Get Updates
Get notified of breaking news, exclusive insights, and must-see stories!

'റിയാസ് അറിഞ്ഞ് കൊണ്ട് ചെയ്തതാണ് അത്, ആരതിയുടെ മുന്നിൽ റിയാസ് ചെറുത്'; റോബിന്റെ മറുപടി

കൊച്ചി: ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ ഭാവി വധു ആയ ആരതി പൊടിക്കെതിരെ മറ്റൊരു ബിഗ് ബോസ് മത്സരാർത്ഥിയായിരുന്ന റിയാസ് നടത്തിയ ചില പ്രതികരണങ്ങൾ വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ആരതി പൊടിയെ കുറിച്ചുള്ള അഭിപ്രായമെന്താണെന്ന ചോദ്യത്തിന് ആരാണ് ആരതി പൊടിയെന്നും ബോയ് ഫ്രണ്ട് പോപ്പുലറായത് കൊണ്ട് പ്രശസ്ത ആയ ആളാണോയെന്നുമായിരുന്നു റിയാസ് തിരിച്ച് ചോദിച്ചത്.

ഇപ്പോഴിതാ വിഷയത്തിൽ റിയാസ് മറുപടി നൽകി രംഗത്തെത്തിയിരിക്കുകയാണ് റോബിൻ. കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിലാണ് റോബിന്റെ പ്രതികരണം. വായിക്കാം

 വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയാണ്

'ഞാൻ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയാണ് ആരതി പൊടി. അവരെ കുറിച്ച് മോശം പറയുമ്പോൾ തീർച്ചയായും എനിക്ക് ദേഷ്യം വരും. ഞാൻ വളരെ ഷോർട്ട് ടെംപേഡ് ആയിട്ടുള്ള ഒരാൾ കൂടിയാണ്. പക്ഷേ ആ സമയത്ത് ഞാൻ മൗനം പുലർത്തുകയാണ് ചെയ്തത്. ആ സമയത്ത് മൗനം പാലിക്കുകയെന്നതാണ് ഏറ്റവും ശക്തമായ മറുപടിയെന്ന് ഞാൻ കരുതി'.

 സെലിബ്രിറ്റികളുമായി അടുത്ത ബന്ധമുളളയാളാണ്

ഞാൻ ആരതിയുടെ ജീവിതത്തിലേക്ക് വരുന്നതിന് മുൻപേ തന്നെ എസ്റ്റാബ്ലിഷ്ഡ് ആയിട്ടുള്ള ഒരു സംരംഭകയാണ് അവർ. ഫാഷൻ ഡിസൈനറാണ്, സിനിമയിൽ അഭിനയിച്ചയാളാണ്. ഈ പറയുന്നവരൊക്കെ ബിഗ് ബോസിലേക്ക് വന്നതിന് ശേഷമാണ് ആളുകളിലേക്ക് എത്തുന്നത്. പക്ഷേ പുളളിക്കാരി പല സെലിബ്രിറ്റികളുമായി അടുത്ത ബന്ധമുളളയാളാണ്. എനിക്ക് പോലും ചിലരെ പരിചയപ്പെടുത്തി തരുന്നത് പുള്ളിക്കാരിയാണ്. വളരെ ടാലന്റഡ് ആയിട്ടുള്ള വ്യക്തിയാണവർ'

 റിയാസ് സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുന്നൊരാളാണ്

'റിയാസ് അത്തരമൊരു വീഡിയോ ചെയ്തത് കണ്ടപ്പോൾ ഇവന് വേറെ പണിയില്ലേ എന്നാണ് ഞാൻ ചിന്തിച്ചത്. റിയാസ് സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുന്നൊരാളാണ്. അതൊരു വലിയ കാര്യമാണ്. സമത്വത്തിന് വേണ്ടി പ്രവർത്തിക്കുന്ന ആളാണ് റിയാസ്. അങ്ങനെയൊരാൾ ഒരു സ്ത്രീയെ ഒരു പബ്ലിക് പ്ലാറ്റ്ഫോമിൽ വന്ന് കൊണ്ട് അപമാനിക്കാൻ പാടില്ലായിരുന്നു. അതും റിയാസിനെ കുറിച്ച് യാതൊരു നെഗറ്റീവ് കമന്റ്സോ വിമർശനങ്ങളോ പറയാത്ത ഒരാളെ കുറിച്ച്'

