Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ്‌ബോസ് 5ലേക്ക് പോകുമ്പോള്‍ കയ്യില്‍ ഈ സാധനം എന്തായാലും കരുതണമെന്ന് ശാലിനി...

ബിഗ്‌ബോസ് മലയാളം സീസണ്‍ 4 വലിയ ഓളം ഉണ്ടാക്കിയ സീസണ്‍ ആയിരുന്നു. മികച്ച കളിയാണ് മത്സരാര്‍ത്ഥികള്‍ കാഴ്ച വെച്ചത്. സീസണ്‍ 4 അവസാനിച്ചിട്ട് നാളുകള്‍ കഴിഞ്ഞിട്ടും ഇപ്പോഴും ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ല. ഒരുപാട് അപ്രതീക്ഷിത സംഭവങ്ങള്‍ നടന്ന സീസണ്‍ കൂടിയായിരുന്നു സീസണ്‍ 4.

അതിനപ്പുറം മുമ്പത്തെ സീസണെക്കാളും മത്സരാര്‍ത്ഥികള്‍ക്ക് ആരാധകര്‍ കൂടിയ സീസണ്‍ ആണെന്ന് പറയുന്നതിലും തെറ്റില്ല. അതിന് ഉദാഹരണമാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. മത്സരത്തില്‍ നിന്ന് അദ്ദേഹം പുറത്തായിട്ടും അദ്ദേഹത്തിന് ആരാധകരുടെ എണ്ണത്തില്‍ വര്‍ധനവാണ് ഉണ്ടായത്. ഒരുപക്ഷേ ബിഗ്‌ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ഇത്രയേറെ ആരാധകരുള്ള മറ്റൊരു മത്സരാര്‍ത്ഥിയില്ല.

1

ഇപ്പോഴും റോബിന്റെ ആരാധകരുടെ എണ്ണത്തില്‍ വര്‍ധവന് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്... ഇപ്പോഴും സോഷ്യല്‍മീഡിയയില്‍ സീസണ്‍ 4 ഉം അതിലെ മത്സരാര്‍ത്ഥികളും തന്നെയാണ് ചര്‍ച്ച. എന്നാല്‍ ഏറെ വൈകാതെ ഈ ചര്‍ച്ച വഴിമാറും എന്ന കാര്യത്തില്‍ ഏതാണ്ട് ഉറപ്പായി. കാരണം ബിഗ്‌ബോസ് സീസണ്‍ 5 വരുമെന്ന സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്. ബിഗ്‌ബോസ് സീസണ്‍ 4 ലെ മത്സരാത്ഥിയായിരുന്ന വീണ നായര്‍ നേരത്തെ തന്നെ സീസണ്‍ 5നെക്കുറിച്ച് പറഞ്ഞിരുന്നു. ഇപ്പോള്‍ മറ്റൊരു പോസ്റ്റുമായാണ് ശാലിനി രംഗത്ത് വന്നിരിക്കുന്നത്. ശാലിനിയുടെ പോസ്റ്റിന് വലിയ പ്രതികരണം ആണ് വന്നുകൊണ്ടിരിക്കുന്നത്...

2

കഴിഞ്ഞ ക്യൂ ആന്റ് എയില്‍ വന്ന ഒരു ചോദ്യത്തിനെ വേറൊരു രീതിയില്‍ സഹായിച്ചിക്കേം എന്റെ ഈ സ്‌റ്റോറി... ഹലോ ഡിയേഴ്സ് ബിബി 5ലേക്ക് ഒഡിഷൻ കഴിഞ്ഞ് സെലക്ഷൻ ലിസ്റ്റിൽ വന്നിട്ടുള്ളവർ മറ്റെന്തുകൊണ്ടുg പോയില്ലെങ്കിലും കയ്യിൽ കരുതേണ്ട ഒരു അത്യാവശ്യ വസ്തു ഉണ്ട്. ​ഗസ് ചെയ്യാമോ? എന്നാണ് ശാലിനിയുടെ സ്റ്റോറി..ഇതിന് ഒരുപാട പേർ റിപ്ലൈ അയച്ചിട്ടുണ്ട്.. ശാലിന് അവ പോസ്റ്റ് ചെയ്തിട്ടുമുണ്ട്..

3

സെപ്ക്റ്റാക്കിൾ ആണോ ഉത്തരം എന്നാണ് ഒരാളുടെ ചോദ്യം അതിന് അല്ല ബ്രോ എന്നാണ് ഉത്തരം. എന്തുകൊണ്ടുപോയാലും ലവ് ട്രാക്ക് വേണ്ട എന്നു പറ പ്ലീസ് എന്നാണ് മറ്റൊരാൾ പറഞ്ഞത്. എന്നാൽ ലവ് ട്രാക്ക് നല്ലതാണെന്നാണ് ശാലിനി പറയുന്നത്. ലവ് ട്രാക്ക് നല്ലത ..സേഫ് ആൻഡ് സ്മാർട് എന്നാണ് ശാലിനി പറഞ്ഞത്.. അങ്ങനെ ഒരുപാട് കമന്റ് വന്നുകൊണ്ടിരിക്കുന്നുണ്ട്. എന്നാൽ ശാലിന് ഇതിന്റെ ഉത്തരം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല...

4

എന്നാൽ സീസൺ 4 വെറും സാമ്പിൾ ആയിരുന്നുവെന്ന സൂചനയാണ് ശാലിനി നൽകുന്നത്. മാത്രമല്ല ഷോയ്ക്ക് വേണ്ടി അധികം കാത്തിരിക്കേണ്ടി വരില്ലെന്നും ശാലിനി സൂചിപ്പിക്കുന്നു. ബിഗ് ബോസ് സീസൺ 5 നെ കുറിച്ച് എന്തെങ്കിലും വിവരം അറിയുമോയെന്ന ആരാധകരുടെ ചോദ്യത്തിന് മാർച്ച് അവസാനത്തോടെ ഷോ തുടങ്ങുമെന്നാണ് ശാലിനി നൽകിയിരിക്കുന്ന മറുപടി.

6

നിരവധി ആപ്ലിക്കേഷനുകൾ ലഭിക്കുന്നുണ്ടെന്ന് അറിയാൻ കഴിഞ്ഞെന്നും ശാലിനി പറയുന്നു. മാർച്ച് 25 നുള്ളിൽ തന്നെ ഷോ ആരംഭിച്ചേക്കുമെന്നാണ് സൂചന.അതിനുള്ള എല്ലാ ഒരുക്കങ്ങളും തുടങ്ങി കഴിഞ്ഞു.അഞ്ചാം സീസൺ പൊടി പാറും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട,കാരണം റിയൽ ഗെയിം നടക്കാൻ പോകുന്നത് പുറത്താണെന്നതിന്റെ സൂചന ലഭിച്ചു', എന്നാണ് ശാലിനി സ്റ്റോറിയിലൂടെ പങ്കുവെച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+