കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷ്യം അടുത്ത നിയമസഭ തിരഞ്ഞെടുപ്പ്: രാഷ്ട്രീയം വെറുതെയല്ല, മത്സരിക്കുമെന്നും റോബിന്‍

ഒരു സിനിമയ്ക്ക് ശേഷം രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്നാണ് റോബിന്‍ പറയുന്നത്

Google Oneindia Malayalam News

തങ്ങളോടൊപ്പം നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് പല രാഷ്ട്രീയ പാർട്ടികളും തന്നെ സമീപിച്ചിട്ടുണ്ടെന്ന് ബിഗ് ബോസ് സീസണ്‍ 4 താരം റോബിന്‍ രാധാകൃഷ്ണന്‍. എന്തായാലും ഞാന്‍ ഇലക്ഷന് നിക്കുകയും ചെയ്യും. അത് ഇപ്പോഴല്ല, രണ്ടോ മൂന്നോ വർഷം കഴിയുമ്പോള്‍ തിരഞ്ഞെടുപ്പ് വരുമല്ലോ. അപ്പോള്‍ ഞാന്‍ എന്തായാലും മത്സരിക്കുമെന്നും താരം പറയുന്നു. നിയമസഭ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നുവെന്ന സൂചനയാണ് അദ്ദേഹം നല്‍കുന്നത്.

Array

Array

തമാശയല്ല, കാര്യമായി തന്നെ പറയുകയാണ്. പറഞ്ഞ് കളിക്കുന്നതാണ് എനിക്ക് ഇഷ്ടം. ഇതൊക്കെ പറയുമ്പോള്‍ ആരെങ്കിലുമൊക്കെ വിവാദമാക്കും. അപ്പോഴാണ് ഞാന്‍ ലൈം ലൈറ്റില്‍ നില്‍ക്കുന്നത് തുടരുന്നതെന്നും മൈല്‍ സ്റ്റോണ്‍ മേക്കേഴ്സിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ റോബിന്‍ വ്യക്തമാക്കുന്നു.

Array

Array

അടുത്ത തിരഞ്ഞെടുപ്പില്‍ എന്തായാലും മത്സരിക്കും. എന്നെ ഏതൊക്കെ പാർട്ടി സമീപിച്ചു എന്നുള്ളതെല്ലാം ഞാന്‍ തുറന്ന് പറയും. സമയം ഉണ്ടല്ലോ. ഒരുപാട് സിനിമകള്‍ ചെയ്ത് സൂപ്പർ സ്റ്റാർ ആവുക എന്നുള്ളതല്ല എന്റെ ആഗ്രഹം. ഒരു സിനിമ ചെയ്യണം എന്നാണ് ആഗ്രഹം. അതിന് ആരൊക്കെ എതിർ നിന്നാലും ജനങ്ങള്‍ കൂടെയുണ്ടെങ്കില്‍ അത് ഞാന്‍ ചെയ്തിരിക്കും. ജനങ്ങള്‍ കൂടെയുണ്ടാകും എന്ന കാര്യം എനിക്ക് തീർച്ചയാണ്.

Array

Array

ഒരു സിനിമയ്ക്ക് വേണ്ടി ഇത്രയും ദൂരം ഓടുന്ന ആള്‍ ആദ്യമായിട്ടായിരിക്കും. അതിലൂടെ ഒരുപാട് ആളുകളിലേക്ക് എത്താന്‍ സാധിക്കും. മറുവശത്ത് ഞാന്‍ സിനിമ ചെയ്യാതിരിക്കാന്‍ കുറെ ആളുകളും ശ്രമിക്കുന്നുണ്ട്. ഞാന്‍ സിനിമ ചെയ്യാതിരിക്കാനാണ് പലരും ശ്രമിക്കുന്നത്. ഒരു സിനിമയും ചെയ്യാത്ത ഞാന്‍ മലയാള സിനിമയെ തകർക്കാന്‍ ശ്രമിക്കുന്നു എന്നാണ് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Array

Array

ഉണ്ണി മുകുന്ദനെതിരെ ഞാന്‍ പ്രവർത്തിച്ചു എന്നാണെങ്കില്‍ അന്ന് തന്നെ അവർ അത് നോക്കേണ്ടതല്ലേ. ഇവിടെ പോലീസും കോടതിയുമൊക്കെ ഉണ്ടല്ലോ. ഇതൊന്നും ഇല്ലാതെ പത്ത് മാസം കഴിഞ്ഞിട്ടാണ് എന്റെ പേര് വിളിച്ച് പറയുന്നത്. ഞാന്‍ ഈ ബിഗ് ബോസിന് ശേഷം ആദ്യമായി പോയി കാണുന്ന സിനിമയാണ് മാളികപ്പുറം. എനിക്ക് അത് വലിയ രീതിയില്‍ ഇഷ്ടമായി. ചില രംഗങ്ങള്‍ വന്നപ്പോള്‍ കരച്ചില്‍ വന്നു.

