Get Updates
Get notified of breaking news, exclusive insights, and must-see stories!

'റിയാസ് പറയട്ടേയെന്ന് റോബിന്‍'; പക്ഷെ സ്വന്തം ഉമ്മ വന്ന് പൊട്ടിക്കരഞ്ഞത് അവന്‍ ഓർക്കണം: ലേഖ

ബിഗ് ബോസ് മലയാളം സീസണ്‍ 4 താരങ്ങള്‍ക്കിടയില്‍ വലിയ ചർച്ചാ വിഷയമായിരുന്നു റോബിന്റെ ഭാവി വധു ആരതിയെക്കുറിച്ച് റിയാസ് സലീം പറഞ്ഞ വാക്കുകള്‍. അരിപ്പൊടിയെന്നൊക്കെ കേട്ടിട്ടുണ്ട്, ആരാണ് ആരതി പൊടി, പോപ്പുലർ ബോയ് ഫ്രണ്ട് ഉളളത് കൊണ്ട് ഫെയിമസ് ആയവരെ കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു തന്റെ സ്വന്തം യൂട്യൂബ് ചാനലിലെ ചോദ്യോത്തര പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് റിയാസ് പറഞ്ഞത്.

റിയാസ് പിന്നീട് ക്ഷമാപണം നടത്തിയെങ്കിലും സംഭവത്തില്‍ റോബിന് വലിയ വിഷമം ഉണ്ടായെന്നാണ് താരവുമായി നേരിട്ട് സംസാരിച്ച തിരക്കഥാകൃത്ത് ലേഖ അംബുജാക്ഷന്‍ വ്യക്തമാക്കുന്നത്. യൂട്യൂബ് ചാനലിലൂടെയായിരുന്നു തിരക്കഥാകൃത്തിന്റെ പ്രതികരണം. അവരുടെ വാക്കുകളിലേക്ക്.

റോബിന്റേയും ആരതിയുടേയും ഒന്നിച്ചുള്ള

റോബിന്റേയും ആരതിയുടേയും ഒന്നിച്ചുള്ള ഒരു അഭിമുഖം തീർച്ചയായും ഉണ്ടാവും. റോബിനെ വെച്ചുള്ള ഒരു പരസ്യചിത്രം ഉടന്‍ തന്നെ വരുന്നുണ്ട്. ആരതിയും അപ്പോള്‍ കൂടേയുണ്ടാവും. നല്ല രീതിയിലുള്ള ഒരു അഭിമുഖം പ്രൊഫഷണലായി തന്നെ വാങ്ങിക്കും. അതില്‍ ഒരു മാറ്റവും ഉണ്ടാവില്ല. അത് എല്ലാവർക്കും ഞാന്‍ നല്‍കുന്ന ഉറപ്പാണ്.

റോബിന്‍ കുറച്ച് തിരക്കിലാണ്

റോബിന്‍ കുറച്ച് തിരക്കിലാണ്, എല്ലാവരോടും അന്വേഷണം പറയാന്‍ ഏല്‍പ്പിച്ചിട്ടുണ്ട്. എത്ര തളർന്നുപോയാലും വീണ്ടും ഉയിർത്തെഴുന്നേറ്റ് അവന്‍ മുന്നോട്ട് വരും. ഓരോ നേട്ടങ്ങളും കൊയ്തെടുക്കണമെന്ന ദൃഢനിശ്ചയമുള്ള വ്യക്തിയാണ് അദ്ദേഹം. റോബിന്റെ സിനിമയെക്കുറിച്ചെല്ലാം എല്ലാവരും ചോദിക്കുന്നുണ്ട്. അവന്‍ പറയുന്നത് പോലെ തന്നെ ആദ്യം അവന്റെ സിനിമ, അതിന് ശേഷമായിരിക്കും ബാക്കി ഏത് സിനിമയും ചെയ്യുക.