 അറിഞ്ഞ് കൊണ്ടാണ് റിയാസ് അത് ചെയ്തത്


'അറിഞ്ഞ് കൊണ്ടാണ് റിയാസ് അത് ചെയ്തത്. നെഗറ്റീവ് പബ്ലിസിറ്റിയാണോ അത് കൊണ്ട് റിയാസ് ഉദ്ദേശിച്ചതെന്ന് അറിയില്ല. സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുന്ന ആളാണെങ്കിൽ നിങ്ങളുടെ ഓരോ പ്രവൃത്തിയും ഇനി ആലോചിച്ചിട്ട് ചെയ്യുക. കാരണം റിയാസിൽ നിന്ന് രുപാട് കാര്യങ്ങൾ ആളുകൾ പ്രതീക്ഷിക്കുന്നുണ്ട്. റിയാസ് ടാലന്റഡ് ആയിട്ടുള്ള കഴിവുകൾ ഉള്ള മനുഷ്യൻ തന്നെയാണ്. വലിയ മനുഷ്യനാകുമ്പോൾ വലിയ കാര്യങ്ങൾ ചെയ്യുക. ഇതേ പോലത്തെ കാര്യങ്ങൾ വേണ്ടിയിരുന്നില്ലെന്ന് പിന്നെ തോന്നുന്നുണ്ടാകും'

 വലിയ ആളാണെന്ന് ഞാൻ പറയാറില്ല

'ഞാൻ വലിയ ആളാണെന്ന് ഞാൻ പറയാറില്ല. പക്ഷേ ഇത്തരം കാര്യങ്ങൾ പരമാവധി പറയാതിരിക്കാൻ ശ്രമിക്കും. പറ്റിപ്പോയാൽ ക്ഷമ പറയുകയും ആവർത്തിക്കാതിരിക്കുകയും ചെയ്യും. റിയാസ് സലീമിനെക്കാൾ ഉയരത്തിലാണ് ആരതി പൊടിയെന്ന വ്യക്തിയുള്ളത്. അത് ഈ കണ്ട ഫോളോവേഴ്സിന്റെ ടാലന്റിന്റേയോ കാര്യത്തിലല്ല,പുള്ളിക്കാരിയുടെ മനസ് നല്ലതാണ്. അതിന്റെ മുന്നിൽ റിയാസ് സലീം എപ്പോഴും ചെറുത് തന്നെയാണ്'.

 അതിന്റേതായിട്ടുള്ള മൂല്യമുണ്ട്

'ഒരു കല്ലിനാണെങ്കിലും അതിന്റേതായിട്ടുള്ള മൂല്യമുണ്ട്. അത് റിയാസ് സലീം മനസിലാക്കുക. എത്ര ഉയരങ്ങളിൽ എത്തിയാലും നമ്മൾ ആരുമല്ല എന്ന ചിന്ത ഉണ്ടെങ്കിലോ നമ്മുക്ക് കൂടുതൽ കാര്യങ്ങൾ ജീവിതത്തിൽ നേടിയെടുക്കാൻ പറ്റൂ. അല്ലാതെ ഞാൻ വലിയ സംഭവമാണെന്ന് പറഞ്ഞോണ്ടിരുന്ന് കഴിഞ്ഞാൽ നമ്മുക്ക് വരുന്ന ചില സൗഭാഗ്യങ്ങൾ ഇല്ലാതായി പോകും'.

