Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇത് 16 വര്‍ഷം മുമ്പ് എനിക്ക് ഞാന്‍ നല്‍കിയ വാക്ക്..'; നോവിന്റെ കറ മായ്ച്ച് റോബിന്റെ 'മധുരപ്രതികാരം'

എന്തോ എല്ലാവർക്കും എന്നെ ഇഷ്ടമാണ് എന്ന് ലാലേട്ടൻ ഒരു സിനിമയിൽ പറയുന്നുണ്ട്. അതുപോലെയാണ് ഡോ. റോബിൻ രാധാകൃഷ്ണന്റെ കാര്യത്തിലും. എന്തോ എല്ലാവർക്കും റോബിനെ ഇഷ്ടമാണ്. ഒരു സിനിമാ താരത്തിന് ലഭിക്കുന്ന അതേപോലെയോ ഒരുപക്ഷേ അതിനേക്കാൾ ഉപരിയോ ആരാധകരുടെ സ്നേഹം റോബിന് ലഭിക്കുന്നുണ്ട്.

ബി​ഗ്ബോസ് മലയാളം സീസൺ 4 ​ പങ്കെടുത്തതിലൂടെയാണ് റോബിന്റെ ജീവിതം മാറിമറിയുന്നത്. അതിന് മുമ്പും റോബിൻ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. പക്ഷേ ബി​ഗ്ബോസിൽ വന്നതോടെ ചിത്രം മാറി. ഒരുപക്ഷേ ബി​ഗ്ബോസ് വിജയി ആയിരുന്നെങ്കിൽ കൂടി റോബിന് ഇത്രമാത്രം ആരാധകർ ഉണ്ടാകുമായിരുന്നില്ല.

1

ബി​ഗ്ബോസിലെ റോബിന്റെ പ്രകടനവും അതുകഴിഞ്ഞ് പുറത്തുവന്ന ശേഷം റോബിന്റെ പെരുമാറ്റവും ഒക്കെ കൊണ്ടാണ് റോബിന് ഇത്ര ഫാൻസ് ഉണ്ടായത്. എന്നാൽ ഇപ്പോൾ റോബിൻ കടന്നുവന്ന ജീവതവമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താൻ കടന്നുവന്ന ജീവിതത്തെക്കുറിച്ച് റോബിൻ തന്നെ പങ്കുവെച്ച ഒരു വീഡിയോയവിലാണ് താൻ കടന്നുവന്ന ജീവിതത്തെക്കുറിച്ച് റോബിൻ പറയുന്നത്. എന്നും ഒന്നാമതെത്താണമെന്ന ആ​ഗ്രഹത്തിലൽ നിന്നാണ് റോബിൻ മുന്നോട്ടുപോകുന്നത്. അത്രയൊന്നും പഠിക്കാൻ മിടുക്കനല്ലാത്ത ഒരു വി​ദ്യാർത്ഥി ആണ് പിന്നീട് ഡോക്ടറായതും കേരളക്കര നെഞ്ചിലേറ്റിയ താരമായതും. ഇപ്പോൾ പതിനാറ് കൊല്ലം മുമ്പ് തനിക്ക് തന്നെ താൻ നൽകിയ ആ പ്രോമിസ് റോബിൻ പാലിച്ചിരിക്കുകയാണ്.

അടിപൊളി ആറ്റിട്യൂഡിൽ മഡോണ;പൊളി കമന്റുമായി ഐശ്വര്യ ലക്ഷ്മിയും; ചിത്രം വൈറലോട് വൈറൽ

