റോബിന്‍ വർക്ക് ചെയ്ത ആശുപത്രിയില്‍ മോശം പേര്: പറഞ്ഞ് വിട്ടേനെയെന്ന് വ്ളോഗർ ചെകുത്താന്‍
ബിഗ് ബോസ് മലയാളം സീസണ്‍ 4 ഫെയിം റോബിനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി ചെകുത്താന്‍ എന്ന് അറിയപ്പെടുന്നു വ്ളോഗർ അജി. ഇപ്പോള്‍ ഡോക്ടർമാരാണ് താരങ്ങള്‍. ഡോക്ടർമാർക്ക് സമൂഹത്തില്‍ പണ്ടേ വിലയുണ്ട്. ഇപ്പോള്‍ പുതിയൊരു ഡോക്ടർ വന്നിട്ടുണ്ടെന്നേയുള്ളു. ഇതുപോലുള്ള മണ്ടത്തരം കാണിക്കുന്നുവരെയൊക്കെ എന്ത് പറയാനാണ്. എം ബി ബി എസ് പാസ് ആയിട്ടുണ്ടേന്നേയുള്ളു. അല്ലാതെ അവനൊന്നും ഒരു രോഗിയെ ചികിത്സിക്കാന്‍ പോവുന്നില്ലെന്നും സൈന സൌത്ത് പ്ലസിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റോബിന്‍ വർക്ക് ചെയ്ത ആശുപത്രിയിലൊക്കെ നല്ല മോശം പേരാണ്. അവർ അവനെ അവിടുന്ന് പറഞ്ഞ് വിട്ടേനെ. അവനിനി എവിടേയും ജോലി ചെയ്യാന്‍ പോവുന്നില്ല. ജോലി ചെയ്താല്‍ തന്നെ അവനെക്കൊണ്ട് നടക്കില്ല. അല്ലെങ്കില്‍ ജോലി ചെയ്യാന്‍ തയ്യാറാവട്ടെ. എന്തുകൊണ്ടാണ് ഇത്രയും നാളായിട്ട് പണിക്ക് പോവാത്തത്.

ഏതെങ്കിലും ഡോക്ടർമാർ ഈ പണിക്ക് വരുമെന്ന് തോന്നുന്നുണ്ടോ. ഏറ്റവും കൊള്ളാവുന്ന പ്രൊഫഷണ്‍ എന്ന് പറയുന്നത് മെഡിക്കല്‍ പ്രൊഫഷണാണ്. അതില്‍ തന്നെ കൊള്ളാവുന്ന പണിയാണ് ഡോക്ടർമാരുടേത്. ചുമ്മാ കാശുണ്ടാക്കല്‍ മാത്രമല്ല അവരുടെ ലക്ഷ്യം. സേവനവും മാനുഷികമായ കാര്യങ്ങളുമുണ്ട്. അല്ലാതെ ഈ കൂറത്തരം കാണിച്ച് നടക്കുന്നുവനെയൊന്നും ഡോക്ടർ എന്ന് വിളിക്കാന്‍ പറ്റില്ലെന്നും അദ്ദേഹം പറയുന്നു.
അവന് എം ബി ബി എസ് ഉണ്ട്. അല്ലാതെ അതില്‍ കൂടുതല്‍ ഡക്കറേഷൊന്നും ഇല്ല. ബിഗ് ബോസ് എന്നല്ല, ഒരു ടിവി ഷോയും കാണാറില്ല. ഇതുപോലെ വൈറലാവുന്ന സാധനങ്ങളിലൊക്കെ എന്തെങ്കിലുമൊക്കെ വീഡിയോ ചെയ്യും. ബിഗ് ബോസ് ഷോ കഴിഞ്ഞ് ചില ഉദ്ഘാടനത്തിന് വന്ന് അലറിയപ്പോഴാണ് റോബിനെ മനസ്സിലായത്.

