Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞെട്ടലോടെയാണ് അക്കാര്യം കണ്ടത്, പ്രേക്ഷകര്‍ ഇനിയെങ്കിലും വിശ്വസിക്കണം'; ബിബി ഹൗസിനെ കുറിച്ച് ശാലിനി

ബിഗ് ബോസിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ ആളാണ് ശാലിനി നായര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം അവതരണവും പാട്ടുമൊക്കെയായാണ് ആരാധകരുടെ പ്രിയപ്പെട്ടതായി മാറിയത്. തന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ബിഗ് ബോസില്‍ നിന്ന് പെട്ടെന്ന് പുറത്തായെങ്കിലും ആരാധകരുടെ പിന്തുണയില്‍ ഒട്ടും കുറവ് വന്നിരുന്നില്ല. ബിഗ് ബോസ് ഒന്ന് ട്രാക്കിലേക്ക് എത്തിയപ്പോഴാണ് താരം പുറത്തേക്ക് പോയത്.

1

തന്റെ എലിമിനേഷന്‍ അപ്രതീക്ഷിതമായ ഒരു സമയത്തായിരുന്നു എന്ന് താരം നേരത്തെ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ബിഗ് ബോസില്‍ നിന്ന എത്തിയതിന് ശേഷം താരം മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങള്‍ എല്ലാം വൈറലായിരുന്നു. ഇപ്പോഴിതാ ബിഗ് ബോസുമായി ബന്ധപ്പെട്ട് പ്രേക്ഷകര്‍ക്ക് നിലനില്‍ക്കുന്ന സംശയങ്ങളെ കുറിച്ച് പറയുകയാണ് ശാലിനി. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കുന്നത്.

2

ശാലിനിയുടെ വാക്കുകളിലേക്ക്, ബിഗ് ബോസ് ഹൗസ് എന്നത് ഒരു ആഡംബരം ആണെന്നാണ് ശാലിനി പറയുന്നത്. ഞങ്ങള്‍ പറയാറുണ്ട് ഇടയ്‌ക്കൊക്കെ തണുപ്പൊക്കെ കുറക്കാന്‍, ഉള്ളില്‍ ഭയങ്കര തണുപ്പാണ്. ഉള്ളില്‍ മരവിപ്പിച്ച് കൊല്ലിക്കുക, പുറത്ത് നല്ല ചൂട് എന്നിങ്ങനെയാണ് അവിടെയുള്ള അവസ്ഥയെന്ന് ശാലിനി പറഞ്ഞു.

3

പക്ഷേ, ഞങ്ങള്‍ റിക്വസ്റ്റ് ചെയ്യുമ്പോള്‍ തണുപ്പൊക്കെ കുറച്ച് തന്നിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഒരു ലക്ഷ്വറി തന്നെയാണ്, കിട്ടാത്തതൊക്കെ അവിടെ കിട്ടി. എല്ലാ സൗകര്യങ്ങളുണ്ട്. എന്നാല്‍ ബിഗ് ബോസ് ഹൗസുമായി ബന്ധപ്പെട്ട് ഒരു കമന്റ് കണ്ടിരുന്നു, അവിടെ ഒരു സ്വിച്ച് ബോര്‍ഡ് കണ്ടെന്നും ഇതില്‍ പ്ലഗ് പിന്‍ ചെയ്യാമെന്നും ഇത് പുകവലി മുറിയിലാണെന്നുമാണ് ഒരു കമന്റില്‍ കണ്ടത്. അങ്ങനെ പല പിന്നുകളും അവിടെ പല സ്ഥലത്തുമുണ്ട്.

