'ഡിപ്രഷനിലൂടെ കടന്ന് പോയി, ഒറ്റപ്പെടൽ അനുഭവിച്ചു'; അക്കാര്യം ചെയ്തിരിക്കുമെന്ന് റോബിൻ
കൊച്ചി: ജീവിതത്തിൽ സംഭവിച്ച വീഴ്ചകളാണ് തന്റെ പ്രചോദനമെന്ന് ബിഗ് ബോസ് മലയാളം സീസൺ 4 താരം റോബിൻ രാധാകൃഷ്ണൻ. ശരാശരിക്കും താഴെയുള്ളയാളായിരുന്നു ഞാൻ. കഠിനാധ്വാനത്തിലൂടെയാണ് ജീവിതത്തിൽ മുന്നേറുന്നതെന്നും റോബിൻ പറഞ്ഞു. ബിയോണ്ട് മീഡിയ എന്ന തമിഴ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് റോബിന്റെ പ്രതികരണം. വായിക്കാം

എന്നെ സംബന്ധിച്ച് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം എന്നത് ഭക്ഷണം കഴിക്കുകയെന്നതാണ്. ബിരിയാണി എനിക്ക് ഭയങ്കര ഇഷ്ടമാണ്. നന്നായി ഭക്ഷണം കഴിച്ച് നന്നായി ഉറങ്ങാൻ വലിയ താത്പര്യമാണ്. എന്നാൽ അത് ഇപ്പോൾ നടക്കുന്നേ ഇല്ല. മുൻപൊക്കെ പല സ്വപ്നങ്ങളും കണ്ടാണ് ഉറങ്ങുന്നത്. ഇപ്പോൾ ആ സ്വപ്നങ്ങൾ യാഥാർത്ഥ്യമായി . പക്ഷേ ഉറക്കം നഷ്ടപ്പെട്ടു.

ഞാൻ ഒരു സാധാരണ കുടുംബത്തിൽ നിന്നും വന്നയാളാണ്. വലിയ പഠിപ്പിസ്റ്റൊന്നും ആയിരുന്നില്ല. ശരാശരിക്കും താഴെയുള്ള ആളായിരുന്നു. നിരവധി തവണ ഡിപ്രഷനിലൂടെ കടന്ന പോയ, ഒറ്റപ്പെടൽ അനുഭവിച്ച ആളാണ് ഞാൻ. സാധാരണ മനുഷ്യൻ അനുഭവിക്കുന്ന പല കാര്യങ്ങളും ഈ 32 വയസിനിടയിൽ ഞാൻ അനുഭവിച്ചിട്ടുണ്ട്.

എന്നെ പോലെ സമൂഹത്തിൽ നിരവധി പേരുണ്ട്. അവർക്ക് ഉദാഹരണം കാണിച്ച് കൊടുക്കുകയാണ് ഞാൻ. ജീവിതത്തിൽ മുന്നേറണമെന്ന ആഗ്രഹം ഉള്ളതിനാലാണ് ഞാൻ കഠിനാധ്വാനം ചെയ്ത് കൊണ്ടിരുന്നത്.സ്വന്തമായി ഒരു സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ. ഒരു സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. കഥയും തിരക്കഥയും ഞാൻ തന്നെയാണ് എഴുതുന്നത്. അഭിനയിക്കുന്നതും. ജീവിതത്തിൽ ഇന്ന് വരെ ഒരു സിനിമയിലും അഭിനയിക്കുകയോ സംവിധാനം ചെയ്യുകയോ ചെയ്തിട്ടില്ല. എന്നാലും ഞാൻ അത് ചെയ്തിരിക്കും. ആ സിനിമയ്ക്ക് വേണ്ടി തിരുവനന്തപുരം മുതൽ ചെന്നൈ വരെ 800 കിമി ഓടാനാണ് തീരുമാനം.

എന്റെ വീഴ്ചകളാണ് എനിക്ക് പ്രചോദനം. ഒരു മാസം മുൻപ് ഞാനൊരു പോസ്റ്റ് പങ്കിട്ടിരുന്നു. ഭാരം കുറയ്ക്കുമെന്ന്. ഒരു മാസത്തിന് ശേഷം ഭാരം എത്ര കുറഞ്ഞെന്ന് അപ്ഡേറ്റ് ചെയ്യുമെന്നും പറഞ്ഞിരുന്നു. എന്നാൽ ഭാരം കുറഞ്ഞില്ലെന്ന് മാത്രമല്ല 102 ൽ നിന്നും അത് 106 ൽ എത്തി. ഇത് ഞാൻ അപ്ഡേറ്റ് ചെയ്തു. സാധാരണ ഗതിയിൽ സെലിബ്രിറ്റികൾ അവർ പരാജയപ്പെട്ടാൽ അത് പറയാറില്ല. പക്ഷേ ഞാൻ ചെയ്തു. ഇതോടെ ഹേറ്റ്ഴേസ് വന്ന് റോബിൻ പരാജയപ്പെട്ടെന്നൊക്കെ പറഞ്ഞു.
ബിഗ് ബോസിൽ ഒരു ടാസ്കിൽ ഒന്നൊര ദിവസം കൊണ്ട് നാല് കിലോ കുറച്ചയാളാണ് ഞാൻ.

നമ്മൾ അമിത ആത്മവിശ്വാസം പ്രകടിപ്പിക്കരുതെന്ന് ആളുകൾ പറയുന്നത് കേൾക്കാം. എന്നാൽ ഞാൻ പറയുന്നത് അൽപം വേണമെന്നാണ്. ഓവർ കോൺഫിഡന്റായിരുന്നില്ലെങ്കിൽ ഞാൻ ബിഗ് ബോസ് 4 ൽ എത്തുമായിരുന്നില്ല. ബിഗ് ബോസ് ഓഡിഷന് പോയപ്പോൽ അവർ ചോദിച്ചത് മൂന്ന് സീസണിലും വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട മത്സരാർത്ഥി ആരാണെന്നായിരുന്നു. എന്നാൽ മൂന്ന് സീസണിലേയുമല്ല, നാലാമത്തെ സീസണിൽ വരാൻ പോകുന്ന ഡോ റോബിൻ രാധാകൃഷ്ണനെയാണ് എനിക്ക് ഇഷ്ടം എന്നായിരുന്നു ഞാൻ നൽകിയ മറുപടി. അത് ഓവർ കോൺഫിഡൻസാണ്.

എന്നെ ഷോയിൽ നിന്നും പുറത്താക്കുകയായിരുന്നു. പുറത്തായാൽ എന്താണ്. ഞാൻ പരാജയത്തിൽ നിന്നാണ് അവിടെയും തുടങ്ങിയത്. അവിടെയും പരാജയപ്പെട്ടു. ഷോയിൽ നിന്നും പരാജയപ്പെട്ട് പുറത്ത് വന്നപ്പോഴും 95 ശതമാനവും ഞാൻ പരാജയം തന്നെയാണ് നേരിട്ടത്. ബാക്കിയുള്ള 5 ശതമാനം വിജയം ആണ് നിങ്ങൾ എല്ലാവരും കാണുന്നത്', റോബിൻ പറഞ്ഞു.












Click it and Unblock the Notifications