Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്ത് ചെയ്യും മല്ലയ്യാ': എനിക്ക് വേണ്ടി പണിയെടുക്കുന്ന കൂലിപ്പണിക്കാരാണ് അവർ: റോബിന്‍ പറയുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ ഫോർ കൊണ്ട് ഏറ്റവൂം കൂടുതല്‍ നേട്ടമുണ്ടാക്കിയ താരം ആരെന്ന് ചോദിച്ചാല്‍ അതിന് ഒരു ഒത്തരമേയുള്ളു, അത് റോബിന്‍ രാധാകൃഷ്ണനാണ്. ഷോയില്‍ പാതിവഴിയില്‍ പുറത്ത് പോവേണ്ടി വന്ന താരത്തിന് ഫൈനലിസ്റ്റുകള്‍ക്ക് പോലും കിട്ടാത്ത പിന്തുണയാണ് ലഭിക്കുന്നത്. ബിഗ് ബോസ് കഴിഞ്ഞ് മാസം എട്ട് പിന്നിട്ടിട്ടും അത് അദ്ദേഹത്തിന് നിലനിർത്താന്‍ സാധിക്കുന്നു എന്നുള്ളതാണ് ഏറെ ശ്രദ്ധേയം. ആരാധകർ മാത്രമല്ല, വലിയൊരു വിഭാഗം അദ്ദേഹത്തിന് വിമർശകരായിട്ടുമുണ്ട്. എന്നാല്‍ ഇവർക്കൊന്നും മറുപടി പറയാന്‍ റോബിന്‍ തയ്യാറായിരുന്നില്ല. ഇത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കി ഇപ്പോള്‍ പ്രേക്ഷകർക്ക് മുമ്പില്‍ വന്നിരിക്കുകയാണ് റോബിന്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലെ റോബിന്റെ പ്രതികരണം ഇങ്ങനെ...

തനിക്കെതിരെ നെഗറ്റീവ് കാര്യങ്ങള്‍ നടക്കുമ്പോള്‍

തനിക്കെതിരെ നെഗറ്റീവ് കാര്യങ്ങള്‍ നടക്കുമ്പോള്‍ എന്തുകൊണ്ട് അതിനൊന്നും മറുപടി നല്‍കാത്തതെന്ന് വ്യക്തമാക്കാം. വിജയവുമായി മുന്നോട്ട് പോകണം, അല്ലെങ്കില്‍ ലൈം ലൈറ്റില്‍ നില്‍ക്കണം എന്നുണ്ടെങ്കില്‍ പോസ്റ്റീവ് കാര്യങ്ങള്‍ മാത്രം നമ്മളെക്കുറിച്ച് സംസാരിച്ചോണ്ടിരുന്നാല്‍ പോര. എന്റെ ഒരു വീഡിയോയുടെ താഴെ വരുന്ന പോസ്റ്റീവ് കമന്റുകള്‍ വെറുതെ വായിച്ച് വിടുക മാത്രമാണുള്ളത്. എന്നാല്‍ അവിടെ ഒരു നെഗറ്റീവ് കമന്റ് വരുമ്പോഴാണ് ചർച്ചയുണ്ടാവുന്നതെന്നും റോബിന്‍ പറയുന്നു.

എന്നേക്കുറിച്ച് ഈ നെഗറ്റീവ് പറയുന്ന ആളുകള്‍

എന്നേക്കുറിച്ച് ഈ നെഗറ്റീവ് പറയുന്ന ആളുകള്‍ മനസ്സിലാക്കേണ്ടത്, നിങ്ങളെ ഞാന്‍ യൂസ് ചെയ്യുന്നു എന്നുള്ളത് തന്നെയാണ്. മണ്ടന്‍മാരെ നിങ്ങളെ ഞാന്‍ യൂസ് ചെയ്യുകയാണെന്ന് തുറന്ന് പറയുകയാണ്. ഒരു കാശ് പോലും കൊടുക്കാതെ എനിക്ക് ലൈം ലൈറ്റില്‍ നില്‍ക്കാന്‍ വേണ്ടി ഇവരെയൊക്കെ യൂസ് ചെയ്യുകയാണ്. അതുകൊണ്ട് തന്നെയാണ് പബ്ലിക്കായി വന്ന് ഞാന്‍ ഇതൊന്നും ചെയ്യരുത് എന്ന് പറയാത്തത് . അവരെല്ലാം ചെയ്യട്ടെ.

