എന്റെ സിനിമ കുളമാക്കാന്‍ വന്നാല്‍ പബ്ലിക്കായി കാര്യങ്ങള്‍ വെളിപ്പെടുത്തും: മുന്നറിയിപ്പുമായി റോബിന്‍
ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ തന്നെ റോബിന്‍ രാധാകൃഷ്ണന്‍ സിനിമയിലേക്ക് എത്തുന്നു എന്നുള്ള തരത്തില്‍ പല അഭ്യൂഹങ്ങളും പുറത്ത് വന്നിരുന്നു. ഉണ്ണി മുകുന്ദന്റെ ചിത്രത്തിലെ വില്ലന്‍ വേഷം, സന്തോഷ് ടി കുരുവിള നിർമ്മിക്കുന്ന ചിത്രത്തിലെ നായക വേഷം എന്നിവയായിരുന്നു റോബിനുമായി ബന്ധപ്പെട്ട പ്രധാന സിനിമ ചർച്ചകള്‍. സന്തോഷ് ടി കുരുവിള ചിത്രത്തിന്റെ പ്രഖ്യാപനം മോഹന്‍ലാല്‍ ഉള്‍പ്പടേയുള്ളവരായിരുന്നു നടത്തിയത്. എന്നാല്‍ പിന്നീട് ഇത് സംബന്ധിച്ചുള്ള വാർത്തകളൊന്നും പുറത്ത് വന്നില്ല.
എന്നാല്‍ ഇതിനിടയിലാണ് റോബിന്‍ സ്വന്തമായി നിർമ്മിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം താരം തന്നെ നടത്തുന്നത്. റോബിന്‍ തന്നെ നായകനാവുന്ന ചിത്രത്തില്‍ നായിക ആരതി പൊടിയാണ്. ഈ സിനിമയുടെ വർക്കുകളുമായി മുന്നോട്ട് പോവുന്നതിനിടയിലാണ് തന്റെ വിമർശകർക്കുള്ള കിടിലന്‍ മുന്നറിയിപ്പുമായി റോബിന്‍ തന്നെ രംഗത്ത് വന്നിരിക്കുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താരത്തിന്റെ വാക്കുകളിലേക്ക്.

സിനിമ എന്ന് പറയുന്നത് വരും പോവും. അത് സംഭവിച്ച് കഴിഞ്ഞാല്‍ മാത്രമേ സംഭവിച്ചു എന്ന് പറയാന്‍ സാധിക്കുകയുള്ളു. ഇതൊന്നും ഇല്ലെങ്കിലും ഞാന്‍ എന്റെ സ്വന്തം കാര്യവുമായി മുന്നോട്ട് പോവും. പിന്നെ ഒരു കാര്യം കൂടി പറയുകയാണ്, ഞാന്‍ സിനിമ ചെയ്യാന്‍ നേരത്തെ ആരെങ്കിലുമൊക്കെ നെഗറ്റീവായിട്ടോ അല്ലെങ്കില്‍ കുളമാക്കാന്‍ വേണ്ടി വരുകയാണങ്കില്‍ പബ്ലിക്കായി ഇരുന്ന് കാര്യങ്ങള്‍ വെളിപ്പെടുത്തും.

ഇനി അവനെ ഞാന്‍ സിനിമ ചെയ്യാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ് കുറേയെണ്ണം അവിടെ ഇരിപ്പുണ്ടെങ്കില്‍ ഞാന്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്തെക്കെയാണെന്ന് വ്യക്തമാക്കി ജനങ്ങളെ സമീപിക്കും. അവരാണ് ഈ സിനിമ കാണേണ്ടതും പ്രമോട്ട് ചെയ്യേണ്ടതും. എന്നെപ്പോലുള്ള ഒരു സാധാരണക്കാരന് അതിന് സാധിക്കുന്നില്ലെങ്കില്‍ ജനങ്ങള്‍ അത് അറിയണം. എപ്പോഴാണെങ്കിലും ആ സിനിമ ഞാന്‍ ഇറക്കും.

