Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിഗ് ബോസ് സീസൺ 5 ലെ വമ്പൻ സർപ്രൈസ് ഇതാണ്'; വെളിപ്പെടുത്തി ശാലിനി നായർ, വീഡിയോ വൈറൽ

അതിനിടയിൽ ഇത്തവണത്തെ ബിഗ് ബോസിൽ പല സർപ്രൈസുകളും ഉണ്ടാകുമെന്ന് വെളിപ്പെടുത്തുകയാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥിയായ ശാലിനി നായർ.

Bigg Boss Malayalam

കൊച്ചി:ബിഗ് ബോസ് സീസൺ 5 ഉടൻ എത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. മത്സരാർത്ഥികളെ തിരഞ്ഞെടുത്ത് കഴിഞ്ഞെന്നും മാർച്ച് 26 ഓടെ ലോഞ്ചിംഗ് ഉണ്ടാകുമെന്നുമാണ് വാർത്തകൾ. എന്നാൽ ഇത് സംബന്ധിച്ചുള്ള അറിയിപ്പുകളൊന്നും ഔദ്യോഗികമായി വന്നിട്ടില്ല. അതിനിടയിൽ ഇത്തവണത്തെ ബിഗ് ബോസിൽ പല സർപ്രൈസുകളും ഉണ്ടാകുമെന്ന് വെളിപ്പെടുത്തുകയാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥിയായ ശാലിനി നായർ. യുട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോയിൽ അതിലൊരു വമ്പൻ സർപ്രൈസിനെ കുറിച്ചും ശാലിനി തുറന്ന് പറഞ്ഞു. വായിക്കാം

 ബിഗ് ബോസിലെ വീക്കെന്റ് എപ്പിസോഡിൽ പ്രേക്ഷകരും

ബിഗ് ബോസിലെ വീക്കെന്റ് എപ്പിസോഡിൽ പ്രേക്ഷകരും


ബിഗ് ബോസിലെ വീക്കെന്റിന്റെ ലാലേട്ടൻ എത്തുന്ന എപ്പിസോഡിൽ ലാലേട്ടനെ കാണാനും മത്സരാർത്ഥികളുടെ പെർഫോമൻസ് നേരിട്ട് കാണാനും പ്രേക്ഷകർ എത്തുകയാണ്. അത് മത്സരാർത്ഥികൾക്കും നല്ലതാണ്. കാരണം ചില ചോദ്യങ്ങൾ പ്രേക്ഷകരും മത്സരാർത്ഥികളോട് ചോദിക്കും. അതുപോലെ പ്രേക്ഷകരുടെ പ്രതികരണം.

 തമിഴ് ബിഗ് ബോസിൽ കമൽഹാസൻ എപ്പിസോഡിൽ

തമിഴ് ബിഗ് ബോസിൽ കമൽഹാസൻ എപ്പിസോഡിൽ

ബിഗ് ബോസ് തമിഴിൽ കമൽഹാസൻ വരുന്ന എപ്പിസോഡിൽ മത്സരാർത്ഥികളോട് ചോദ്യം ചോദിക്കുമ്പോൾ അവർ പറയുന്ന മറുപടികൾക്ക് കൈയ്യടിയിലൂടെ പ്രേക്ഷകർ മറുപടി നൽകുന്നത് കാണാറുണ്ട്. ബിഗ് ബോസ് മലയാളം സീസൺ 5 ൽ അത് എങ്ങനെയായിരിക്കുമെന്ന് നമ്മുക്ക് കണ്ട് തന്നെ അറിയണം.

 കമൽഹാസൻ ചോദിക്കുന്ന ചോദ്യങ്ങൾ

കമൽഹാസൻ ചോദിക്കുന്ന ചോദ്യങ്ങൾ

തമിഴ് ബിഗ് ബോസിൽ പ്രേക്ഷകരോട് കമൽഹാസൻ ചോദിക്കുന്ന കാര്യങ്ങൾ കാണാൻ വലിയ രസമാണ്. അദ്ദേഹം ഷോയിലെ കാര്യങ്ങൾ മാത്രമല്ല പുറത്ത് നടക്കുന്ന കാര്യങ്ങളെ കുറിച്ചും രാഷ്ട്രീയവും ആളുകളുടെ ജീവിത സാഹചര്യങ്ങളും അടക്കം എല്ലാം ചോദിച്ചറിയാറുണ്ട്. അവരോട് വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ട്. അതുപോലെ പ്രേക്ഷകരുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും മനസിലാക്കി ചോദ്യങ്ങൾ മത്സരാർത്ഥികളോട് ചോദിക്കാറുണ്ട്. അത്തരത്തിൽ രസകരമായ ഭാഗങ്ങളാണ് തമിഴ് ബിഗ് ബോസിൽ ഉണ്ടാകാറുള്ളത്. മലയാളത്തിൽ എങ്ങനെയെന്ന് കണ്ടറിയാം.