 വളരെ നന്നായി സംസാരിക്കാൻ അറിയുന്ന വ്യക്തി


'റിയാസ് സലീം വളരെ നന്നായി സംസാരിക്കാൻ അറിയുന്ന വ്യക്തിയാണ്. ഇനി സംസാരിക്കുമ്പോൾ റിയാസ് നന്നായി ശ്രദ്ധിക്കുക. ഓരോ കാര്യങ്ങൾ പറയുമ്പോഴും ശ്രദ്ധിക്കണം. ആരതി പൊടി റിയാസ് സലീമിനെ പ്രൊവോക്ക് ചെയ്യാനോ എന്തെങ്കിലും നെഗറ്റീവ് കമന്റ് പറയാനോ ഒന്നിനും വരാത്തൊരു വ്യക്തിയാണ്. റിയാസ് സലീം പറഞ്ഞത് തെറ്റ് തന്നെയാണ്. ഈ സംഭവം കൊണ്ട് റിയാസിന് കുറേ ഹേറ്റേഴ്സ് ആണ് ഉണ്ടായത്'.

 ഹേറ്റേഴ്സിനെ ഉണ്ടാക്കിയിട്ട് എന്ത് കാര്യമാണ്

'ഒരുപാട് ഹേറ്റേഴ്സിനെ ഉണ്ടാക്കിയിട്ട് എന്ത് കാര്യമാണ്. നമ്മളെ കുറിച്ച് ആലോചിക്കുമ്പോൾ ആളുകൾക്ക് സ്നേഹം വരുന്നതിലാണ് കാര്യം. ഇത് കൊണ്ട് വെറുപ്പാണ് റിയാസ് ഉണ്ടാക്കിയെടുത്തത്. അതിന്റെ പേരിൽ നിരവധി കാര്യങ്ങൾ റിയാസിന് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. റിയാസ് അങ്ങനെയൊരു കാര്യം പറഞ്ഞത് കൊണ്ട് റിയാസിനെ ഡീഗ്രേഡ് ചെയ്യണം എന്ന് ഞാൻ ഒരിക്കലും പറയില്ല. ആരോഗ്യകരമായ വിമർശനങ്ങൾ ആണ് വേണ്ടത്. അല്ലാതെ കുടുംബത്തിനെതിരെയുള്ള വിമർശനങ്ങൾ ഒഴിവാക്കുക'.

 ആരതി പൊടി പ്രതികരിക്കാതിരുന്നത്

'ആരതി പൊടി പ്രതികരിക്കാതിരുന്നത് പുള്ളിക്കാരിക്ക് പ്രതികരിക്കാൻ അറിയാത്തത് കൊണ്ടല്ലെന്ന് റോബിൻ. പുള്ളിക്കാരിയുടെ നിലപാട് അതാണ്. അവർക്ക് അതിൽ പ്രതികരിക്കേണ്ട കാര്യമില്ല. സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുന്ന ഫെമിനിസ്റ്റാണ് റിയാസ് സലീം. ഇനി ഓരോ വാക്കുകളും ശ്രദ്ധിച്ച് സംസാരിക്കുക.റിയാസ് ചെയ്ത കാര്യം തെറ്റ് തന്നെയാണ്. അത് മനസിലാക്കി മുന്നോട്ട് പോയാൽ നല്ലതാണ്. താങ്കൾ ഒരുപാട് ടാലന്റ് ഉള്ള വ്യക്തിയാണ്. പക്ഷേ എത്രയൊക്കെ ടാലന്റ് ഉണ്ടെന്ന് പറഞ്ഞാലും നല്ല മനസ് ഉണ്ടെങ്കിലെ നമ്മുക്ക് ഉയരങ്ങളിൽ എത്താൻ പറ്റൂ. ആരതിയുടെ മനസിന് മുന്നിൽ റിയാസ് ചെറുതാണ്. അല്ലെങ്കിൽ നിങ്ങൾ നല്ലൊരു മനുഷ്യനാണെന്ന് സ്വയം തെളിയിക്കൂ'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+