'ബിഗ് ബോസ് കഴിഞ്ഞപ്പോള്‍ ലാലേട്ടന്‍ ഒരു കാര്യം പറഞ്ഞു'; അതിനായുള്ള കാത്തിരിപ്പിലാണെന്ന് റോണ്‍സണ്‍

ഓരോ നിമിഷവും ക്യാമറ ഓണാണെന്ന് അറിയാമായിരുന്നു. എന്തെങ്കിലുമൊരു മോശം കാര്യം ചെയ്താല്‍ അത് കൃത്യമായി ടെസകാസ്റ്റ് ചെയ്യുമെന്ന് അറിയാമായിരുന്നു.

bigg boss

ബിഗ് ബോസ് സീസണ്‍ ഫോറിലെ മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു റോണ്‍സണ്‍ വിന്‍സെന്റ്. 92 ദിവസം ബിഗ് ബോസ് ഹൗസില്‍ പിടിച്ചു നിന്ന റോണ്‍സണ്‍ മികച്ച പ്രകടനം കാഴ്ചവച്ചാണ് ഷോയില്‍ മുന്നേറിയത്. ടെലിവിഷന്‍ സീരിയിലൂടെ റോണ്‍സണ്‍ പ്രേക്ഷകര്‍ക്ക് സുപരിചിതമാണെങ്കിലും ബിഗ് ബോസ് ഷോയിലേക്ക് എത്തിയതോടെ റോണ്‍സണ് കൂടുതല്‍ സ്വീകാര്യത നേടിക്കൊടുത്തു. ഭാര്യ, സീത, കൂടത്തായി എന്നിങ്ങനെയുള്ള സീരിയലുകളില്‍ റോണ്‍സണ്‍ അഭിനയിച്ചിട്ടുണ്ട്.

ജീവിതത്തില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍

ജീവിതത്തില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍

ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന ഒരു അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബിഗ് ബോസ് ഷോയെ കുറിച്ച് ഭാവി കാര്യങ്ങളെ കുറിച്ചൊക്കെ റോണ്‍സണ്‍ അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. കൂടാതെ ബിഗ് ബോസ് ഷോ ജീവിതത്തില്‍ കൊണ്ടുവന്ന മാറ്റങ്ങളെ കുറിച്ചും റോണ്‍സണ്‍ തുറന്നുപറയുന്നു. റോണ്‍സന്റെ വാക്കുകളിലേക്ക്...

തെലുങ്ക് സിനിമയില്‍ മെയിന്‍ വില്ലന്‍

തെലുങ്ക് സിനിമയില്‍ മെയിന്‍ വില്ലന്‍

ബിഗ് ബോസ് ജീവിതത്തില്‍ മാറ്റങ്ങള്‍ ഒന്നും കൊണ്ടുവന്നിട്ടില്ലെന്നാണ് റോണ്‍സണ്‍ പറയുന്നത്. ഒമ്പത് മാസം വരെ മറ്റൊരു ചാനലിലെ പരിപാടിയിലും പങ്കെടുക്കരുതെന്ന കരാര്‍ നിലവിലുണ്ട്. ബിഗ് ബോസ് ഷോയ്ക്ക് ശേഷം തെലുങ്ക് സിനിമയില്‍ നിന്ന് മെയിന്‍ വില്ലന്‍ വേഷം തേടിവന്നു. രാമബാണം എന്നായിരുന്നു ചിത്രത്തിന്റെ പേര്. ഗോപി ചന്ദായിരുന്നു നായകന്‍.

വയറൊക്കെ ചാടി

വയറൊക്കെ ചാടി

ഷോയില്‍ നിന്നിറങ്ങിയതിന് ശേഷം വയറൊക്കെ ചാടിയിരുന്നു. 45 ദിവസത്തിനുള്ളില്‍ ഇതൊക്കെ ശരിയാക്കാനായിരുന്നു അവര്‍ പറഞ്ഞത്. അതിനുള്ളില്‍ തന്നെ വര്‍ക്കൗട്ട് ചെയ്ത് പഴയ രൂപത്തിലായെന്ന് റോണ്‍സണ്‍ പറഞ്ഞു. ബിഗ് ബോസില്‍ ഞാന്‍ അഭിനയിക്കുകയാണെന്ന് പറയുന്നവരോട് അതെ എന്ന മറുപടി നല്‍കുമെന്ന് റോണ്‍സണ്‍ പറയുന്നു.