ബിഗ് ബോസ് എപ്പിസോഡിൽ

ബിഗ് ബോസ് എപ്പിസോഡിൽ

ഓഡിയൻസ് പങ്കെടുക്കുന്ന ബിഗ് ബോസ് എപ്പിസോഡിന് തമിഴിൽ വലിയ റീച്ചായിരുന്നു കിട്ടിക്കൊണ്ടിരുന്നത്. അത്രയും സ്വീകരണവും വിസിബിലിറ്റിയുമൊക്കെ വലിയ രീതിയിൽ ആയത് കൊണ്ട് തന്നെ കൊവിഡ് ഒഴികെയുള്ള ബാക്കി അവസരങ്ങളിൽ ഓഡിയൻസിന് കൂടി പങ്കെടുക്കാൻ സാഹചര്യം ഉണ്ടായിരുന്നു.

പ്രേക്ഷകരുടെ ഒറിജിനൽ റിവ്യൂ

പ്രേക്ഷകരുടെ ഒറിജിനൽ റിവ്യൂ


ബിഗ് ബോസ് സീസൺ 5 ൽ ഒറിജിനൽ എന്ന വാക്ക് ഉപയോഗികുന്നത് പോലെ തന്നെ പ്രേക്ഷകരുടെ ഭാഗത്ത് നിന്നുള്ള ഒറിജിനൽ പ്രതികരണം മത്സരാർത്ഥികൾക്ക് കിട്ടാൻ സാധ്യതയുണ്ട്. മത്സരാർത്ഥികൾ പറയുന്ന കാര്യങ്ങൾക്ക് ലൈവ് ആയി തന്നെ പ്രേക്ഷകരുടെ പ്രതികരണങ്ങൾ കേൾക്കാൻ കഴിയുന്ന സാഹചര്യം തമിഴ് ബിഗ് ബോസിൽ ഉണ്ടായിട്ടുണ്ട്. നേരിട്ട് ലൈവ് ചാറ്റ് പോലെ ഇന്റവ്യൂ സെഷൻ ചോദിക്കുന്ന സാഹചര്യവും തമിഴിൽ ഉണ്ടായിരുന്നു. എന്തായാലും പ്രേക്ഷകരെ കൊണ്ടുവന്നാൽ എങ്ങനെയുണ്ടാകും എന്ന് കാത്തിരുന്ന് കാണാം. പ്രേക്ഷകരായി ആർക്കൊക്ക പോകാനാകുമെന്നതൊക്കെയുള്ള അപ്ഡേറ്റ്സ് ഒക്കെ വഴിയേ വരുന്നുണ്ടായിരിക്കും', ശാലിനി പറഞ്ഞു.

 ഡ്രൈസ് കോഡിന് പൂട്ട് വീഴും

ഡ്രൈസ് കോഡിന് പൂട്ട് വീഴും

ബിഗ് ബോസ് സീസൺ 5 ൽ ഒരാൾക്ക് ഒരു വോട്ട് ചെയ്യാനുള്ള അവസരം മാത്രമേ ലഭിക്കൂവെന്നും ശാലിനി പറയുന്നു. ബിഗ് ബോസ് മത്സരാർത്ഥികൾക്ക് വേണ്ടി വലിയ രീതിയിൽ പിആർ നടക്കുന്നുവെന്ന ആക്ഷേപങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനമെന്നാണ് ശാലിനി നൽകുന്ന സൂചന. അതുപോലെ തന്ന വസ്ത്ര കോഡ് വെച്ച് പ്രേക്ഷക പ്രതികരണം കണ്ടുപിടിക്കാനുള്ള തന്ത്രങ്ങൾക്കൊക്കെ പണി കിട്ടുമെന്നും അതിന് തടയിടാനുള്ള തന്ത്രങ്ങളും ചാനൽ ഒരുക്കിയിട്ടുണ്ടെന്നും ശാലിനി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+