ലാലേട്ടൻ പറഞ്ഞ നടൻ ഇതാ, സർപ്രൈസ് പൊട്ടിച്ച് ശാലിനി നായരുടെ വീഡിയോ.. 'തീ പാറും'

കൊച്ചി: ബിഗ് ബോസ് സീസൺ 5 നായുള്ള കാത്തിരിപ്പിലാണ് ആരാധകർ. മാർച്ച് 26 നാണ് പുതിയ സീസൺ ലോഞ്ച് ചെയ്യുന്നത്. ബിഗ് ബോസ് സീസൺ 4 നെ കവച്ച് വെയ്ക്കുന്നതായിരിക്കുമോ സീസൺ 5 എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്.
ഒന്നിനൊന്ന് മികവ് പുലർത്തിയ മത്സരാർത്ഥികളായിരുന്നു സീസൺ 4 ൽ ഇടംപിടിച്ചിരുന്നത്. അതിനാൽ അതിശക്തരായ മത്സരാർത്ഥികളെ തന്നെ ഇത്തവണത്തെ സീസണിൽ കൊണ്ടുവരിക എന്നതായിരിക്കും ബിഗ് ബോസിന്റെ അണിയറ പ്രവർത്തകർ നേരിടുന്ന പ്രധാന വെല്ലുവിളി.

ബിഗ് ബോസ് പ്രമോ വീഡിയോ
ഒറിജിൻ മത്സരാർത്ഥികൾ ഇക്കുറി സീസണിലെത്തും എന്നാണ് ഓരോ പ്രമോയിലും ബിഗ് ബോസ് അവതാരകനായ മോഹൻലാൽ ആവർത്തിച്ചത്. ഒപ്പം തീ പാറുന്ന പോരാട്ടത്തിന് തന്നെയായിരിക്കും ഇത്തവണ ബിഗ് ബോസ് ഹൗസ് വേദിയാകുകയെന്നും മോഹൻലാൽ വ്യക്തമാക്കിയിരുന്നു. ഷോ തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ഓരോ ദിവസും ഓരോ മത്സരാർത്ഥികളെ കുറിച്ച് സൂചന നൽകി കൊണ്ടുള്ള പ്രമോ വീഡിയോ ആണ് ഇപ്പോൾ ബിഗ് ബോസ് പങ്കുവെയ്ക്കുന്നത്.

ഇൻസ്റ്റഗ്രാം റീൽസ് താരമായ അമല ഷാജി
ആദ്യ ദിവസം മോഹൻലാൽ പറഞ്ഞത് ഇത്തവണ ഒരു സോഷ്യൽ മീഡിയ സൂപ്പർ സ്റ്റാർ ഉണ്ടാകുമെന്നാണ്. ഇതോടെ പല തരത്തിലുള്ള ചർച്ചകളും ഉയർന്നു. ഇൻസ്റ്റഗ്രാം റീൽസ് താരമായ അമല ഷാജിയെ കുറിച്ചാണ് മോഹൻലാൽ സൂചന നൽകിയതെന്നാണ് സോഷ്യൽ മീഡിയ ചർച്ച. ഇൻസ്റ്റഗ്രാമിൽ 3 മില്യണിന് മുകളിൽ പിന്തുണയുള്ള താരമാണ് അമല ഷാജി. കേരളത്തിലും തമിഴ്നാട്ടിലും അമല ഷാജിക്ക് ആരാധകർ ഉണ്ട്.

ലോക ചാമ്പ്യനായ അനിയൻ മിഥുനെ കുറിച്ചാണ്
രണ്ടാമത്തെ ദിവസം മോഹൻലാൽ പറഞ്ഞത് ഒരു വുഷു ചാമ്പ്യൻ എത്തുന്നുണ്ടെന്നാണ്. ആയോധന കലയായ വുഷുവിൽ ലോക ചാമ്പ്യനായ അനിയൻ മിഥുനെ കുറിച്ചാണ് മോഹൻലാൽ പറഞ്ഞതെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. തൃശ്ശൂർ നാട്ടിക സ്വദേശിയാണ് അനിയൻ മിഥുൻ. കഴിഞ്ഞ വർഷം തായ്ലാന്റിൽ നടന്ന ലോക പ്രോ വുഷു സാൻഡ ഫൈറ്റ് 2022ൽ സ്വർണം നേടിയിരുന്നു.

ഒരു സകല കലാവല്ലഭൻ ബിഗ് ബോസിൽ
ഇന്നിപ്പോൾ വന്ന പ്രമോയിൽ മോഹൻലാൽ വ്യക്തമാക്കുന്നത് ഒരു സകല കലാവല്ലഭൻ ബിഗ് ബോസിൽ ഉണ്ടാകുമെന്നാണ്. കംമ്പോസർ, സിംഗർ , ആക്ടർ എന്നിവയിൽ എല്ലാം തിളങ്ങുന്ന ആളാണ് മത്സരാർത്ഥിയായി എത്താൻ പോകുന്നതെന്നാണ് മോഹൻലാൽ വ്യക്തമാക്കിയത്. ഏഷ്യാനെറ്റിലെ തന്നെ സ്റ്റാർട്ട് മ്യൂസിക്ക് ആരാദ്യം പാടും എന്ന പരിപാടിയിലൂടെ ശ്രദ്ധനേടിയ ഡിജെ സിബിൻ ബെഞ്ചമിൻ ആണോ ഇതെന്നാണ് ആരാധകർ ചോദ്യം ഉയർത്തുന്നത്.

മുൻ ബിഗ് ബോസ് താരമായ ശാലിനി നായരുടെ വീഡിയോ
അതിനിടെ മറ്റൊരു പേര് പുറത്തുവിട്ടിരിക്കുകയാണ് മുൻ ബിഗ് ബോസ് താരമായ ശാലിനി നായർ. 'ലാലേട്ട കഴിഞ്ഞ ദിവസം ആ വീഡിയോയിൽ എല്ലാവരോടും പോയി പറഞ്ഞോളാൻ ഒരു സൂചന തന്ന സ്ഥിതിക്കാട്ടോ ഞാൻ പേര് പുറത്തുവിടുന്നത് എന്ന് പറഞ്ഞ് കൊണ്ടാണ് ശാലിനി തന്റെ യുട്യൂബിൽ മത്സരാർത്ഥിയുടെ പേര് പറയുന്നത്.
സാഗർ സൂര്യ ബിസ് ബോസിലേക്ക് എന്നാണ് ശാലിനി വീഡിയോയിൽ പറയുന്നത്. നിങ്ങൾക്ക് 95 ശതമാനത്തിൽ മുകളിൽ ഈ പ്രെഡിക്ഷൻ വിശ്വസിക്കാമെന്ന് ശാലിനി പറയുന്നു.

സാഗറിനെ കൂടുതൽ അറിയാൻ സാധിക്കുമെന്നാണ്
100 ശതമാനം ഉറപ്പാണ് എന്നിരുന്നാലും 95 ശതമാനമെന്നല്ലേ പറയാൻ കഴിയൂ. കുരുതിയിലും കാപ്പയിലുമൊക്കെ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. കഴിവുള്ള കലാകാരൻമാർ മിനിസ്ക്രീനിൽ വന്നിരിക്കുമെന്നതിന് തെളിവാണ് സാഗർ സൂര്യ. ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി കൂടുതൽ അടുത്ത് നിൽക്കുന്ന താരമാണ് സാഗർ. ബിഗ് ബോസ് സീസൺ 5 ലൂടെ സാഗറിനെ കൂടുതൽ അറിയാൻ സാധിക്കുമെന്നാണ് കരുതുന്നത്', ശാലിനി വീഡിയോയിൽ പറഞ്ഞു. എന്തായാലും ആരൊക്കെയാകും മത്സരിക്കാൻ എത്തുകയെന്ന് കാത്തിരുന്ന് കാണേണ്ടി വരും.












Click it and Unblock the Notifications