എന്തൊക്കെയോ കാര്യങ്ങളാണല്ലോ പറയുന്നത്. എല്ലായിടത്തും പോയി ഒരേ സാധനങ്ങള്‍ തന്നെ കാണിക്കുക. അലറിക്കൂവി പേര് പറയുക. ഇതൊക്കെ കണ്ടപ്പോള്‍ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് സംശയിച്ചു. കാശ് കൊടുത്താല്‍ എം ബി ബി എസ് പഠിക്കാം. പരീക്ഷയും പാസ് ആയിരിക്കും. എന്നാല്‍ പാസായിട്ടും ഒന്നും ആവാതെ പോയ ഒത്തിരി ആളുകളുണ്ട്. ഇയാള്‍ ഒന്നുമില്ലെങ്കില്‍ ഫേമസെങ്കിലുമായി. ഈ പ്രൊഫഷന്‍ പറ്റാതെ മറ്റ് മേഖലയിലേക്ക് പോയവരുണ്ട്.
വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് പലരും പല തൊഴിലിലും എത്തിയത്. പിന്നെ സാഹചര്യവും പ്രധാനമാണ്. വീട്ടില്‍ കാശ് ഇല്ലാത്തത് കൊണ്ട് ഡോക്ടർ ആവേണ്ട ഒരു കുട്ടി നഴ്സ് ആയിട്ടുണ്ടാവും. അതിനും സാധിച്ചില്ലെങ്കില്‍ വേറെ വഴിയിലെത്തും. ബിഗ്ബോസിലേക്ക് എന്നെ നേരത്തെ വിളിച്ചിരുന്നു. അവസാനത്തെ റൌണ്ടില്‍ എത്തിയപ്പോഴാണ് എന്തൊക്കെയാ കാരണങ്ങളാല്‍ എന്നെ എടുക്കേണ്ടെന്ന് തീരുമാനിച്ചത്.
ആദ്യ സീസണ്‍ അടിപൊളിയായിരുന്നു. ശ്വേത മേനോന്‍, സാബു മോന്‍, രഞ്ജിനി എന്നിവരൊക്കെയുണ്ടായിരുന്നു. എന്നാല്‍ രണ്ടാമത്തെ സീസണ്‍ മുതല്‍ അത് മാറി. ഈ പരിപാടിയൊന്നും കണ്ടിട്ടില്ലെങ്കിലും മത്സരാർത്ഥികളെക്കുറിച്ച് അറിയുമ്പോള്‍ തന്നെ കാര്യം മനസ്സിലാവും. രജിത് കുമാറിനോടും ആദ്യം മുതല്‍ തന്നെ കടുത്ത വിയോജിപ്പാണ്.
boiled egg benefits: മുട്ട പുഴുങ്ങി തന്നെ കഴിക്കണം: മുടിക്ക് മുതല്‍ കണ്ണിന് വരെ നിറയെ ഗുണങ്ങള്‍
ബിഗ് ബോസില്‍ എത്തുന്നതിന് മുമ്പ് തന്നെ പുള്ളിയുടെ പ്രസംഗം വെട്ടിക്കീറി വീഡിയോ ആക്കാറുണ്ടായിരുന്നു. പുള്ളിയുടെ താടിയും വെള്ളയുമൊക്കെ കണ്ടപ്പോള്‍ത്തെ ഉഡായിപ്പാണെന്ന് മനസ്സിലായിരുന്നു. പറയുന്നതൊക്കെ ഉളത്തരമാണ്. പെണ്ണുങ്ങള്‍ അധികം തുള്ളിയാല്‍ ഗർഭപാത്രം ഇളകും എന്നൊക്കെ പറഞ്ഞയാളാണ്. അതിനെതിരെ വീഡിയോ ചെയ്തിരുന്നു.
ആ ഡോക്ടറേറ്റ് കിട്ടാനും വലിയ പണിയൊന്നുമില്ല. പല വിഷയത്തിലും ഡോക്ടറേറ്റുമൊക്കെ കിട്ടുന്നു. ഇതുപോലത്തെ വർത്തമാനം തരുന്നവരെ വേണം ഓടിക്കാന്‍. ബിഗ് ബോസില്‍ അവസരം കിട്ടാത്തതില്‍ എനിക്ക് വിഷമം ഇല്ല. ഇതുപോലത്തെ ഒരു പ്ലാറ്റ് ഫോമില്‍ പോയി ഇരിക്കാന്‍ എനിക്ക് താല്‍പര്യമില്ല. അഭിനയിക്കാനും അങ്ങനെ തന്നെയാണെന്നും അജി കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications