Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപേക്ഷിച്ചത് ലക്ഷങ്ങളുടെ എയർലൈൻ ജോലി..ബിഗ് ബോസിലേക്ക് പോയത്, ഷോയിലെ ആ 3 പേർ; സാബു മോൻ പറയുന്നു

കൊച്ചി: തരികിട എന്ന പ്രാങ്ക് ഷോയിലൂടെയാണ് സാബുമോൻ അബ്ദുസമദ് മലയാളി പ്രേക്ഷകരുടെ മനസിൽ ഇടംപിടിച്ചത്. പിന്നീട് നിരവധി റിയാലിറ്റി ഷോകൾ ഉൾപ്പെടെയുള്ള പരിപാടികളുടെ ഭാഗമായിട്ടുണ്ട് സാബു. എന്നാൽ താരത്തിന്റെ കരിയർ ഗ്രാഫ് ഉയർന്നത് ബിഗ് ബോസ് എന്ന ഒറ്റ ഷോയിലൂടെയായിരുന്നു. വലിയ സ്വീകാര്യതയായിരുന്നു സാബുവിന് ഷോയിൽ നിന്ന് ലഭിച്ചത്. സീസൺ 1 വിജയിയായ സാബുവിന് നിരവധി അവസരങ്ങളും ലഭിച്ചു.

ഇപ്പോഴിതാ താൻ ഇൻഡസ്ട്രിയിലേക്ക് എത്തിയതിനെ കുറിച്ചും ബിഗ് ബോസിലേക്കുള്ള യാത്രയെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് സാബു. മൈൽസ്റ്റോൺ മെയ്ക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. വായിക്കാം

എയർലൈൻസിൽ ജോലി ചെയ്യുകയായിരുന്നു


'അഭിപ്രായങ്ങൾ പറയുന്നൊരാളാണ് ഞാൻ. രണ്ട് ബിഎ മലയാളവും എൽ എൽ ബി ഡിഗ്രിയും കഴിഞ്ഞയാളാണ്. ജേണലിസത്തിൽ പി ജി ഡിപ്ലോമയുമുണ്ട്. മുൻപ് എയർലൈൻസിൽ ജോലി ചെയ്യുകയായിരുന്നു. ആ ജോലി വിട്ടിട്ട് വന്നതാണ്. ഫിലിം സ്റ്റുഡിയോ എന്നതായിരുന്നു ആഗ്രഹം. അതൊന്നും നടന്നില്ല. അതിന് ഒരുപാട് ഫണ്ട് വേണമായിരുന്നു അതൊന്നും നടന്നില്ല.

ചാനലിലേക്ക് എത്തുന്നത്


തിരികിട ചെയ്തതിന് ശേഷം എൽഎൽബി പ്രാക്ടീസ് ചെയ്തു. അത് കഴിഞ്ഞ് ഏഷ്യാനെറ്റിൽ ഒരു ഷോ ചെയ്തു, അതിന് ശേഷമാണ് എയർലൈൻസിലേക്ക് പോയത്. ഇൻഡസ്ട്രിയിൽ വന്നിട്ട് 22 വർഷമായി. 2000 ലാണ് ചാനലിലേക്ക് എത്തുന്നത്. അപ്രതീക്ഷിതമായി സംഭവിച്ചതാണ്.

അവരുടെ ഒരു ഷോയ്ക്ക് വേണ്ടി


കോളേജിൽ മോണോ ആക്ടും നാടകമൊക്കെ ചെയ്യുന്നയാളാണ്. അതിന്റെ ഒരു വീഡിയോ കാമറാമാൻ പകർത്തിയിരുന്നു. അത് സ്റ്റുഡിയോയിൽ പ്ലേ ചെയ്തപ്പോ അവർ എന്റെ പ്രകടനം കണ്ടു. അവരുടെ ഒരു ഷോയ്ക്ക് വേണ്ടി അവർ ആളെ തപ്പി നടക്കുകയായിരുന്നു. അങ്ങനെയാണ് തരികിടയിലെത്തുന്നത്. 20 വയസിലായിരുന്നു അത്. ടേക്ക് ഇറ്റ് ഈസിയെന്ന പരിപാടിയാണ് പിന്നെ ചെയ്തത്.

