുടെ സ്നേഹത്തോടെയുള്ള ഉപദേശം.

Array
റോബിന്‍ ഒരു പാർട്ടി അങ്ങോട്ട് ഉണ്ടാക്ക് , ഇപ്പൊ ഉള്ള ഒരുത്തനും ശരിയല്ല , വിജയിക്കുന്നത് ഒക്കെ രണ്ടാമത്, ഒരു പാർട്ടി തുടങ്ങി ഒരു ചലനം സൃഷ്ട്ടിക്ക്. പ്രവർത്തി കൊണ്ട് വിജയം പിടിക്കാം. എത്ര സമയം എടുത്താലും പ്രശ്നമില്ല. ഇപ്പൊ ഉള്ള പാർട്ടികളിൽ നിന്ന് വേറിട്ട് നിൽക്കുന്ന ഒരെണ്ണം മാറ്റം ആഗ്രഹിക്കുന്ന ഒരുപാട് യുവാക്കൾ റോബിന്റെ കൂടെ ഉണ്ടാവുമെന്നാണ് മറ്റൊരാളുടെ പ്രതികരണം.

രാഷ്ട്രീയം ഒരാളെ നശിപ്പിക്കും എന്ന് എനിക്ക് തോന്നുന്നില്ല. സ്വന്തമായി എന്ത് തോന്നുന്നോ അത് ചെയുക . നല്ല തീരുമാനം ആണ്. പാർട്ടി വലുതായി വരുമ്പോൾ തായെ ഉള്ള അണികളെ മറക്കാതിരുന്നാൽ മതി. നല്ല ലക്ഷ്യം ആണ് ജനങ്ങളെ സേവിക്കുക എന്നത്. കൂടെ ഉണ്ടാകുമെന്ന അഭിപ്രായവും റോബിന്റെ കമന്റ് ബോക്സിലുണ്ട്.












Click it and Unblock the Notifications