'കിടിലം ഫിറോസിനെയും എന്നേയും തെറ്റിച്ചു, ദിൽഷ വന്നപ്പോൾ സ്റ്റോറി ഇടാൻ പറഞ്ഞു, റോബിൻ തന്ന സ്ക്രീൻഷോട്ടുണ്ട്'
ഫിറോസിനെ ഇഷ്ടമല്ലെന്നും അയാൾ എന്റെ ഫെയിം കണ്ട് എന്റെ കൂടെ കൂടിയതാണെന്നും റോബിൻ പറഞ്ഞു

കൊച്ചി:അടുത്തിടെയായിരുന്നു മുൻ ബിഗ് ബോസ് താരമായ കിടിലം ഫിറോസ് സ്റ്റിൽ ഫോട്ടോഗ്രാഫറായ ശാലു പേയാടിനെതിരെ രംഗത്തെത്തിയത്. ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിനേയും തന്നേയും തെറ്റിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും അപവാദം പ്രചരിപ്പിച്ചാൽ രൂക്ഷമായ രീതിയിൽ പ്രതികരിക്കുമന്നുമായിരുന്നു കിടിലം ഫിറോസിന്റെ മുന്നറിയിപ്പ്. എന്നാൽ ഇപ്പോഴിതാ ആ വിഷയത്തിൽ പ്രതികരിക്കുകയാണ് ശാലു പേയാട്. യഥാർത്ഥത്തിൽ തന്നേയും കിടിലം ഫിറോസിനേയും തെറ്റിച്ചത് റോബിൻ ആണെന്നാണ് ഷാലു പേയാട് ആരോപിക്കുന്നത്. ഫസ്റ്റ് റിപ്പോർട്ട് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശാലുവിന്റെ പ്രതികരണം.

റോബിനാണ് ഫിറോസിനെ അൺഫോളോ ചെയ്തത്
'കിടിലം ഫിറോസ് എന്റെ നല്ല സുഹൃത്താണ്. എന്റെ ഫോണിൽ നിന്നും റോബിനാണ് ഫിറോസിനെ അൺഫോളോ ചെയ്തത്, ഞാനല്ല ചെയ്തത്.ഫിറോസ് ഇക്കയുടെ ഫോട്ടോയൊക്കെ ഡിലീറ്റ് ചെയ്യിപ്പിച്ചു. നിങ്ങൾ ഞാനുമയല്ലേ കമ്പനി എന്തിനാണ് അവർക്കൊപ്പമുള്ള ഫോട്ടോ ഇടുന്നത് എന്നൊക്കെ ചോദിച്ചാണ് ഡിലീറ്റ് ചെയ്യിച്ചത്. ഞാൻ കുറച്ച് ഈഗോയൊക്കെ ഉള്ളയാളാണെന്ന് പറഞ്ഞു. ഒരിക്കൽ റിയാസ് സലീമിനെ ഞാൻ കണ്ടിരുന്നു. ഞങ്ങൾ ഒരു ഫോട്ടോയും എടുത്തു. ഈ ഫോട്ടോയും റോബിൻ ഡിലീറ്റ് ചെയ്തു കളഞ്ഞു.

ഫിറോസിനെ കൂടെ കൊണ്ടുപോകരുതെന്ന് റോബിൻ പറഞ്ഞു
ഫിറോസും ഞാനും റോബിനും ചേർന്ന് ഒരു പ്രൊഡ്യൂസറെ കാണാൻ പോകാൻ പ്ലാൻ ഉണ്ടായിരുന്നു. എന്നാൽ ഒരു കരാണവശാലും ഫിറോസിനെ കൂടെ കൊണ്ടുപോകരുതെന്ന് റോബിൻ പറഞ്ഞു. ഫിറോസിനെ ഇഷ്ടമല്ലെന്നും അയാൾ എന്റെ ഫെയിം കണ്ട് എന്റെ കൂടെ കൂടിയതാണെന്നും പറഞ്ഞു. നമ്മൾ മാത്രം പോകുന്നുവെന്ന് പറഞ്ഞ് ഞാനും റോബിനും റോബിന്റെ ഡ്രൈവർ പയ്യനും മാത്രമാണ് പോയത്.

