Get Updates
Get notified of breaking news, exclusive insights, and must-see stories!

'സുചിത്ര നിങ്ങളുടെ കുഞ്ഞമ്മേടെ മോളാണോ, അവൾ മിമിക്രിക്കാരനെ വിവാഹം കഴിച്ചാലെന്താ'; ശാലിനി നായർ

ഇരുവരേടും വിവാഹം നടത്തിക്കൊടുക്കാൻ ശാലിനി നിൽക്കരുതെന്നും സുചിത്രയുടെ ഭാവി കളയരുതെന്നുമാണ് അഖിലിന്റെ പേര് പറയാതെ വന്ന കമന്റ്.

 shalinisuchithra-1675135519.

കൊച്ചി: തന്റെ യുട്യൂബ് വീഡിയോയ്ക്ക് താഴെ സീരിയൽ നടിയും ബിഗ് ബോസ് സീസൺ 4 താരം കൂടിയായ സുചിത്രയേയും മിമിക്രി താരം അഖിലിനേയും കുറിച്ച് വന്ന മോശം കമന്റിന് ചുട്ട മറുപടിയുമായി ബിഗ് ബോസ് താരം ശാലിനി നായർ. ഇരുവരേടും വിവാഹം നടത്തിക്കൊടുക്കാൻ ശാലിനി നിൽക്കരുതെന്നും സുചിത്രയുടെ ഭാവി കളയരുതെന്നുമാണ് ഒരാൾ അഖിലിന്റെ പേര് പറയാതെ കമന്റ് ചെയ്തത്. ഇതിന് മറ്റൊരു വീഡിയോയിലൂടെയാണ് ശാലിനി പ്രതികരിച്ചത്. ശാലിനിയുടെ വാക്കുകളിലേക്ക്

 സുചിത്രയെ കുഴിയിൽ ചാടിയ്ക്കരുതേയെന്ന്

സുചിത്രയെ കുഴിയിൽ ചാടിയ്ക്കരുതേയെന്ന്

'ആൾക്കാരുടെ ചിന്തേം പ്രവൃത്തിയും ഓരോ ദിവസം കൂടുന്തോറും വളരെ ശോകമായി വരികയാണ്. ഇന്നലെ ഞാൻ ഒരു വീഡിയോ ഇട്ടിരുന്നു. അതിന് താഴെ വന്ന കമന്റാണ് ഇപ്പോൾ ഇക്കാര്യത്തിൽ പ്രതികരിക്കാൻ കാരണം.എന്റെ ആത്മാർത്ഥ സുഹൃത്ത് സുചിത്രയെ കുറിച്ചായിരുന്നു കമന്റ്. 'കണ്ട മിമിക്രിക്കാർക്ക് വേണ്ടി കല്യാണനാലോചിച്ചു സുചിത്രയുടെ പിന്നാലെ ശാലിനി പോകരുതേ. സുചിത്ര ഒരു ഹീറോയിൻ . അവോ ഒരു മിമിക്രി മാക്രി. ഒരു പോസ്റ്റുമാനോ റൂം ബോയിയോ പരമാവധി പിയൂൺ വേഷമോ ആവും അവന് കിട്ടാൻ പോകുന്നത്. വെറുതേ സുചിത്രയെ കുഴിയിൽ ചാടിയ്ക്കാൻ ആർക്കും കൂട്ട് നിൽക്കരുതേ, അവർക്ക് വളരെ നല്ലൊരു ഭാവിയുണ്ട്. ആ ഭാവി ഇല്ലാതാക്കാൻ ശ്രമിക്കരുതേ. അവനൊക്കെ ഫ്രോഡാണ്. ചൂഷണം മാത്രമാണ് ഉദ്ദേശം', എന്നായിരുന്നു കമന്റ്.

സുചിത്ര നിങ്ങളുടെ കുഞ്ഞമ്മയുടെ മകളാണോ?

സുചിത്ര നിങ്ങളുടെ കുഞ്ഞമ്മയുടെ മകളാണോ?

കമന്റ് ഇട്ടയാളോട് പുച്ഛം മാത്രമാണ്. നിങ്ങളുടെ അമ്മയെ ആലോചിച്ച് ദുഃഖം തോന്നുന്നു. നിങ്ങൾ കാരണം അവരൊക്കെ എത്ര പ്രാക്ക് കേൾക്കുണ്ടാകും. കൊറോണയ്ക്ക് ഉണ്ടാകേണ്ട സന്തതി എന്നാണ് നിങ്ങൾക്ക് പേരിടേണ്ടിയിരുന്നത്.നിങ്ങളുടെ കമന്റിൽ ആരെയൊക്കെയാണ് നിങ്ങൾ ഉദ്ദേശിച്ചതെന്ന് എനിക്ക് മനസിലായി. നിങ്ങളോടൊക്കെ എന്താണ് പറയേണ്ടത്. സുചിത്ര നിങ്ങളുടെ കുഞ്ഞമ്മേടെ മോളൊന്നും അല്ലല്ലോ. നിങ്ങടെ പെങ്ങളാണോ അവർ, നിങ്ങക്ക് അവരുടെ ഭാവിയെ കുറിച്ച് ഇത്രമാത്രം ആകുലത ഉണ്ടാകാൻ'

ഇഷ്ടമുള്ളവർ തമ്മിൽ വിവാഹം കഴിക്കട്ടെ

ഇഷ്ടമുള്ളവർ തമ്മിൽ വിവാഹം കഴിക്കട്ടെ

ഇഷ്ടമുള്ളവർ തമ്മിൽ വിവാഹം കഴിക്കട്ടെ പരസ്പരം ഒന്നിച്ച് ജീവിക്കട്ടെ, നിങ്ങൾക്കൊക്കെ എന്താണ് പ്രശ്നം? അവർക്ക് വേണ്ടിയിട്ട് ആലോചനയുമായി പോകാൻ എനിക്ക് എന്ത് റോൾ ആണ് ഉള്ളത്. സുചിത്ര എന്റെ സുഹൃത്താണ്. നിങ്ങൾ പറഞ്ഞ മിമിക്രിക്കാരന് അവളുടെ വീട്ടിലേക്ക് പെണ്ണാലോചിച്ച് പോകാൻ സഹോദരിമാർ ഇല്ലാതൊന്നും ഇല്ല. ഇനി ഇല്ലെങ്കിൽ ഒരു സഹോദരിയായി പോകുന്നതിന് എനിക്ക് മടിയൊന്നും ഇല്ല.

 സുചിത്രയും മിമിക്രിക്കാരനും വിവാഹം കഴിച്ചാൽ എന്താ

സുചിത്രയും മിമിക്രിക്കാരനും വിവാഹം കഴിച്ചാൽ എന്താ

നിങ്ങൾ ആരെയൊക്കെയാണ് ആക്ഷേപിച്ചത്. ഈ പോസ്റ്റുമാന്റെ ജോലി മോശാണോ? പ്യൂണിന്റെ ജോലി മോശാണോ? സുചിത്രയും നിങ്ങൾ പറഞ്ഞ വ്യക്തിയും വിവാഹം കഴിക്കുവോ കഴിക്കാതിരിക്കുവോ ചെയ്യട്ടെ, നിങ്ങൾക്ക് എന്താണ് പ്രശ്നം. അതൊക്കെ നിങ്ങളെ എങ്ങനെയാണ് ബാധിക്കുന്നത്. സുചിത്ര അയാളെ വിവാഹം കഴിച്ചത് കൊണ്ട് നിങ്ങളുടെ കുടുംബത്തിലെ ഏതെങ്കിലും കുട്ടിയുടെ വിവാഹം നടക്കാതെ പോകുമോ?

 സുചിത്രയുടെ വിവാഹം

സുചിത്രയുടെ വിവാഹം

ഇനി സുചിത്രയുടെ ഈ വിവാഹം നടത്തിക്കൊടുത്തിട്ട് എനിക്ക് എന്തെങ്കിലും പേര് കിട്ടുന്നുണ്ടെങ്കിൽ അത് ഏറ്റെടുക്കാൻ ഞാൻ തയ്യാറാണ്. എന്റെ സുഹൃത്തുക്കളുടെ എന്ത് നല്ല തീരുമാനങ്ങൾക്കും ഞാൻ കൂടെയുണ്ടാകും. അത് കാര്യമാണ്. പക്ഷേ ഇതൊക്കെ അവരുടെ വ്യക്തിപരമായ കാര്യമാണ്. സുചിത്രയുടെ ഭാവി ശാലിനി വിചാരിച്ചാൽ ഇല്ലാതാക്കാൻ പറ്റുമോ?

ഭാവി വെച്ച് കളിക്കാതിരിക്കൂ

ഭാവി വെച്ച് കളിക്കാതിരിക്കൂ


നിങ്ങളോടൊക്കെ പറയാനുള്ളത് മറ്റുള്ളവരുടെ ഭാവി വെച്ച് കളിക്കാതിരിക്കുക, നമ്മുടെയൊക്കെ വീട്ടിലെ തൊടിയിലുമൊക്കെ നാൽക്കാലികൾ വിസർജിച്ച് പോകാറുണ്ട്. അതിന്റെയൊക്കെ പിറകിൽ പോയി ചാണകവെള്ളം തളിയ്ക്കാൻ എനിക്കോ നിങ്ങൾ ആക്ഷേപിച്ച മിമിക്രി മാക്രിക്കോ സുചിത്രയ്ക്കോ എനിക്കോ സമയം ഇല്ല. എല്ലാവരോടുമായി പറയുകയാണ്. സുചിത്രയും അവളുടെ സുഹൃത്തിനേയും ചെയ്ത് പലരും പലതും പറയുന്നുണ്ട്. നിങ്ങൾ ആലോചിക്കേണ്ടത് അത് അവരുടെ വ്യക്തിപരമായ കാര്യമാണ്.

സുചിത്രക്കും ഇഷ്ടങ്ങളും താത്പര്യവും ഉണ്ട്

സുചിത്രക്കും ഇഷ്ടങ്ങളും താത്പര്യവും ഉണ്ട്

അവർക്കും ഉണ്ട് ഇഷ്ടങ്ങളും താത്പര്യങ്ങളുമൊക്കെ. അത് ഞങ്ങൾക്ക് വിട്ട് തരിക. ഇതിനെയൊന്നും പ്രോത്സാഹിപ്പിക്കരുത്. വ്യക്തിയെ മാത്രമല്ല അവരുടെ കുടുംബാംഗങ്ങളെ പോലും തകർക്കുന്ന രീതിയിൽ ഉള്ള വൃത്തിക്കെട്ട സംസ്കാരത്തിന്റെ ഭാഗമായാണ് ഈ കമന്റിനെ കാണുന്നത്. ഇത്തരക്കാരോട് സഹതാപം മാത്രമാണ്. എല്ലാവരോടും പറയാനുള്ളത ഒരു തരത്തിലും സൈബർ ബുള്ളിയിംഗ് അനുവദിച്ച് കൊടുക്കരുതെന്നാണ്. ഒരുപാട് അനുഭവിച്ച് വന്നത് കൊണ്ടാണ് പറയുന്നത്. ദിസ് ഈസ് ബുൾഷിറ്റ്, അനുവദിച്ച് കൊടുക്കരുത്'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+