റോബിനും നാളെ ഇതെല്ലാം കേള്‍ക്കേണ്ടി വരും: ആരേയും പുച്ഛിക്കരുത്, ഇത്തരം പ്രവണത അദ്യം: രേവതി
ബിഗ് ബോസ് സീസണ്‍ 5 ആരംഭിക്കാനുള്ള കാത്തിരിപ്പിലാണ് ഏവരും. ഔദ്യോഗികമായ അറിയിപ്പൊന്നും വന്നില്ലെങ്കിലും മത്സരാർത്ഥികളുടെ ഓഡീഷന്‍ ആരംഭിച്ച് കഴിഞ്ഞുവെന്ന സൂചനകള്‍ പുറത്ത് വന്ന് കഴിഞ്ഞു. ഇതോടെ തന്നെ ആരൊക്കെ മത്സരിക്കാനുണ്ടാവും എന്നത് സംബന്ധിച്ച സാധ്യതാ പ്രവചനങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായി തുടങ്ങിയിട്ടുണ്ട്. അസീസ് നെടുമങ്ങാട് മുതല്‍ പാല സജിവരേയുള്ളവരുടെ പേരുകളാണ് ഉയർന്ന് കേള്‍ക്കുന്നത്.
ഇതോടൊപ്പം തന്നെയാണ് പല യൂട്യൂബ് വ്ളോഗർമാരും തങ്ങളുടെ ചാനലിലൂടെ കമ്മ്യൂണിറ്റി പോളുമായി രംഗത്ത് വന്നിരിക്കുന്നത്. അത്തരത്തില്‍ പ്രമുഖ ബിഗ് ബോസ് നിരൂപകയായ രേവതി തന്റെ ചാനലിലൂടെ നടത്തിയ പോളിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുകയാണിപ്പോള്‍. അവരുടെ വാക്കുകളിലേക്ക്.

ഏവരും പ്രതീക്ഷിക്കുന്ന ഉത്തരം ലഭിക്കുന്ന ഏറ്റവും മികച്ച ഗെയിമർ ആരാണെന്ന ഒരു പോളായിരുന്നു ഞാനിട്ടത്. കണ്ടന്റ് ക്രിയേറ്റർ, മൈന്‍ഡ് ഗെയിമർ, ടാസ്ക് അങ്ങനെ എല്ലാം കൂടെ നോക്കിയിട്ടുള്ള ഗെയിമർ ആരാണ് എന്നായിരുന്നു ചോദ്യം. നാല് സീസണിലേയും ഏറ്റവും കൂടുതല്‍ ആരാധകരുണ്ടായിരുന്ന ആള്‍ക്കാരെ വെച്ചായിരുന്നു പോള്‍ സംഘടിപ്പിച്ചിരുന്നതെന്നും രേവതി വ്യക്തമാക്കുന്നു.

സീസണ്‍ 4 ല്‍ ഏറ്റവും കൂടുതല്‍ ആരാധകരുണ്ടായിരുന്ന റോബിന്‍, സീസണ്‍ വണ്ണിലെ വിന്നർ സാബുമോന്‍, അതുപോലെ തന്നെ സീസണ്‍ 2 ല്‍ നിന്നും രജിത് കുമാറും, മൂന്നില്‍ നിന്ന് മണിക്കുട്ടനും പോളില്‍ വന്നു. പോളില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ ഒന്നുമില്ല. കൊച്ച് കുഞ്ഞിന് പോലും കണ്ണടച്ച് പറയാനാവുന്ന ഫലമായിരുന്നു ലഭിച്ചത്. 63 ശതമാനം ആളുകളും പറയുന്നത് മികച്ച ഗെയിമർ നാലാം സീസണില്‍ നിന്നും ഡോക്ടർ റോബിനാണെന്നാണ്.

ഇതൊരു ടെന്‍ഡാണ്, സീസണ്‍ 3 കഴിഞ്ഞപ്പോള്‍ പോളിട്ടപ്പോള്‍ മണിക്കുട്ടനും സീസണ്‍ 2 വിന്റെ സമയത്ത് രജിത് കുമാറുമായിരുന്നു. അതുപോലെ സീസണ്‍ ഫോറില്‍ റോബിനും. ഇങ്ങനെ തന്നെയാണ് എല്ലാ സീസണുകളും ഇനി വരാന്‍ പോവുന്ന സീസണിലും സംഭവിക്കാന്‍ പോവുന്നത് . സാബുമോന്‍ രണ്ടാമത് എത്തി എന്നുള്ളതാണ് ഞെട്ടിക്കുന്ന വിവരം. റോബിന്‍ രണ്ടാമത് എത്തിയെങ്കില്‍ അടുത്തതായി വരേണ്ടത് മണിക്കുട്ടനല്ലേയെന്നും രോവതി ചോദിക്കുന്നു.
നിസാരക്കാരനല്ല പേരക്ക: കണ്ണ് മുതല്‍ ഹൃദയം വരെ സംരക്ഷിക്കും, അറിയാം അത്ഭുത ഗുണങ്ങള്‍