4

പുകവലിക്കുന്ന മുറിയില്‍ പ്ലഗ് പോയിന്റ് വച്ചിട്ടുണ്ടെങ്കില്‍ അത് അവര്‍ക്ക് സാങ്കേതികമായ ഉപയോഗത്തിന് വേണ്ടിയായിരിക്കും. ബിഗ് ബോസില്‍ ഫോണ്‍ ഉപയോഗിക്കുന്നില്ല. ഇപ്പോഴെങ്കിലും പ്രേക്ഷകര്‍ അത് വിശ്വസിക്കണമെന്ന് ശാലിനി പറഞ്ഞു. ബിഗ് ബോസില്‍ കയറിച്ചെന്ന രണ്ട് ദിവസം ക്യാമറയെ കുറിച്ചുള്ള അവബോധമാണ് കിട്ടാതിരുന്നത്. ചെന്ന് കയറിയ ദിവസം അവിടെ ഇവിടെയും ക്യാമറ ഉണ്ടെന്ന കാര്യം ഞാന്‍ മറന്നുപോയി.

5

ക്യാമറകള്‍ എവിടെയാണെന്ന് മനസിലാക്കാന്‍ ആദ്യത്തെ ഒരു ദിവസമെടുത്തു. രണ്ടാമത്തെ ദിവസം മുതല്‍ നമ്മള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി ക്യാമറ എവിടെയാണുള്ളതെന്ന്. ക്യാമറ നമ്മളെ എപ്പോഴും വാച്ച് ചെയ്യുന്നുണ്ടെന്ന ബോധ്യം എനിക്കുണ്ടായിരുന്നു. നമ്മള്‍ കണ്ടുപിടിക്കാത്ത അനേകായിരം സ്ഥലങ്ങളില്‍ ക്യാമറകളുണ്ടെന്ന് ശാലിനി പറഞ്ഞു.

6

വളരെ ഞെട്ടലോടെയാണ് അക്കാര്യം കണ്ടത്, വളരെ ചെറിയ ക്യാമറകള്‍ പോലും ബിഗ് ബോസ് ഹൗസിന്റെ പല സ്ഥലങ്ങളിലായുണ്ട്. കുഞ്ഞു കുഞ്ഞു ക്യാമറകള്‍ പല സ്ഥലങ്ങളിലായുണ്ട്. ക്യാമറകളുണ്ടെന്ന കാര്യം എല്ലാവരും അങ്ങനെ മറക്കാന്‍ സാധ്യതയില്ല. എന്നാല്‍ ചില സമയത്ത് മറന്നുപോകുന്നതുമുണ്ടെന്ന് ശാലിനി പറയുന്നു.

7

എന്റെ അവസാന എപ്പിസോഡ് എയര്‍ ചെയ്തതിന് ശേഷമാണ് എനിക്ക് ഫോണ്‍ കിട്ടയത്. ഫോണ്‍ ഓണാക്കി സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ കോള്‍ വന്നുതുടങ്ങി. വീട്ടില്‍ നിന്നുള്ള കോളൊക്കെ വന്നപ്പോഴാണ് ഒരു ആശ്വാസം കിട്ടിയത്. കോള്‍ കഴിഞ്ഞ് ഞാന്‍ ആദ്യം നോക്കിയത് യൂട്യൂബായിരുന്നു.

8

യൂട്യൂബില്‍ ശാലിനി നായര്‍ എന്നടിച്ചപ്പോള്‍ രണ്ട് മൂന്ന് ട്രോള്‍സ് വന്നു. എവിക്ഷനെ കുറിച്ച് ആള്‍ക്കാര്‍ പിന്തുണച്ച് കൊണ്ട് കമന്റ് ഇട്ടത് കണ്ടു, ഇതോടെ സമാധാനമായി. പിന്നീട് തന്നെ കുറിച്ച് വരുന്ന കമന്റുകളൊക്കെ വായിക്കാറുണ്ടെന്നും ബാലാമണി എന്ന വിളിപ്പേരില്‍ കമന്റൊക്കെ വന്നെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു. കൂടാതെ ബിഗ് ബോസില്‍ നിന്ന് പുറത്തേക്ക് എത്തിയപ്പോള്‍ ഫോണിന്റെ പാസ്വേര്‍ഡ് മറന്നുപോയെന്നും താരം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+