2

താൻ പഠിച്ച സ്കൂളിലേക്ക് ചീഫ് ​ഗസ്റ്റായി ക്ഷണിച്ചതിന്റെ വിവരം പങ്കുവച്ച് കൊണ്ടുള്ള പോസ്റ്റാണ് റോബിൻ പങ്കുവച്ചത്. ‌‌'ഇതാണ് ഞാൻ പതിനാറ് വർഷങ്ങൾക്ക് മുമ്പ് എനിക്ക് തന്നെ നൽകിയ പ്രോമിസ്. മാർക്ക് കുറഞ്ഞതിന്റെ പേരിൽ ഈ സ്കൂളിൽ നിന്നും പോകേണ്ടി വന്ന ഞാൻ ഈ വരുന്ന സെപ്റ്റംബർ 2ന് നടക്കുന്ന ഓണാഘോഷ പരിപാടിയിൽ ചീഫ് ​ഗെസ്റ്റായി അതേ സ്കൂളിലേക്ക് പോകാൻ പോകുന്നു. സക്സസിന് മറ്റൊരു സീക്രട്ടും ഇല്ല. തോൽവികളിൽ നിന്നും പഠിക്കുക, കഠിനാധ്വാനം ചെയ്യുക, തയ്യാറെടുപ്പുകൾ നടത്തുക എന്നത് മാത്രമാണ് വഴി', എന്നാണ് റോബിൻ പറഞ്ഞത്. റോബിൻ ഫാൻസ് ഈ പോസ്റ്റ് ആഘോഷമാക്കിയിരിക്കുകയാണ്. റോബിനാണ് തങ്ങളുടെ സൂപ്പർ ഹീറോ എന്നാണ് ഫാൻസ് പറയുന്നത്.

3

കൂടാതെ വർഷങ്ങൾക്ക് മുമ്പ് ടൊവിനോയെ കാണണമെന്ന് ആ​ഗ്രഹിച്ച് നടന്നിട്ട് അത് സാധിച്ചെടുത്തതിനെ കുറിച്ചും റോബിൻ തന്റെ സോഷ്യൽമീഡിയയിൽ കുറിച്ചിട്ടുണ്ട്. 2018ൽ ടൊവിനോയെ കാണുമെന്ന് പ്രതീക്ഷിച്ച് തയ്യാറാക്കിയ വീഡിയോ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നുവെന്നും ആ ആ​ഗ്രഹം താൻ സാധിച്ചെടുത്തത് 2022ലാണെന്നും റോബിൻ പറഞ്ഞു.

4

റിയാസ് സലീമിനെ തല്ലിയതിന്റെ പേരിലായിരുന്നു ബി​ഗ്ബോസ് വിന്നറാവുക എന്ന റോബിന്റെ ആ വലിയ സ്വപ്നം തകർന്നുപോയത്. ബി​ഗ്ബോസീിലെ മികച്ച മത്സരാർത്ഥി ആയിട്ടുപോലും റോബിന് തന്റെ ആ വലിയ സ്വപ്നം പാതിവഴിയിലിട്ടി നടക്കേണ്ടി വന്നു. എന്നാൽ അവിടം തൊട്ടായിരുന്നു രോബിന്റെ ജീവിതം മറ്റൊരു വഴിയിലേക്ക് നീങ്ങിയത്. ദിൽഷയുമായി റോബിന്റെ വിവാഹം ഉണ്ടാവുമെന്ന് സംസാരം ഉണ്ടായെങ്കിലും ബി​ഗ്ബോസ് വിന്നറായി പുറത്തുവന്ന ദിൽഷയും റോബിനും തമ്മിൽ പിരിയികയായിരുന്നു. എന്നാൽ തന്റെ ജീവിതത്തിലെ മറ്റൊരു സന്തോഷം കൂടി റോബിൻ പങ്കുവെച്ചിരുന്നു.

5

തന്റെ വിവാഹം ഫെബ്രുവരിയിൽ നടക്കുമെന്ന് റോബിൻ അറിയിച്ചിരുന്നു. ആരതി പൊടിയാണ് വധു. ആരതിയെക്കുറിച്ചും റോബിനെക്കുറിച്ചും ഒരുപാട് ​ഗോസിപ്പുകൾ പ്രതിച്ചതോടെയാണ് റോബിൻ ഇക്കര്യത്തിൽ വ്യക്തത വരുത്തിയത്. താൻ കമിന്റഡ് ആണെന്നും ആരതിയാണ് ആ പെൺകുട്ടിയെന്നും റോബിൻ വ്യക്തമാക്കുകയായിരുന്നു. റോബിനെ പോലെ ഒരു ശുദ്ധാത്മാവിനെ കിട്ടിയ താന്‍ ഭാഗ്യവതിയാണ് എന്ന് ആരതിയും വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+