20 ശതമാനം ആളുകളാണ് സാബുമോന് വോട്ട് ചെയ്തിരിക്കുന്നത്. റിയല്‍ ഗെയിമറാണ് സാബുമോന്‍ എന്നും മറ്റുള്ളവരെല്ലാം ഇമോഷണല്‍ ഗെയിമാണ് കളിച്ചതെന്നുമാണ് ആളുകള്‍ പറയുന്നത്. എന്ത് തന്നെയായാലും പ്രേക്ഷകരുടെ മനസ്സില്‍ കയറിപ്പറ്റി വോട്ടുകള്‍ പിടിച്ചെടുത്ത് ജയിക്കണം എന്നുള്ളതാണ് ബിഗ് ബോസിന്റെ സ്ട്രാറ്റജി. ആളുകളെ മനസ്സറിഞ്ഞ് കളിച്ച് ജയിച്ച് ട്രോഫി വാങ്ങണം.

ആരേയും നമ്മള്‍ പുച്ഛിക്കരുത്, ചിലരുടെയൊക്കെ പുച്ഛഭാവം ഞാന്‍ കണ്ടു. ആരാണ് ഈ മണിക്കുട്ടന്‍, സാബു മോനോട് പോവാന്‍ പറ എന്നൊക്കെയുള്ള സംസാരങ്ങളാണ്. ആദ്യമായിട്ടാണ് പഴയ മത്സരാർത്ഥികളെ പുച്ഛിക്കുന്ന ഒരു പ്രവണത ഞാന്‍ കണ്ടുതുടങ്ങിയത്. നിങ്ങള്‍ ഒരു സമയത്ത് പൊക്കിക്കൊണ്ട് നടന്ന ആളുകളാണ് ഇവരൊക്കെ. മണിക്കുട്ടനേയും സായിയേയും രജിത് കുമാറിനെയുമൊക്കെ നിങ്ങള്‍ തന്നെയാണ് ആരാധിച്ചത്. അവരൊക്കെ നന്നായി എന്‍റർടെയിന്‍ ചെയ്തു.

ഈ രീതിയിലാണ് നിങ്ങള്‍ പോവുന്നതെങ്കില്‍ സീസണ്‍ ഫെവും സിക്സും കഴിയുമ്പോള്‍ റോബിനെ എന്തൊക്കെ പറയും, ഇതെല്ലാം ഡോക്ടർ റോബിനും കേള്‍ക്കേണ്ടി വരും. അതുകൊണ്ട് തന്നെ ആരും ആരേയും പുച്ഛിക്കരുത്. എല്ലാവർക്കും ഒരു ബഹുമാനം കൊടുക്കുക. ആദ്യമായിട്ടാണ് ഇത്തരമൊരു പ്രവണത കാണുന്നത്. പിന്നെ, മണിക്കുട്ടന്‍ മൂന്നാം സ്ഥാനത്തേക്ക് പോയി എന്നതാണ് ശ്രദ്ധേയം. പത്ത് ശതമാനം മാത്രമാണ് അദ്ദേഹത്തിന് കിട്ടിയ പിന്തുണ.

സോഷ്യല്‍ മീഡിയയില്‍ മണിക്കുട്ടന്‍ കുറേക്കൂടി സജീവമാകേണ്ടിയിരുന്നുവെന്നാണ് എനിക്ക് തോന്നുന്നത്. റോബിന്‍ നൂറ് ശതമാനം സോഷ്യല്‍ മീഡിയയിലുണ്ട്. എന്നും പോസ്റ്റൊക്കെയുണ്ട്. ആരാധകരെ തനിക്കൊപ്പം നിർത്താനും റോബിന് സാധിച്ചു. പണ്ടൊരു കാലത്ത് ഏറ്റവും കൂടുതല്‍ ആരാധകരുണ്ടായിരുന്നു രജിത് കുമാറിന് ഏഴ് ശതമാനം മാത്രം പിന്തുണയാണ് ഉള്ളത്. രജിത് കുമാറിന്രെ ആരാധകരാണ് റോബിന് പോയിരിക്കുന്നതെന്നാണ് എനിക്ക് തോന്നുന്നതെന്നും രേവതി കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications