Get Updates
Get notified of breaking news, exclusive insights, and must-see stories!

'സുരേഷ് ഗോപിക്ക് കിട്ടാത്ത തൃശൂര്‍ സ്വന്തമാക്കി റോബിന്‍...'; ഹൃദയം കവരുന്ന നിമിഷം

ബിഗ്‌ബോസ് മലയാളം സീസണ്‍ 4 ന്റെ വിജയി ആകാന്‍ ആയില്ലെങ്കിലും ജന മനസ്സുകള്‍ ഒന്നാകെ കീഴടക്കാന്‍ ഡോ റോബിന്‍ രാധാകൃഷ്ണന് സാധിച്ചു. താരം പങ്കെടുക്കുന്ന പരിപാടികളിലെല്ലാം ജനസാഗരമാണ്. അത്രത്തോളം ആരാധകരാണ് അദ്ദേഹത്തിന്‌ ഉള്ളത്. ബി​ഗ്ബോസിൽ നിന്നും റോബിനെ പുറത്താക്കിയതോടെ റോബിന്റെ ആരാധകരുടെ എണ്ണം വർദ്ധിക്കുകയായിരുന്നു..

സഹ മത്സരാർത്ഥിയെ അടിച്ചെന്നു പറഞ്ഞാണ് താരത്തെ പുറത്താക്കിയത്. ഇതിന് പിന്നാലെ ആരാധകർ രൂക്ഷ പ്രതികരണവുമായി രം​ഗത്തു വന്നിരുന്നു, നാട്ടിലേക്ക് തിരിച്ചുവന്ന അദ്ദേഹം തന്നെ തന്റെ ആരാധകരെ കണ്ട് ഞെട്ടിയിരുന്നു. ഇപ്പോൾ തൃശൂരിൽ ഒരു പരിപാടിക്കെത്തിയ അദ്ദേഹത്തെ ആരാധകർ സ്നേഹം കൊണ്ട് മൂടിയ കാഴ്ചയാണ് കാണുന്നത്. വളരെ ഹൃദയസ്പർശിയായ സംഭവങ്ങളായിരുന്നു അവിടെ ഉണ്ടായത്.

1

തൃശൂരിൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കവെ തന്നോട് സ്നേഹവും സന്തോഷവും പങ്കിടാനെത്തിയ ആളുകളുടെ ചിത്രങ്ങൾ കൊളാഷായി റോബിൻ തന്നെയാണ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. അദ്ദേഹ​ത്തിന്റെ ഫോട്ടോയ്ക്ക് നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

2

അതിന് വന്ന കമന്റുകളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. 'നടൻ സുരേഷ്‌ ഗോപിക്ക് കിട്ടാത്ത തൃശൂർ ഡോക്ടർ റോബിൻ രാധാകൃഷ്ണൻ സ്വന്തമാക്കി, എന്നാണ് ഒരു കമന്റ്, റോബിനെതിരെ നിങ്ങൾ പറയാറില്ലേ പിആർ വർക്ക് ആണെന്ന് ദാ ഈ സ്നേഹമാണ് ആ പിആർ വർക് എന്നിങ്ങനെയാണ് കമന്റുകൾ....

3

ബി​ഗ്ബോസ് വിജയി ആകുമെന്ന് പ്രേക്ഷകർ കരുതിയിരുന്ന മത്സരാർത്ഥിയായിരുന്നു റോബിൻ. എന്നാൽ കാര്യങ്ങൾ തകിടം മറിഞ്ഞു. അതിനിടയിൽ പല വിവാദങ്ങളും റോബിന്റെ പേരിലുണ്ടാവുകയും ചെയ്തു. ബി​ഗ്ബോസിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് റോബിന്റെയും ദിൽഷയുടേയും പ്രണയമായിരിന്നു. ദിൽഷയെ റോബിൻ ഇഷ്ടമാണെന്ന് പറയുകയും, എന്നാൽ റോബിൻ തന്റെ സുഹൃത്താണെന്ന് ദിൽഷ പറയുകയും ചെയ്തിരുന്നു. എന്നാൽ ഇരുവരും നല്ല സ്നേഹത്തിലായിരുന്നു. ദിൽഷ ബി​ഗ്ബോസ് വിജയിച്ചത് റോബിൻ ഫാൻസിന്റെ വോട്ട് കൊണ്ടാണെന്ന് ആരോപണം ഉണ്ടായിരുന്നു.

4

മത്സരശേഷം പുറത്തിറങ്ങിയ ദിൽഷയ റോബിനെ ട്രോഫിയുമായി കാണാൻ പോയിരുന്നു. എന്നാൽ പിന്നീട് ഇവർ തമ്മിൽ പിരിഞ്ഞു എന്ന വാർത്തയാണ് വരുന്നത്. റോബിനുമായി ഒരു ബന്ധവുവുമില്ലെന്ന് ദിൽഷ പറയുകയും ചെയ്തു. ഇതിന് പിന്നാലെ ദിൽഷയ്ക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉണ്ടായി..എന്നാൽ ഈ സംഭവത്തിന് പിന്നാലെ റോബിന്റെ ജീവിതത്തിലേക്ക് ആരതി പൊടി കടന്നുവന്നു.

5

ഇരുവരും ഒരുമിച്ച് പല പരിപാടികളിലും പങ്കെടുത്തതതോടെ ഇവരെക്കുറിച്ച് പല ​ഗോസിപ്പുകളും വന്നാൽ‌. പിന്നാലെ താൻ ഒരു പെൺകുട്ടിയുമായി കമന്റിറ്റഡ് ആണെന്നും വിവാഹം കഴിക്കുമെന്നും പറഞ്ഞുകൊണ്ട് ആരതിയുടെ പേര് പറയുകയായിരുന്നു.... ഇതോടെ ആരാധകർ ഇക്കാര്യം ഏറ്റെടുത്ത്. ദിൽറോബ് ഫാൻ അവസാനമായി....

6

ഒരുപാട് വിവാദങ്ങൾ റോബിൻ നേരിടേണ്ടി വന്നെങ്കിലും അദ്ദേഹത്തിന് ആരാധകർ കൂടി വന്നതേയുള്ളൂ. അദ്ദേഹം പങ്കെടുക്കുന്ന പരിപാടികൾ കണ്ടാൽ അത് മനസ്സിലാവുന്നതുമാണ്.... ഇപ്പോൾ റോബിൻ സ്വന്തമായി ഒരു സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണ് റോബിൻ എന്ന വാർത്തയും പുറത്തുവന്നിട്ടുണ്ട്. ആരതി പൊടി തന്നെയാണ് നായിക എന്നാണ് റിപ്പോർട്ട്. അതിനായുള്ള തയ്യാറെടുപ്പിലാണ് റോബിൻ. ആരാധകർ ആണെങ്കിൽ റോബിന്റെയും ആരതിയുടേയും സിനിമയ്ക്കും കല്യാണത്തിനും വേണ്ടിയുള്ള കാത്തിരിപ്പിൽ ആണ്...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+