കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബിഗ് ബോസിന് അപകടം, ഉടൻ സർജറി വേണം'; വിവരം പങ്കിട്ട് ശാലനി, ആശങ്കയോടെ ആരാധകർ

Google Oneindia Malayalam News

കൊച്ചി: 'ബിഗ് ബോസ്' എന്നാൽ ആരാധകർക്ക് ശബ്ദമാണ്. മത്സാർത്ഥിയായിരുന്ന ജാസ്മിൻ മൂസയുടെ ഭാഷയിൽ പറഞ്ഞാൽ 'ഇടിമുഴക്കം'പോലൊരു ശബ്ദം,100 ദിവസം പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത മത്സാർത്ഥികൾക്ക് ഒരു വഴികാട്ടിയായി നിർദ്ദേശങ്ങൾ നൽകി, ശകാരിച്ചു ഇണങ്ങിയും പിണങ്ങിയും ദേഷ്യപ്പെട്ടുമെല്ലാം ഒപ്പമുണ്ടായ 'ബോസ്'.

ഇപ്പോഴിതാ ആ ശബ്ദത്തിന് ഉടമയ്ക്ക് അപകടം പറ്റിയെന്ന് പറയുകയാണ് ബിഗ് ബോസ് മത്സരാർത്ഥിയായിരുന്ന ശാലിനി നായർ. ഇൻസ്റ്റഗ്രാമിലൂടെയാണ് ശാലിനി ഇക്കാര്യം പങ്കുവെച്ചത്. താരത്തിന്റെ കുറിപ്പ് വായിക്കാം

ഒരപകടം ഉണ്ടായിരിക്കുന്നു


'ഒരൊറ്റ ശബ്ദം കൊണ്ട് വീട്ടിലെ മുഴുവൻ കുടുംബാഗങ്ങളെയും വരച്ച വരയിൽ നിർത്തിയ നമ്മുടെ പ്രിയപ്പെട്ട ബിഗ്ഗ്‌ബോസ്സിന് ആശങ്കപ്പെടേണ്ടതല്ല എങ്കിലും പ്രിയപ്പെട്ടവർക്ക് വേദനയുണ്ടാക്കും വിധം ഒരപകടം ഉണ്ടായിരിക്കുന്നു.കൈക്ക് പൊട്ടലുള്ളതുകൊണ്ട് ഉടനെ ഒരു സർജറി ഉണ്ടായേക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്. അദ്ദേഹവുമായി സംസാരിച്ചിരുന്നു.

'ദിലീപിനെതിരെ പ്രധാനപ്പെട്ട തെളിവുകൾ, മധു കേസിന് സമാന സാഹചര്യം', അഭിഭാഷക പറയുന്നു'ദിലീപിനെതിരെ പ്രധാനപ്പെട്ട തെളിവുകൾ, മധു കേസിന് സമാന സാഹചര്യം', അഭിഭാഷക പറയുന്നു

ബിഗ്ഗ്‌ബോസ്സ് വീട്ടിൽ


പഴയ തഗ്ഗിന് ഒരു മാറ്റവും ഇല്ലാതെ അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞു "ശാലിനി സർജറി കഴിയും വരെ ഷുഗർ ലെവൽ കൂടിക്കൂടാ അതൊകൊണ്ട് ഇപ്പൊ പഞ്ചാര കലക്കണ്ടാട്ടോ,, അടുത്ത സീസണ് മുൻപ് ഒന്ന് ബ്രേക്ക്‌ ഇട്ടതല്ലേ എന്ന്!!പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ബിഗ്ഗ്‌ബോസ്സ് വീട്ടിൽ ഈ ശബ്ദം എല്ലാവർക്കും ഏറെ പ്രിയപ്പെട്ടതായിരുന്നു.

ശബ്ദം കേട്ട് തിരിച്ച് സംസാരിക്കും


തുടക്ക നാളുകളിൽ ശബ്ദം കേട്ട് തിരിച്ച് സംസാരിക്കും, എന്റെ പേരൊന്ന് വിളിക്കൂ ബിഗ്ഗ്‌ബോസ്സ് എന്ന് പറയും ഇടക്കൊക്കെ അത് കേട്ടിട്ടോ എന്തോ അദ്ദേഹം അങ്ങനെ ടാസ്ക് ലെറ്റർ വായിക്കാൻ വിളിക്കും. അങ്ങിനെ അവസാനത്തെ ദിവസങ്ങളിൽ വീടിനുള്ളിൽ കയറാൻ കഴിഞ്ഞപ്പോഴും മൈക്കിൽ ആരും കാണാതെ ഞാൻ പറഞ്ഞു "ബിഗ്ഗ്‌ബോസ്സ് ഒന്നുകൂടി ഒന്ന് സംസാരിക്കാൻ,,കൺഫെഷൻ റൂം കാണാൻ ഒരവസരം കിട്ടിയെങ്കിൽ എന്ന്,,
അത് കേട്ടിട്ടാണോ എന്തോ ബിഗ്ഗ്‌ബോസ്സ് വീട്ടിലെ അവസാനത്തെ ടാസ്ക് ലെറ്റർ വായിക്കുവാനുള്ള ഭാഗ്യം എനിക്ക് കിട്ടി 'ആട്ടക്കലാശം'ടാസ്ക്!!

മറക്കാൻ കഴിയാത്ത ഒരോർമ്മ


മറക്കാൻ കഴിയാത്ത ഒരോർമ്മ എവിക്ട് ആയ ശേഷം ഹോട്ടൽ റൂമിൽ നിന്ന് എയർപോർട്ടിലേക്ക് മടങ്ങുന്നതിന് മുൻപ് 'Miss you BiggBoss" എന്നെഴുതിയ ഒരു ലെറ്റർ അദ്ദേഹത്തിന് എത്തിക്കാൻ ശ്രമിച്ചു,, ഷോ ഗംഭീരമായി അവസാനിച്ചു,,എന്നെ അതിശയിപ്പിച്ചു കൊണ്ട് പിന്നീടൊരിക്കൽ അദ്ദേഹം എന്നെ വിളിച്ചു സംസാരിച്ചു!! "Iam your BiggBoss" നാല് വർഷത്തെ എക്സ്പീരിയൻസിൽ ആദ്യമായാണ് ഒരു കത്ത് കിട്ടുന്നത്.

ദിലീപ് വീണ്ടും ജയിലിലാകുമോ? പ്രോസിക്യൂഷൻ ഹർജി ഹൈക്കോടതിയിൽ, നടന് ഇന്ന് നിർണായകംദിലീപ് വീണ്ടും ജയിലിലാകുമോ? പ്രോസിക്യൂഷൻ ഹർജി ഹൈക്കോടതിയിൽ, നടന് ഇന്ന് നിർണായകം

വേഗം സുഖമാവട്ടെ


ശാലിനിക്ക് നല്ല ഒരു ഭാവിയുണ്ടാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു,, Congratulations for being a sweet part of BiggBoss Season 4 Malayalam" ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ,,സർജറി കഴിഞ്ഞ് കാണാംട്ടോ ഹാപ്പി ആയിരിക്കൂ എന്ന് പറഞ്ഞാണ് അദ്ദേഹം call കട്ട്‌ ചെയ്തത്!!
നമ്മുടെ പ്രിയപ്പെട്ട ബിഗ്ഗ്‌ബോസ്സിന് വേഗം സുഖമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

English summary
Bigg Boss Malayalam Season 4 Fame Shalini Nair Says Bigg Boss Met Accident, shares Note
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X