ഒരു ക്രൈം ചെയ്യുന്നത് വരെ എനിക്കൊരു പേടിയും

ഒരു ക്രൈം ചെയ്യുന്നത് വരെ എനിക്കൊരു പേടിയും ഇല്ല. എനിക്കെതിരെ നെഗറ്റീവ് കമന്റ് ഇടുമ്പോഴും യൂസ് ചെയ്യുമ്പോഴും ഇതെങ്കിലും ആലോചിക്കുക. ബിഗ് ബോസിന് പുറത്തിറങ്ങിയതിന് ശേഷം ഇത്തരം നെഗറ്റീവുകായെ ഞാന്‍ യൂസ് ചെയ്യുകയാണെന്ന് ഒരിക്കല്‍ കൂടി പറയുകയാണ്. പോസിറ്റീവായി പറയുന്നവരോട് എപ്പോഴും സന്തോഷം മാത്രമേയുള്ളു. നമ്മളെ കുറിച്ച് നല്ലത് പറയുമ്പോള്‍ നമുക്ക് സന്തോഷമാണ്. അത് ചെയ്യുന്നവർക്ക് വരുമാനവും കിട്ടുന്നുണ്ട്.

Vastu Tips: കണക്കാണ് പഠിക്കുന്നതെങ്കില്‍ ഭാഗ്യ ദിശ വടക്ക്, ഹിന്ദിക്ക് വടക്ക് കിഴക്ക്: പഠിത്തത്തിലും വാസ്തു

ഞാന്‍ കാരണം ആർക്കെങ്കിലും വരുമാനം കിട്ടുന്നുണ്ടെങ്കില്‍

ഞാന്‍ കാരണം ആർക്കെങ്കിലും വരുമാനം കിട്ടുന്നുണ്ടെങ്കില്‍ ഞാന്‍ വലിയ സന്തോഷവാനാണ്. ഞാന്‍ പോകുന്നിടത്തൊക്കെ ചിലരൊക്കെ തുടക്കം മുതല്‍ തന്നെ വരുന്നുണ്ട്. അവർ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. ഇവരോട് എനിക്ക് പറയാനുള്ളത് നിങ്ങളുടെയൊക്കെ സ്നേഹവും പ്രാർത്ഥനയും മാത്രം മതി എനിക്ക് മുന്നോട്ട് പോവാനെന്നും റോബിന്‍ പറയുന്നു.

നെഗറ്റീവ് പറയുന്നവരോട് ഒരു കാര്യം കൂടി

നെഗറ്റീവ് പറയുന്നവരോട് ഒരു കാര്യം കൂടി പറയാനുണ്ട്. ഏഴ് മാസമായി നിങ്ങള്‍ എന്റെ പുറകെ നടക്കുന്നുണ്ടല്ലോ, എന്നിട്ട് എന്താണ് സംഭവിച്ചത്. അന്നും ഇന്നും എന്ത് വ്യത്യാസമാണുള്ളത്. ഇതൊക്കെ കാണുമ്പോള്‍ ഞാന്‍ സന്തോഷിക്കും എനിക്ക് എത്ര മൈലേജാണ് കിട്ടുന്നത്. ബിഗ് ബോസിന് ശേഷവും എന്റെ ഗ്രാഫ് എന്തായാലും താഴേക്ക് പോയിട്ടില്ല.

ഇതൊക്കെ കാണുമ്പോള്‍ 'നമ്മള്‍ എന്ത് ചെയ്യും മല്ലയ്യാ'

ഇതൊക്കെ കാണുമ്പോള്‍ 'നമ്മള്‍ എന്ത് ചെയ്യും മല്ലയ്യാ' എന്ന് പറഞ്ഞ് അവർ അവിടെ ഇരിക്കുന്നുണ്ടാവും. ഇനിമുതല്‍ കമന്റ് ചെയ്യണോ, മെന്‍ഷന്‍ ചെയ്യണോ എന്ന് അവർ ഒന്ന് ആലോചിക്കും. എനിക്ക് വേണ്ടി പണിയെടുക്കുന്ന കൂലിപ്പണിക്കാരാണ് എന്റെ ഡീഗ്രേഡേഴ്സ്. നമുക്ക് വേണ്ടി സമയം കണ്ടെത്തുന്നു എന്ന് പറയുന്നത് വലിയൊരു കാര്യമാണ്. അവന്മാർക്ക് സ്വന്തം ജീവിതത്തില്‍ എന്തെങ്കിലും ചെയ്ത് രക്ഷപ്പെടാനുള്ള സമയത്ത് നമുക്ക് വേണ്ടി സമയം കണ്ടെത്തി ചെയ്യുമ്പോള്‍ ആ പൊട്ടന്മാർ എനിക്ക് വേണ്ടി പ്രമോട്ട് ചെയ്യുകയാണ്. ഇത് എന്റെ ഒരു മൈന്‍ഡ് ഗെയിം ആണെന്നും റോബിന്‍ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+