 ആരതിയുമായി രണ്ട് മണിക്കൂറിലേറെ

ആരതിയുമായി രണ്ട് മണിക്കൂറിലേറെ സംസാരിച്ചിരുന്നു. അവളുടെ ബിസിനസിനെക്കുറിച്ചായിരുന്നു അവള്‍ക്ക് ഏറ്റവും കൂടുതല്‍ പറയാനുണ്ടായിരുന്നത്. ഇഷ്ടംപോലെ ഓർഡറുകള്‍ അവർക്ക് വരുന്നുണ്ട്. തമിഴിലും തെലുങ്കിലമൊക്കെ സിനിമ ചെയ്യുന്നത് ഇവിടുത്തെ ബിസിനസ് വ്യാപിപ്പിക്കാന്‍ വേണ്ടികൂടിയാണ്. അവിടെയൊക്കെ കോസ്റ്റ്യൂം ഡിസൈനറായും അവള്‍ വർക്ക് ചെയ്യുന്നു.

Hair care:വെളുക്കാന്‍ തേച്ചത് പാണ്ടാവരുത്: അറിഞ്ഞ് ഉപയോഗിച്ചില്ലെങ്കില്‍ ഷാംപൂ മുടിക്ക് വില്ലനാവും

ആരതിപൊടിയെക്കുറിച്ച് റിയാസ് പറഞ്ഞത്

ആരതിപൊടിയെക്കുറിച്ച് റിയാസ് പറഞ്ഞത് കണ്ടില്ലായിരുന്നോയെന്ന് ഞാന്‍ റോബിനോട് ചോദിച്ചിരുന്നു. കണ്ടു ചേച്ചീ, പക്ഷെ ഞാനെന്താണ് പ്രതികരിക്കേണ്ടത്, ആരതിയും ഒന്നും പ്രതികരിച്ചില്ലാലോയെന്നാണ് റോബിന്‍ പറഞ്ഞത്. ബിഗ് ബോസിലുള്ള ഒരാളുടേയും കാര്യത്തില്‍ അഭിപ്രായം പറയുന്നയാളല്ല ആരതി. റോബിനും ഇപ്പോള്‍ അതിനൊന്നും സമയമില്ല. മൊത്തം തിരക്കാണ്.

ആരുടേയും കാര്യത്തില്‍ ഇടപെടാതെ

ആരുടേയും കാര്യത്തില്‍ ഇടപെടാതെ പോവുന്ന സമയത്തും ആരതിയെക്കുറിച്ച് പിന്നെതിനാണ് ഇങ്ങനെയൊക്കെ പറഞ്ഞത്, അവന്‍ പറയട്ടെ ചേച്ചീ എന്നൊക്കെയായിരുന്നു വളരെ വികാരപരമായി റോബിന്‍ പറഞ്ഞത്. എത്രയൊക്കെ അത് ഒഴിവാക്കിയാലും അവരൊക്കെ ഹൃദയമുള്ളവരല്ലേ. അന്ന് റിയാസിനെക്കുറിച്ച് ആരോ എന്തോ പറഞ്ഞപ്പോള്‍ എന്റെ മോനെ വെറുതെ വിടൂ എന്ന് പറഞ്ഞ് റിയാസിന്റെ ഉമ്മ വന്ന് പൊട്ടിക്കരഞ്ഞത് എല്ലാവരും കണ്ടതല്ലേ.

അതുപോലെ തന്നെ അച്ഛനും അമ്മയും

അതുപോലെ തന്നെ അച്ഛനും അമ്മയും ഉള്ള വ്യക്തിയാണ് ആരതിയും. സോഷ്യല്‍ മീഡിയയിലൂടെ ആരതിയെക്കുറിച്ച് ഇങ്ങനെ മോശമായ കാര്യം പറയുമ്പോള്‍ അവളുടെ അമ്മയ്ക്കും അച്ഛനും വിഷമം ഉണ്ടാവില്ലേ. തീർച്ചയായും റിയാസ് അത് ഓർക്കണം. പിന്നെ എല്ലാവർക്കും സന്തോഷം നല്‍കുന്ന ഒരു അനൌണ്‍സ് ഉടന്‍ തന്നെയുണ്ടാവുമെന്നും ലേഖ അംബുജാക്ഷന്‍ കൂട്ടിച്ചേർക്കുന്നു.

Astrology: പ്രശ്നം രാഹുവിലാണെങ്കില്‍ കർപ്പൂരം ബെസ്റ്റ്, ചൊവ്വയ്ക്കാണെങ്കില്‍ വേണം ചുവപ്പ് നിറം-അറിയാം പ്രതിവിധികള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+