എന്നേയും ഫിറോസിക്കയേയും തെറ്റിച്ചത് റോബിനാണ്
ഫിറോസ് ഇക്ക വരാൻ വേണ്ടി എല്ലാം തയ്യാറായി നിന്നതാണ്. ഇവൻ പക്ഷേ ഇവൻ അതിന്റെ തലേന്ന് ഫിറോസിക്കയെ കട്ട് ചെയ്ത് പ്ലാൻ ചെയ്തു. ഇതൊക്കെ ഫിറോസിക്കയ്ക്ക് അറിയാം. എന്നേയും ഫിറോസിക്കയേയും തെറ്റിച്ചത് റോബിനാണ്', ശാലു പേയാട് ആരോപിച്ചു.
റോബിൻ വന്ന ദിവസം നടന്ന കൂടിക്കാഴ്ചയ്ക്കിടെ ശാലു പേയാട് അദ്ദേഹത്തിനൊപ്പം ജോലി ചെയ്യുന്ന സിനിമ പ്രവർത്തകരെ കുറിച്ച് മോശം പറയുന്നുണ്ട്. ഇതെല്ലാം സനാധാലയത്തിലെ സിസിടിവികളിൽ റെക്കോഡ് ആയിട്ടുണ്ടെന്നും കിടിലൻ ഫിറോസ് നേരത്തേ ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തിന് ശാലുവിന്റെ മറുപടി ഇങ്ങനെ

എന്നെ ട്രാപ് ചെയ്യാൻ റെക്കോഡ് ചെയ്യുമെന്നൊന്നും
'ഞങ്ങൾ കൂട്ടുകാരൻമാർ കൂടുമ്പോൾ ഓരോ കാര്യങ്ങൾ പറയും. അതൊക്കെ വെറും തമാശയാണ്. ലാൽ സാറിനെ പറ്റിയും പ്രിയൻ സാറിനെ പറ്റിയുമൊക്കെ പറയുന്നതൊക്കെ വെറുതേ കൂട്ടുകർക്കിടയിലെ സംസാരമായിരുന്നു. ഹിഡൻ കാമറയിൽ ഇതൊക്കെ പതിയുന്നുണ്ടെന്നെന്നും എനിക്ക് അറിയില്ലായിരുന്നു. ഭാവിയിൽ എന്നെ ട്രാപ് ചെയ്യാൻ റെക്കോഡ് ചെയ്യുമെന്നൊന്നും അറിഞ്ഞിരുന്നില്ല'

മോഹൻലാലും ആന്റണി പെരുമ്പാവൂരും ആയിരിക്കും നമ്മൾ എന്ന്
'ഭാവിയിലെ മോഹൻലാലും ആന്റണി പെരുമ്പാവൂരും ആയിരിക്കും നമ്മൾ എന്ന് റോബിൻ പറഞ്ഞിട്ടുണ്ട്. അതൊന്നും വേണ്ട ഞാൻ ജീവിച്ച് പോയിക്കോളാമെന്നാണ് ഞാൻ പറഞ്ഞത്.
ഒരിക്കൽ ദിൽഷ അവിടെ വന്ന്, അപ്പോൾ എന്നോട് അവൻ പറഞ്ഞത് ഞാനൊരു സ്റ്റോറി ഇടണമെന്ന്. എന്റെ സ്റ്റോറി കണ്ടന്റ് എല്ലാം തരുന്നത് റോബിനാണ്'

റോബിൻ അയച്ച സ്ക്രീൻഷോട്ട് കൈയ്യിലുണ്ട്
അവനെക്കാൾ ആളുകൾ എന്നെ നോക്കുന്നുണ്ടെന്ന് കണ്ടപ്പോൾ അവൻ കണ്ടന്റ് തന്നു. അതിന്റെയൊക്കെ സ്ക്രീൻഷോട്ട് എന്റെ കൈയ്യിൽ ഉണ്ട്. അവൻ എന്നെ അടിമയെ പോലെ എന്നെ ലോക്ക് ചെയ്തു.കിടിലം ഫിറോസുമായി ഇപ്പോൾ എനിക്ക് ഇപ്പോൾ യാതൊരു പ്രശ്നവുമില്ല. റോബിൻ എന്ന വ്യക്തി തമ്മിൽ അടിപ്പിക്കാൻ ബെസ്റ്റ് കൈയ്യാണ്. തമാശയല്ല. എനിക്ക് നെഗറ്റീവ് ഒക്കെ കേൾക്കും. പ്രശ്നമില്ല', ശാലു പേയാട് പറഞ്ഞു.












Click it and Unblock the Notifications