'ബിഗ് ബോസിലേക്ക് പ്രേക്ഷകരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മത്സരാർത്ഥികൾ ഇവർ'; പ്രമോ ഷൂട്ട് ഉടനെന്ന് ശാലിനി
കൊച്ചി: ബിഗ് ബോസ് സീസൺ ഫൈവ് എപ്പോഴെത്തുമെന്ന കാത്തിരിപ്പിലാണ് ബിഗ് ബോസ് ആരാധകർ. ആരൊക്കെ മത്സരിക്കും കഴിഞ്ഞ തവണത്തേത് പോലെ തന്നെ എന്തെങ്കിലും പ്രത്യേക തീമിന്റെ അടിസ്ഥാനത്തിലാകുമോ ഇത്തവണത്തെ ഷോ, മത്സരാർത്ഥികളെ തിരഞ്ഞെടുത്തോ തുടങ്ങിയ ചോദ്യങ്ങളും ചർച്ചകളുമെല്ലാം ആരാധകർക്കിടയിൽ സജീവമാണ്.
ബിഗ് ബോസ് സീസൺ 5 ചില സർപ്രൈസുകൾ നിറഞ്ഞതാകുമെന്ന സൂചന ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. അതിൽ പ്രഝാനമാണ് ഇത്തവണ പ്രേക്ഷകരിൽ നിന്നും ഒരു മത്സരാർത്ഥി ബിഗ് ബോസിലേക്ക് എത്തുമെന്നതാണ്. ഇപ്പോഴിതാ ഇക്കാര്യത്തിൽ പുതിയ വാർത്തകൾ പങ്കിട്ട് രംഗത്തെത്തിയിരിക്കുകയാണ് ബിഗ് ബോസ് സീസൺ 4 താരം ശാലിനി നായർ. തന്റെ യുട്യൂബ് ചാനലിലൂടെയാണ് ശാലിനിയുടെ പ്രതികരണം. വായിക്കാം.

പ്രമോയുടെ ഷൂട്ടിംഗ്
കോമണർ ഓഡിഷൻ മലയാളത്തിൽ നടക്കാൻ പോകുകയാണെന്നാണ് ശാലിനി നായർ പറയുന്നത്. കോമണർ ഓഡിഷന്റെ പ്രമോയുടെ ഷൂട്ടിംഗ് ഉടൻ രാജസ്ഥാനിൽ ആരംഭിക്കുമെന്നും താരം പറയുന്നു. അതിനിടിയിൽ പ്രേക്ഷകർക്കിടയിൽ നിന്നും തമിഴ് ബിഗ് ബോസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രണ്ട് പേരുടെ പേരുകളും ശാലിനി പങ്കിട്ടു. ശിവിൻ, ധനലക്ഷ്മി എന്നിവരാണ് ഓഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ടത്.

ബിഗ് ബോസിന്റെ കട്ട ആരാധകർ
ബിഗ് ബോസിന്റെ കട്ട ആരാധികയായിരുന്നു ധനലക്ഷ്മി.വളരെ ചെറുപ്പത്തിലേ തന്നെ ബിഗ് ബോസ് ഷോയോട് താത്പര്യം ഉണ്ടായിരുന്നു ധനലക്ഷ്മിക്ക്. തുടർന്ന് 18 വയസ് വരെ കാത്തിരുന്നു. പിന്നാലെ ടിക് ടോക്കിലെല്ലാം സജീവമായി വീഡിയോ ചെയ്തു. ടിക്ക് ടോക്ക് ബാൻ ചെയ്തപ്പോൾ ധനലക്ഷ്മി ഇൻസ്റ്റയിൽ റീൽസ് എല്ലാം അപ്ഡേറ്റ് ചെയ്ത് തുടങ്ങി. അങ്ങനെ പെട്ടെന്ന് ആളുകളിലേക്ക് എത്തി.