മത്സരം എന്ന മനോഭാവത്തോടെയായിരുന്നില്ല

ബിഗ് ബോസ് എന്താണ് , അതിൻറെ പ്രൊഡക്ഷൻ എങ്ങനെയാണ് എന്ന് അറിയാണ് പോയത്. പരമാവധി രണ്ടാഴ്ചയായിരുന്നു അവിടെ നിക്കണമെന്ന് ഞാൻ കരുതിയത്. മത്സരം എന്ന മനോഭാവത്തോടെയായിരുന്നില്ല ഷോയിലേക്ക് പോയത്. ഷോയ്ക്ക് ശേഷം ക്ഷമ പഠിച്ചു. ഇപ്പോഴും പെട്ടെന്ന് പ്രകോപിതൻ ആകുന്ന ആളാണ്. എന്നാൽ എന്നെ കൊണ്ട് പറ്റും എന്റ ലിമിറ്റ് എന്താണെന്ന് മനസിലാക്കാൻ പറ്റി.

എല്ലാവരുമായി സൗഹൃദം സൂക്ഷിക്കാറുണ്ട്


ബിഗ് ബോസ് എപ്പിസോഡുകൾ പൂർണമായി കണ്ടിട്ടില്ല. എന്നെ അനലൈസ് ചെയ്യുന്ന ആളല്ല ഞാൻ,ഇപ്പോ എന്താണോ അതിൽ ജീവിക്കുന്ന ആളാണ്. ഇനി എന്താകും ഇങ്ങനെ ആയിരുന്നല്ലോ എന്നൊന്നും ചിന്തിക്കാറില്ല. ബിഗ് ബോസ് കഴിഞ്ഞും എല്ലാവരുമായി സൗഹൃദം സൂക്ഷിക്കാറുണ്ട്. കുറച്ച് പേർ ഭയങ്കരം ക്ലോസാണ്. രഞ്ജിനി, അർച്ചന, സുരേഷ് അണ്ണൻ എന്നിവരാണ്.

 രഞ്ജിനിയുമായി യാതൊരു പ്രശ്നങ്ങളും ഇല്ലായിരുന്നു


രഞ്ജിനിയുമായി യാതൊരു പ്രശ്നങ്ങളും ഇല്ലായിരുന്നു. അവരോട് ഒരു തവണ മാത്രമേ ഷോയിലേക്ക് പോകും മുൻപ് ഞാൻ സംസാരിച്ചിട്ടുള്ളൂ. ഇപ്പോൾ നല്ല അടുപ്പമാണ്. നമ്മുക്ക് ചെയ്യാൻ ഇഷ്ടമുള്ള കാര്യം അങ്ങോട്ട് പൈസ തന്ന് ചെയ്യിക്കുന്ന പരിപാടിയാണ് ബിഗ് ബോസ് എന്ന് തൻറെ സുഹൃത്ത് പറഞ്ഞിട്ടുണ്ട്. എനിക്ക് ആളുകളെ വെറുതെ ഇളക്കിവിടാൻ ഇഷ്ടമാണ്.

ഇന്റർനാഷ്ണൽ ബ്രാൻഡാണ്


ബിഗ് ബോസ് എന്നത് പ്ലാൻഡ് അല്ല. അവർ ഇന്റർനാഷ്ണൽ ബ്രാൻഡാണ്. അവർ എന്തിന് കേരളം പോലൊരു ഇട്ടാവട്ടത്ത് കൊണ്ടുവന്ന് അവരുടെ ക്രെഡിബിളിറ്റി പൊളിക്കണം. സ്ക്രിപ്റ്റഡ് ആണോ ഷോ എന്ന് ചോദിക്കുന്നത് ആ പ്രൊഡക്ടിന്റെ വാല്യു അറിയാത്തവരാണ്' സാബുമോൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+