നെഗറ്റീവ് പറയുന്നവരും ഡീഗ്രേഡ് ചെയ്യുന്നവരും അവർക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ പറയട്ടെ. നിങ്ങളെ ഞാന്‍ യൂസ് ചെയ്യുകയാണെന്ന കാര്യം നിങ്ങള്‍ മനസ്സിലാക്കുന്നില്ലെന്നാണ് അവരോട് എനിക്ക് പറയാനുള്ളത്. മണ്ടന്‍മാർ കണക്കെ ഈ ഡീഗ്രേഡ് ചെയ്യുന്നവരും സ്റ്റോറി ഇടുന്നവരെക്കൊണ്ടൊക്കെ ഡോക്ടർ റോബിന്‍, ഡോക്ടർ റോബിന്‍ എന്ന് പറയിപ്പിക്കുകയാണ് ഞാനെന്നും റോബിന്‍ അഭിമുഖത്തില്‍ പറയുന്നു.

നിങ്ങള്‍ എന്നെക്കുറിച്ചുള്ള സംസാരം നിർത്തുകയാണെങ്കില്‍ പലരിലേക്ക് ഈ പേര് എത്തില്ല. പോസിറ്റീവ് കാര്യങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തില്ല. എനിക്കെതിരെ ആളുകള്‍ പ്രവർത്തിക്കട്ടെ, ഇനിയും ചെയ്യട്ടേ. ഇനി ഇതിന്റെ അപ്പുറത്തുള്ള കാര്യങ്ങള്‍ നടക്കുമ്പോഴും ഞാന്‍ കൂളായി തന്നെയിരിക്കും. ഇതിനെതിരെ എനിക്ക് നിയമപരമായി വേണമെങ്കില്‍ മുന്നോട്ട് പോവാം. അപ്പോള്‍ ഇത് നില്‍ക്കുകയും എന്റെ ലൈം ലൈറ്റ് തീരുകയും ചെയ്യും. ആ മണ്ടന്മാർ ഇത് ചെയ്യുമ്പോള്‍ ഞാനെന്തിന് മിണ്ടാതിരിക്കണം.

ബിഗ് ബോസിന് അകത്ത് കുറച്ച് ആളുകള്‍ എന്നെക്കുറിച്ച് പറയുമ്പോഴാണല്ലോ എന്റ റേറ്റിങ് കൂടിക്കൊണ്ടിരുന്നത്. ബിഗ് ബോസിന് പുറത്തും ഇത് തന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഭാവിയില്‍ ഒരു ആറ്റംബോംബും ന്യൂക്ലിയർ ബോംബും പ്രതീക്ഷിച്ചിരിക്കുന്ന ഞാനാണ്. ആ ഞാന്‍ ഈ പൊട്ടാസുകളൊക്കെ കണ്ട് എന്തിനാണ് പേടിക്കുന്നതെന്നും റോബിന്‍ ചോദിക്കുന്നു.

സന്തോഷം, സങ്കടം, ദേഷ്യം എന്നുള്ളതെല്ലാം ഒരു മനുഷ്യന്റെ ഇമോഷന്‍സാണ്. ഇതെല്ലാം ഉള്ള ഒരു സാധാരണ മനുഷ്യനാണ് ഞാന്‍. എനിക്ക് വിഷമമില്ലെന്നോ ദേഷ്യമില്ലെന്നോ പറഞ്ഞാല്‍ ഞാന്‍ ഒരിക്കലും സമ്മതിക്കില്ല, സമ്മർദ്ദവും സ്ട്രഗ്ളിങും എല്ലാമുണ്ട്. ഒരുപാട് പോസിറ്റീവും നെഗറ്റിവുമൊക്കെ നടക്കുന്നുണ്ട്. അതെല്ലാം നേരിട്ടുകൊണ്ട് മുന്നോട്ട് പോവുകയാണ് ചെയ്യുന്നതെന്നും റോബിന്‍ പറയുന്നു.












Click it and Unblock the Notifications