മാളികപ്പുറം ചിത്രം കണ്ട് വന്ന അന്ന്


മാളികപ്പുറം ചിത്രം കണ്ട് വന്ന അന്ന് തന്നെയാണ് ഷെഫീഖിന്റെ സന്തോഷം കാണുന്നത്. വ്ലോഗറുമായുള്ള വിഷയത്തിലും ഉണ്ണി മുകുന്ദനെ പിന്തുണച്ച ഒരു വ്യക്തിയാണ് ഞാന്‍. എന്നെ ഇതിലേക്ക് വലിച്ചിഴക്കുന്നതിലൂടെ കൂറേ കാര്യമൊക്കെ മാറിമാറി പോവും. ഇതൊന്നും ഒന്നുമായിരിക്കില്ല. ഇതിനും വലുത് വരാനുണ്ടാവുമെന്നും റോബിന്‍ അഭിപ്രായപ്പെടുന്നു.

ബിഗ് ബോസിന് മുമ്പ് എന്നെ

പബ്ലിക്കായി അധികം അങ്ങനെ ഒരിടത്തും പോവാറില്ല. ആളുകള്‍ വന്ന് സംസാരിക്കുമ്പോള്‍ എനിക്ക് സന്തോഷമാണ്. ബിഗ് ബോസിന് മുമ്പ് എന്നെ പലർക്കും അറിയുമായിരുന്നില്ല. എന്നാല്‍ അതിന് ശേഷം ഉണ്ടായത് എന്താണെന്ന് എല്ലാവർക്കും അറിയാം. എന്റെ ഇന്ർവ്യൂവിന്റെ ഗ്യാരണ്ടി എന്ന് പറയുന്നത് എന്നെ ഇഷ്ടപ്പെടുന്ന ആളുകളാണ്. എന്തൊക്കെ ഉണ്ടായാലും നമ്മളെ ഇഷ്ടപെടാന്‍ ആളുണ്ടെങ്കില്‍ അതാണ് ഏറ്റവും വലിയ കാര്യം.

Array

Array

സോഷ്യല്‍ മീഡിയയിലെ ഫോളോവേഴ്സിലൊന്നും വലിയ കാര്യമില്ല. സോഷ്യല്‍ മീഡിയ എന്താണെന്ന് അറിഞ്ഞുകൂടാത്ത, ഫോണ്‍ ഇല്ലാത്ത ഒരുപാട് ആളുകളെ ഞാന്‍ കണ്ടിട്ടുണ്ട്. തിരുവനന്തപുരത്തുള്ള ഒരു ഗ്രാമത്തില്‍ ചെന്നപ്പോള്‍ അവർക്ക് ടിവി മാത്രമേയുള്ളു. ഒരു വീട്ടില്‍ ഇരുന്ന് ചുറ്റുമുള്ള ആളുകളൊക്കെ ടിവി കാണുകയാണ്. ഇപ്പോള്‍ നടക്കുന്ന കാര്യം പോലും അവർക്ക് അറിയില്ല. ചിലയിടത്തൊക്കെ പോവുമ്പോള്‍ പ്രായമുള്ള അമ്മൂമാരെയൊക്കെ കാണാന്‍ സാധിക്കും. ടിവിയില്‍ എന്നെ കണ്ട് ഇഷ്ടപ്പെട്ട് വന്നതാണ് അവർ.

Array

Array


സോഷ്യല്‍ മീഡിയയില്‍ എന്നെ ഫോളോ ചെയ്യുന്ന ആളുകളേയും ഞാന്‍ ബഹുമാനിക്കുന്ന. ഇഷ്ടങ്ങള‍െ ഓരോ തരത്തിലാണ് ആളുകള്‍ പ്രകടിപ്പിക്കുന്നത്. പല അമ്മാരുടേയും മകനാണ്. ഞാന്‍ പുറത്താവാതിരിക്കാന്‍ വഴിപാട് നേർന്നവരുണ്ട്. പുറത്തായപ്പോള്‍ വയ്യാതെ ആശുപത്രിയിലും ഡിപ്രഷനിലുമായവരുണ്ട്. ആ സ്നേഹം എനിക്ക് തിരിച്ചറിയാന്‍ സാധിക്കുമെന്നും റോബിന്‍ പറയുന്നു.

English summary
Bigg Boss Malayalam Season 4 Fame Robin's Target To Assembly, Will Contest Says Robin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X