'വീണ്ടും കോമാളിത്തം കാണിച്ച് സ്വയം ചെറുതാകരുത്'; റോബിന്റെ വീഡിയോയ്ക്ക് വിമർശനവും ട്രോളും

കൊച്ചി: ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായിരുന്ന റോബിൻ രാധാകൃഷ്ണനെ ചുറ്റിപറ്റിയുള്ള വിവാദങ്ങളും വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ കൊഴിക്കുകയാണ്. സ്റ്റിൽ ഫോട്ടോഗ്രാഫറായ ശാലു പേയാടായിരുന്നു റോബിനെതിരെ ഗുരുതര ആരോപണം ഉയർത്തി രംഗത്തെത്തിയത്. തുടർന്ന് ഇതിനെതിരെ റോബിനും മറുപടിയുമായി രംഗത്തെത്തി.
ഒരു കോളേജ് പരിപാടിക്കിടെ ശാലുവിന്റെ ആരോപണങ്ങൾക്ക് വളരെ പ്രകോപിതനായി റോബിൻ നൽകിയ മറുപടി വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചത്. കലാലയ അന്തരീക്ഷത്തിൽ പുലർത്തേണ്ട മാന്യത പോലും പാലിക്കാതെ റോബിൻ അലറിക്കൂവുകയായിരുന്നുവെന്നായിരുന്നു പരക്കെ ഉണ്ടായ ആക്ഷേപം. വിമർശനം കടുത്തതോടെ തന്റെ പ്രവൃത്തിയിൽ റോബിൻ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പിന്നാലെ താൻ ഒരു ബ്രേക്ക് എടുക്കുകയാണെന്നും ഒരു യാത്ര പോകാൻ തീരുമാനിച്ചതായും റോബിൻ പറഞ്ഞിരുന്നു.

യാത്രകളുടെ വീഡിയോയുമായി റോബിൻ
ഇപ്പോഴിതാ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് നിറയെ തന്റെ യാത്രകളുടെ വീഡിയോ ആണ് റോബിൻ പങ്കിടുന്നത്. ശ്രീലങ്കയിലേക്കാണ് റോബിൻ യാത്ര പുറപ്പെട്ടിരിക്കുന്നത്. രാവണയുദ്ധം എന്ന തന്റെ പുതിയ സിനിമയുടെ ഭാഗമായിട്ടാണോ റോബിൻ ശ്രീലങ്ക തന്നെ തിരഞ്ഞെടുത്തതെന്ന ചോദ്യങ്ങൾ ഉയർന്നെങ്കിലും താൻ സ്ഥലം കാണാനായിട്ടാണ് പോകുന്നതെന്നായിരുന്നു റോബിൻ ആരാധാകരോടായി പറഞ്ഞത്. താൻ അധികം യാത്ര ചെയ്തിട്ടില്ലെന്നും അതിനാലാണ് ഇപ്പോൾ ഒരു യാത്ര പോകുന്നതെന്നും റോബിൻ പറഞ്ഞിരുന്നു.

റോബിനെതിരെ പരിഹാസങ്ങളും ട്രോളും
വിവിധ ഇടങ്ങൾ സന്ദർശിക്കുന്ന വീഡിയോ ആണ് റോബിൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ശ്രീലങ്കയിൽ ഫ്ലൈറ്റ് ഇറങ്ങുന്നതിന്റേയും എയർപോർട്ടിൽ നിന്നുള്ള വീഡിയോകളുമെല്ലാം റോബിൻ ആരാധകർക്കായി പങ്കുവെച്ചിരുന്നു. അതേസമയം റോബിന്റെ യാത്രാ വീഡിയോയ്ക്ക് താഴെയും കടുത്ത പരിഹാസങ്ങളും ട്രോളുകളും വിമർശനങ്ങളും നിറയുകയാണ്. എത്രയൊക്കെ ചെയ്തിട്ടും ഒരു ഒറിജിനാലിറ്റി ലഭിക്കുന്നില്ലല്ലോയെന്നാണ് വിമർശനങ്ങളിൽ ഏറെയും.

റോബിൻ ആരാധകരെ മണ്ടൻമാരാക്കുന്നു
ഓവർ ആക്ടിംഗ് കാണിച്ച് ആരാധകരെ വീണ്ടും മണ്ടൻമാരാക്കാനുള്ള ശ്രമമാണ് റോബിൻ നടത്തുന്നതെന്നും താൻ സന്തോഷവാനാണെന്ന് വെറുതെ വരുത്തുകയാണെന്നുമായിരുന്നു മറ്റൊരാളുടെ വിമർശനം. ഇങ്ങനെ കോമാളിത്തരം കാണിച്ച് എന്തിനാണ് വീണ്ടും വീണ്ടും സ്വയം താഴുന്നതെന്നാണ് മറ്റ് ചിലരുടെ കമന്റ്. മറ്റുള്ളവരുടെ മുന്നിൽ ഇപ്പോൾ ഉള്ള വിലയും കളയാൻ ശ്രമിക്കരുതെന്നും ചിലർ കുറിച്ചു.

ഇനിയും ഫ്രോഡ് കൈയ്യിലുണ്ടോ?
ചില കമന്റുകൾ ഇങ്ങനെ-'ബ്രോ നിങ്ങളുടെ അലർച്ച ഒന്ന് മാറ്റുമോ അത് ഇല്ലാതായാൽ നിങ്ങൾ നല്ല പൊളിയാണ്', 'ചാരിറ്റി, മൂക്കാമണ്ട, ഹണി ട്രാപ്, ഛർദ്ദിൽ നാടകം, ആളെ വെച്ച് കൂവിക്കൽ, തള്ള്, സുഹൃത്തുക്കളെ ചതിക്കൽ, പരദൂഷണം, ഇനി എന്തെങ്കിലും ഉടായിപ്പ് കയ്യിൽ ഉണ്ടോ? അന്തം ഫാൻസും കൊള്ളാം, ഇത്രയൊക്കെ ആയിട്ടും റോബിൻ രായാവ്', ഇങ്ങനെ പോകുന്നു വിമർശനങ്ങൾ. അതേസമയം നെഗറ്റീവുകളെ ശ്രദ്ധിക്കേണ്ട കാര്യമില്ലെന്നും യാത്ര മനോഹരമാക്കൂവെന്നും ആരാധകർ കുറിക്കുന്നുണ്ട്.

റോബിന്റെ ചാരിറ്റി വീഡിയോ
അതിനിടെ കഴിഞ്ഞ ദിവസം റോബിൻ പങ്കുവെച്ച ഒരു വീഡിയോ വിമർശനങ്ങളെ തുടർന്ന് ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നും റോബിൻ ഡിലീറ്റ് ചെയ്തിരുന്നു. എറണാകുളത്തെ ഒരു ചിൽഡ്രൻസ് ഹോം സന്ദർശിക്കുന്ന വീഡിയോ ആയിരുന്നു റോബിൻ പങ്കിട്ടത്. എന്നാൽ ഇതിന് താഴെ നിരവധി പേർ രംഗത്തെത്തി. വിമർശനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ചാരിറ്റി നാടകം എന്നായിരുന്നു ചിലർ ഉയർത്തിയ വിമർശനം. കുട്ടികളുടെ വീഡിയോ പങ്കിടുന്നത് നിയമപരമായി ശരിയല്ലെന്നുള്ള വിമർശനങ്ങളും ഉണ്ടായിരുന്നു. ഇതോടെയായിരുന്നു റോബിൻ വീഡിയോ ഡിലീറ്റ് ചെയ്തത്.












Click it and Unblock the Notifications