വളരെ സാധാരണക്കാരായ കുടുംബം
മാത്രമല്ല ചെറിയ പ്രായത്തിൽ സ്വന്തമായി ആൽബം പ്രൊഡ്യൂസ് ചെയ്ത് ഐഡന്റിറ്റി ആളുകളിലേക്ക് എത്തിക്കാൻ ശ്രമിച്ചു.അപ്പോഴാണ് സ്റ്റാർ വിജയിൽ നിന്ന് കോമണേഴ്സിനുള്ള ഓഡിഷൻ ലഭിക്കുന്നത്.അങ്ങനെ അവസരം ലഭിച്ചു.
വളരെ സാധാരണക്കാരായ ഒരു കുടുംബ പശ്ചാത്തലത്തിൽ നിന്നാണ് ധനലക്ഷ്മി വന്നത്. അവരുടെ അമ്മ വഴിയോരത്ത് നിന്ന് കച്ചവടം നടത്തി അന്നന്നത്തേക്ക് വരുമാനം കണ്ടെത്തിയവരായിരുന്നു.

ഷിവിൻ ട്രാൻസ് പേഴ്സൺ
ഫൈനലിസ്റ്റ് ആയില്ലെങ്കിലും ജനഹൃദയങ്ങളിൽ ഇടം നേടാൻ അവർക്ക് കഴിഞ്ഞിരുന്നു. മക്കളിൻ സെൽവി എന്നപേരിലായിരുന്നു അവർ അറിയപ്പെട്ടത്. ടാസ്കിലും മികച്ച പ്രകടനമായിരുന്നു അവർ കാഴ്ച വെച്ചത്. ഷിവിൻ ഒരു ട്രാൻസ് പേഴ്സണാണ്. വളരെ നന്നായി സംസാരിക്കുന്ന ഒരാളായിരുന്നു ഷിവിൻ. ഫൈനലിസ്റ്റായി എത്താൻ പോലും ഷിവിന് സാധിച്ചിരുന്നു. ഐടി പ്രൊഫഷണലായി സിംഗപ്പൂരിലായിരുന്നു ജോലി ചെയ്തിരുന്നത്.

കഴിവു കൊണ്ടും പരിശ്രമം കൊണ്ടുമാണ്
സ്വന്തം കഴിവു കൊണ്ടും പരിശ്രമം കൊണ്ടുമാണ് അവർ ബിഗ് ബോസ് ഗ്രാൻറ് ഫിനാലേയിൽ എത്തിയത്. ട്രാൻസ് കമ്മ്യൂണിറ്റിക്ക് മുഴുവൻ അഭിമാനമായ വ്യക്തിയായിരുന്നു. ബിഗ് ബോസ് മലയാളത്തിലേക്ക് ഒരു ട്രാൻസ് വുമണോ മാനോ വന്നാൽ അവരുടെ കമ്മ്യൂണിറ്റിക്ക് കുറച്ച് നല്ലതായിരിക്കുമെന്ന് ഞാൻ കരുതുന്നു. അവർക്ക് പറയാനുള്ള കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തും.

ഓഡിഷൻ പ്രമോ ഉടനെത്തും
എന്തായാലും കോമണേഴ്സ് ഓഡിഷൻ പ്രമോ എത്തുന്നതോടെ കാര്യങ്ങളിൽ വേഗത്തിലാകും. കൃത്യമായി പ്ലാൻ ചെയ്ത് മുന്നോട്ട് പോയാൽ നിങ്ങൾക്കും ഒരാളായി ബിഗ് ബോസിൽ എത്താം. ഞാനടക്കമുള്ളവർ ഏത് സാഹചര്യത്തിൽ നിന്നാണ് ബിബിയിലെത്തിയതെന്നും ജീവിതം ഇപ്പോൾ എങ്ങനെയാണെന്നും പ്രേക്ഷകർക്കറിയാം. നമ്മളെ പോലുള്ളവർ മാത്രം മതി നിങ്ങൾക്ക് ഊർജ്ജം നൽകാനായിട്ട്.












Click it and Unblock the Notifications