യഥാര്‍ത്ഥ റോണ്‍സണായിരുന്നില്ല

യഥാര്‍ത്ഥ റോണ്‍സണായിരുന്നില്ല

അഭിനയത്തില്‍ വിജയിച്ചു എന്ന് പറയും. ബിഗ് ബോസില്‍ നിങ്ങള്‍ കണ്ടത് യഥാര്‍ത്ഥ റോണ്‍സണായിരുന്നില്ല. ഞാന്‍ ദേഷ്യപ്പെടുന്ന ആളാണ്, അടിക്കാനും ഇടിക്കാനുമൊക്കെ പോകുന്ന ആളാണ്. എന്നാല്‍ ബിഗ് ബോസിലൂടെ എന്റെ തനിനിറം കാണിക്കാന്‍ ഞാന്‍ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല. അവിടെ പോയ് തല്ലുണ്ടാക്കണമെന്ന് നിര്‍ബന്ധമൊന്നുമില്ലല്ലോ.

ഗെയിം പ്ലാനൊന്നുമുണ്ടായിരുന്നില്ല

ഗെയിം പ്ലാനൊന്നുമുണ്ടായിരുന്നില്ല

ബിഗ് ബോസ് ഷോ നേരത്തെ കാണാത്തത് കൊണ്ട് തന്നെ പ്രേത്യേകിച്ച് ഗെയിം പ്ലാനൊന്നുമുണ്ടായിരുന്നില്ല. 100 ദിവസത്തേക്കുള്ള ഡ്രസും കൊണ്ടാണ് അവിടേക്ക് പോയത്. എന്നാല്‍ ആദ്യത്തെ മൂന്നാഴ്ച തന്നത് രണ്ട് ടീഷര്‍ട്ടാണ്. ഇത് അലക്കിയാണ് അവിടെ കഴിഞ്ഞിരുന്നത്. അതായിരുന്നു പ്രധാന പണി. ഓരോ ആഴ്ച കഴിയുമ്പോഴും ഇപ്പോള്‍ പോകുമെന്നായിരുന്നു കരുതിയത്. എന്നാല്‍ 92 ദിവസം അവിടെ നില്‍ക്കാന്‍ സാധിച്ചു.

എല്ലാ വികാരങ്ങളും മറച്ചുവച്ചു

എല്ലാ വികാരങ്ങളും മറച്ചുവച്ചു

അവിടെ നില്‍ക്കുന്ന ഓരോ നിമിഷവും ക്യാമറ ഓണാണെന്ന് അറിയാമായിരുന്നു. എന്തെങ്കിലുമൊരു മോശം കാര്യം ചെയ്താല്‍ അത് കൃത്യമായി ടെസകാസ്റ്റ് ചെയ്യുമെന്ന് അറിയാമായിരുന്നു. അതുകൊണ്ട് എല്ലാ വികാരങ്ങളും മറച്ചുവച്ചുകൊണ്ടാണ് ബിഗ് ബോസില്‍ പങ്കെടുത്തത്. ചോറും പരിപ്പ് കറിയും മാത്രമായിരുന്നു ഭക്ഷണം. വര്‍ക്കൗട്ടൊന്നും ചെയ്തിരുന്നില്ല.

ലാലേട്ടന്‍ ഒരു കാര്യം പറഞ്ഞു

ലാലേട്ടന്‍ ഒരു കാര്യം പറഞ്ഞു

ഉറക്കക്കുറവും നല്ല രീതിയില്‍ ഉണ്ടായിരുന്നു. ഇത് എല്ലാം കൂടി ആയതോടെ ജീവിതം ആകെ ഫ്രസ്‌ട്രേറ്റഡ് ആകും. ബിഗ് ബോസ് കഴിഞ്ഞിറങ്ങിയപ്പോള്‍ ലാലേട്ടന്‍ ഒരു കാര്യം പറഞ്ഞു. ആരെയും വെറുപ്പിക്കാതെ പുറത്തിറങ്ങിയ മത്സരാര്‍ത്ഥിയായിരുന്നു താനെന്നാണ് ലാലേട്ടന്‍ പറഞ്ഞത്. കൂടാതെ ലാലേട്ടന്റെ സിനിമയില്‍ മെയിന്‍ വില്ലനായി വിളിക്കാമെന്നും പറഞ്ഞിട്ടുണ്ട്. അതിനായുള്ള കാത്തിരിപ്പിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+