Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസില്‍ കിട്ടാത്ത സമ്മാനം എനിക്ക് ഇവിടെ കിട്ടി; പുതിയ സന്തോഷം പങ്കുവെച്ച് ശാലിനി

ടെലിവിഷന്‍ ആരാധക രംഗത്ത് വർഷങ്ങളായി തിളങ്ങി നില്‍ക്കുന്ന താരമാണെങ്കിലും ബിഗ് ബോസ് മലയാളം സീസണ്‍ 4 ലൂടെ ആളുകള്‍ക്ക് കൂടുതല്‍ സുപരിചിതയായ വ്യക്തിയാണ് ശാലിനി. വാളരെ താഴെക്കിടയില്‍ നിന്ന് ഉയർന്ന് വന്ന താരത്തിന് പക്ഷെ ബിഗ് ബോസ് ഷോയില്‍ അധിക നാള്‍ പിടിച്ച് നില്‍ക്കാന്‍ സാധിച്ചിരുന്നില്ല.

എന്നാല്‍ അത്രവേഗം ഷോയില്‍ നിന്നും പുറത്താവേണ്ടിയിരുന്ന താരമായിരുന്നില്ല ശാലിനിയെന്നാണ് ഭൂരിപക്ഷം ആരാധകരും പറയുന്നതും. ഇപ്പോഴിതാ തന്റെ പുതിയ യൂട്യൂബ് ചാനലിലൂടെ കൂടുതല്‍ വിശഷങ്ങള്‍ പങ്കുവെച്ച് വന്നിരിക്കുകയാണ് ശാലിനി.

ശാലിനി തന്റെ വീഡിയോ ആരംഭിക്കുന്നത്

തനിക്ക് സ്വന്തമായി ട്രൈപോഡ് നിർമ്മിച്ച് തന്ന ഉണ്ണിക്കുട്ടനെ പറഞ്ഞുകൊണ്ട് ശാലിനി തന്റെ വീഡിയോ ആരംഭിക്കുന്നത്. ഉണ്ണിക്കുട്ടന്‍ ഉണ്ടാക്കി തന്നെ ട്രൈപോഡ് ഉപയോഗിച്ചുകൊണ്ടാണ് ഞാന്‍ ഈ വീഡിയോ ചെയ്യുന്നത്. അതില്‍ എനിക്ക് വലിയ അഭിമാനമുണ്ട്. ഒരു കുട്ടിക്കും ഓരോ കഴിവുണ്ടായിരിക്കും. എല്ലാവരും വിദ്യാഭ്യാസപരമായി അത്രയും മാർക്ക് നേടുന്ന കുട്ടികളായിക്കൊള്ളണമെന്നില്ലെന്നും ശാലിനി പറയുന്നു.

ഫസ്റ്റ് ബെഞ്ചേഴ്സ് ആയാലും ലാസ്റ്റ് ബെഞ്ചേഴ്സ്

ഫസ്റ്റ് ബെഞ്ചേഴ്സ് ആയാലും ലാസ്റ്റ് ബെഞ്ചേഴ്സ് ആയാലും കുട്ടികള്‍ക്ക് ഒരു കഴിവുകള്‍ ഉണ്ടാവും. അത് പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. പ്രാവിനെ പിടിച്ചോണ്ട് വരുമ്പോഴും അതിനായി കൂടുണ്ടാക്കുമ്പോഴും, തനിയെ ഫിഷ് ടാങ്കു ഉണ്ടാക്കുമ്പോഴൊക്കെ ഞാന്‍ ചീത്ത പറയാറുണ്ടെങ്കിലും അതിനൊക്കെ കാണിക്കുന്ന ശ്രമങ്ങള്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്.

വീട്ടില്‍ എല്ലാ സഹായത്തിനും അവനുണ്ടാവും

സഹജീവികളോട് സ്നേഹമുള്ളവരായിരിക്കുകയെന്ന പാഠമാണ് ഉണ്ണിക്കുട്ടന്‍ മറ്റുള്ളവർക്ക് പകർന്ന് നല്‍കുന്ന പാഠം. അവന്‍ പറഞ്ഞത് പോലെ ചെയ്യാത്തതു കൊണ്ട് ട്രൈോപോഡില്‍ ഫോണ്‍ വെക്കുമ്പോള്‍ രണ്ട് തവണ താഴെ പോയി. ഇത്തരം സാധനങ്ങള്‍ ഉണ്ടാക്കുക മാത്രമല്ല, വീട്ടില്‍ എല്ലാ സഹായത്തിനും അവനുണ്ടാവും. ചില ദിവസം പശുവിനെ കറക്കുകയും അതിനെ വയലില്‍ കൊണ്ടുപോയി കെട്ടുകയും ചെയ്യും.

Astrology Tips: വീട്ടില്‍ സമ്പാദ്യവും ഐശ്വര്യവും കുമിഞ്ഞ് കൂടും: ചെയ്യേണ്ടത് ഇത്രമാത്രം

എന്നെ അത്ഭുതപ്പെടുത്തുന്ന രീതിയുള്ള

എന്നെ അത്ഭുതപ്പെടുത്തുന്ന രീതിയിലുള്ള ട്രൈപോഡാണ് അവനുണ്ടാക്കിയത്. വലിയ സംഭവമൊന്നും അല്ലെങ്കിലും എനിക്ക് വേണ്ടി അവന്‍ ചെയ്ത ശ്രമമാണ് ഏറ്റവും വലുതായി കാണുന്നത്. കാറ്റത്ത് താഴെ പോവാതിരിക്കാനും ഫോണ്‍ കൃത്യമായിവെക്കാനുള്ള ഭാഗം ഉള്‍പ്പടേയുണ്ട്. അണ്ണാറക്കണ്ണനും തന്നാലായത് പോലെ എന്ന് പറയുന്നത് പോലെ ഉണ്ണിക്കുട്ടന്‍ അവനെക്കൊണ്ട് കഴിയുന്ന വിധത്തിലുള്ള ഒരു സഹായം എനിക്ക് വേണ്ടി ചെയ്തു.

നമ്മുടെ മക്കളുടെ ഭാവിയിലേക്കുള്ള ഇന്ധനം

നമ്മുടെ മക്കളുടെ ഭാവിയിലേക്കുള്ള ഇന്ധനം പ്രോല്‍സാഹനം തന്നെയാണ്. അത് നമുക്ക് കൊടുത്തുകൊണ്ടിരിക്കണം. കറക്ട് സമയത്ത് അത് വേണ്ടത് പോലെ കൊടുത്താല്‍ അവർ സെറ്റായി കൊള്ളും. അതിന് യാതൊരു വിഷമവും വിചാരിക്കേണ്ടതില്ലെന്ന് പറയുന്ന ശാലിനി, ബിഗ് ബോസില്‍ കിട്ടാത്ത സമ്മാനം എനിക്ക് ഇവിടെ കിട്ടിയെന്ന് വ്യക്തമാക്കിക്കൊണ്ടാണ് താരം പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+