Get Updates
Get notified of breaking news, exclusive insights, and must-see stories!

ശാലിനിയുടെ ഉള്ളിലെ ആ സ്വപ്നം എന്താണ്?!! പോസ്റ്റിന് പിന്നാലെ ആകാംക്ഷയോടെ ആരാധകർ

ബി​ഗ്ബോസ് മലയാളം സീസൺ 4 ലെ മത്സരാർത്ഥികളെ കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. കാരണം വലിയ ആരാധക പിന്തുണയാണ് ഇവർക്ക് ഉള്ളത്. മറ്റ് സീസണിലെ മത്സരാർത്ഥികൾക്ക് ലഭിച്ചതിനെക്കാൾ പ്രേക്ഷകരുടെ പിന്തുണ ബി​ഗ്ബോസ് സീസൺ 4 ലെ മത്സരാർത്ഥികൾക്ക് ലഭിച്ചിരുന്നു.

ബി​ഗ്ബോസ് സീസൺ 4 ൽ തുടക്കത്തിൽ തന്നെ പുറത്തുപോയെങ്കിലും ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു മത്സരാർത്ഥിയായിരുന്നു ശാലിനി. സോഷ്യൽമീഡിയയിൽ വളരെ സജീവമാണ് ശാലിനി. തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട വിശേഷങ്ങൾ ശാലിനി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്..ശാലിനി തന്റെ അച്ഛനെക്കുറിച്ച് എഴുതിയ കുറിപ്പിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഇപ്പോൾ താരം ഇട്ട പുതിയൊരു പോസ്റ്റാണ് ചർച്ച ആയിരിക്കുന്നത്..

1

ഇന്ന് ശാലിനി തന്റെ ഇന്‍സ്റ്റിയില്‍ പുതിയ ഒരു ചിത്രം പങ്കുവെച്ചിട്ടുണ്ട്. സാരിയുടുത്തു നില്‍ക്കുന്ന ചിത്രമാണ് ശാലിനി പങ്കുവെയ്ച്ചത്. സാരിയില്‍ ശാലിനിയെ കാണാന്‍ വളരെ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നു. എന്നാല്‍ ശാലിനി ചിത്രത്തിനൊപ്പം ഇട്ട ക്യാപ്ഷനാണ് ഇപ്പോള്‍ ചര്‍ച്ച ആയിരിക്കുന്നത്...

2

പൊങ്കാലയിടാന്‍ പോയ ചിത്രമാണ് ശാലിനി പോസ്റ്റ് ചെയ്തത്. ദേവിക്ക് പൂതിരുവാതിര ഏരിമ്മല്‍ അമ്മക്ക് പൊങ്കാല ????ഉള്ളിലൊരു സ്വപ്നമുണ്ട്,,ഇന്ന് ഏരിമ്മല്‍ അമ്മക്ക് പൊങ്കാലയര്‍പ്പിച്ചപ്പോള്‍ ആ സ്വപ്നത്തിനും തിരി കൊളുത്തി എന്നാണ് ശാലിനി ചിത്രത്തിനൊപ്പം എഴുതിയത്. ഇതോടെയാണ് എന്താണ് ആ സ്വപ്നമെന്ന് ആരാധകര്‍ ചോദിക്കാന്‍ തുടങ്ങിയത്. ആ സ്വപ്നം എന്ത് തന്നെയായലും അതു എത്ര വേ?ഗം നടക്കട്ടേ എന്നും ആരാധകര്‍ ആശംസിക്കുന്നു.. പുഞ്ചിരിയ്ക്കുന്ന മുഖത്തോടെ എന്നും നില്‍ക്കാന്‍ കഴിയട്ടെ, ആ സ്വപ്നം നേരാവട്ടേ എന്ന് പോകുന്നു കമന്റുകള്‍..

3


അവതാരകയും മോഡലും ആയിരുന്ന ശാലിനി നായരെ നേരത്തെ തന്നെ എല്ലാവര്‍ക്കും അറിയാമെങ്കിലും ബിഗ്‌ബോസില്‍ എത്തിയതോടെയാണ് ശാലിനി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. വളരെ കഷ്ടപ്പെട്ടു തന്നെയാണ് ശാലിനെ ഓരോ പടവുകളും ചവിട്ടിക്കയറിയത്.
ശാലിനി ബിഗ്‌ബോസില്‍ നിന്ന് പെട്ടെന്ന് പുറത്തായപ്പോള്‍ അതുകൊണ്ട് തന്നെ ഏറെ വിഷമം ഉണ്ടായിരുന്നു..

4

അത്ര പെട്ടെന്ന് പുറത്താകേണ്ടിയിരുന്ന ആളായിരുന്നില്ല ശാലിനി എന്ന് ആരാധകര്‍ പറഞ്ഞിരുന്നു. ശാലിനി ജീവിത്തതില്‍ വിജയത്തിന്റെ ചുവടുകള്‍ വെയ്ക്കുന്നത് കാണാനാണ് ആരാധകരും കാത്തിരിക്കുന്നു. അതുകൊണ്ട് തന്നെ തന്റെ സ്വപ്നത്തിന് തിരികൊളുത്തിയെന്ന് ശാലിനി പറഞ്ഞപ്പോള്‍ ആരാധകര്‍ക്ക് സന്തോഷമായി. ശാലിനിയുടെ ജീവിതത്തില്‍ മനോഹരമായ എന്തോ സംഭവിക്കാന്‍ പോകുന്നുവെന്ന പ്രതീക്ഷയിലാണ് ആരാധകര്‍...

5

നേരത്തെ ശാലിനി അച്ഛനെക്കുറിച്ച് എഴുതിയ പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഒഎല്‍എക്‌സില്‍ഇടാന്‍ പാകത്തിന് കേടുപാടുകള്‍ പറ്റി തുടങ്ങിയ ഹൃദയത്തിനെ തുന്നി ചേര്‍ത്ത് എന്നെ ഇന്നത്തെ ഞാനാക്കി മാറ്റിയ ഞങ്ങളുടെ വീട്ടിലെ ഡോക്ടറാണ് അച്ഛന്‍ എന്നായിരുന്നു ശാലിനി തന്റെ അച്ഛനെക്കുറിച്ച് എഴുതിയത്.

7

അന്ന് അച്ഛന്‍ ഓട്ടോറിക്ഷ തൊഴിലാളിയാണ് എന്ന് പറഞ്ഞ ഒറ്റ കാരണം കൊണ്ട് ഹൈടെക് കൊച്ചിയിലെ എന്റെ സുഹൃത്ത് കൂടിയായ ഒരു പെണ്‍കുട്ടിക്ക് മറ്റ് സമ്പന്നരായ തന്റെ സുഹൃത്തുക്കള്‍ക്ക് മുന്നില്‍ അച്ഛന്റെ ജോലി കുറച്ചിലായി പോയെന്ന ഒരു കാര്യവും ശാലിനി പങ്കുവെക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+