Get Updates
Get notified of breaking news, exclusive insights, and must-see stories!

ലക്ഷങ്ങളും പ്രശസ്ത്രിയും വേണ്ട?;'ബിഗ് ബോസ് 5 ലേക്ക് ഈ 8 പേർ ഇല്ല',വീഡിയോയുമായി ശാലിനി നായർ

മാർച്ച് അവസാനത്തോടെ ബിഗ് ബോസ് സീസൺ 5 ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ

 bigboss-2-1676287789.jpg -Properties

കൊച്ചി: ബിഗ് ബോസ് സീസൺ 5 നായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. പരിപാടിയുടെ പ്രമോയും ലോഗോയുമെല്ലാം ഉടൻ പുറത്തുവന്നേക്കുമെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. ബിഗ് ബോസ് അവതാരകൻ കൂടിയായ മോഹൻലാൽ നിലവിൽ രാജസ്ഥാനിൽ തന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിലാണ്. ഇതിനിടയിൽ അദ്ദേഹം ബിഗ് ബോസ് ഷൂട്ടിലും പങ്കെടുത്തേക്കുമെന്നുള്ള റിപ്പോർട്ടുകളും ഉണ്ട്.

അതിനിടയിൽ മത്സരാർത്ഥികളെ സംബന്ധിച്ചുള്ള പല പ്രെഡിക്ഷൻ ലീസ്റ്റുകളും പുറത്തുവരുന്നുണ്ട്. എന്നാൽ ഈ പ്രെഡിക്ഷൻ ലിസ്റ്റിൽ ഉൾപ്പെട്ട 8 പേർ ബിഗ് ബോസ് 5 ലേക്ക് എത്തില്ലെന്ന് അറിയിക്കുകയാണ് മുൻ ബിഗ് ബോസ് താരമായ ശാലിനി നായർ. തന്റെ യുട്യൂബിലൂടെയാണ് ശാലിനി ഇക്കാര്യം അറിയിച്ചത്. ശാലിനിയുടെ വാക്കുകളിലേക്ക്

 ബിഗ് ബോസ് സീസൺ 5 മാർച്ച് അവസാനം കഴിയില്ലെന്നാണ്

ബിഗ് ബോസ് സീസൺ 5 മാർച്ച് അവസാനം കഴിയില്ലെന്നാണ്

'മലൈക്കോട്ടെ വാലിഭൻ സിനിമയുടെ ഷൂട്ടിംഗ് പൊഖ്രാനിൽ നടക്കാൻ പോകുകയാണ്. മോഹൻലാലിന്റെ ‍ഡേറ്റിന്റെ കാര്യത്തിൽ അതുകൊണ്ട് തന്നെ കൺഫ്യൂഷൻ നിലനിൽക്കുന്നുണ്ട്. എന്തായാലും ബിഗ് ബോസ് സീസൺ 5 മാർച്ച് അവസാനം കഴിയില്ലെന്നാണ് കരുതപ്പെടുന്നത്. പ്രമോയും ലോഗോയും ഒക്കെ വരാൻ വൈകുന്നത് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കൊണ്ട് തന്നെയായിരിക്കാം.

 ബിഗ് ബോസിലേക്ക് വരാൻ താത്പര്യമില്ലെന്ന് അറിയിച്ചവർ

ബിഗ് ബോസിലേക്ക് വരാൻ താത്പര്യമില്ലെന്ന് അറിയിച്ചവർ

പ്രെഡിക്ഷൻ ലിസ്റ്റിൽ വന്നിട്ടും ബിഗ് ബോസിലേക്ക് വരാൻ താത്പര്യമില്ലെന്ന് അറിയിച്ച ചില വ്യക്തികളുടെ പേര് പറയാനാണ് ഞാൻ പറയുന്നത്. ഇതിൽ ആദ്യ പേര് നടിയും മോഡലുമൊക്കെയായ ജീവ നമ്പ്യാരാണ്. മിസിസ് 2022 ആയ ജീവയെ ഫാഷന് ഷോകളിലൂടെയാണ് ആളുകൾക്ക് ഏറെ പരിചയം. മിസിസ് സൗത്ത് ഇന്ത്യ 2022 ആയിരുന്നു. ബ്ലസ്ലിയുമായി ബന്ധപ്പെട്ട ഒരു വിവാദത്തിലൂടെയാണ് ജീവയെ കൂടുതലായി അടുത്ത് നമ്മൾ കേട്ടത്.

ബീന ആന്റണി ഉണ്ടാകില്ല

ബീന ആന്റണി ഉണ്ടാകില്ല


ഓഡിഷൻ കോൾ ലഭിച്ചതിനെ തുടർന്ന് ജീവ ഓഡിഷൻ അറ്റൻഡ് ചെയ്തിരുന്നു. എന്നാൽ അവർക്ക് ഒരു തമിഴ് ചിത്രത്തിലേക്ക് അവസരം ലഭിച്ചു. ഇതോടെ ഇത്തവണ ബിബി 5 ലേക്ക് വരേണ്ടെന്നാണ് അവരുടെ തീരുമാനം', ശാലിനി പറഞ്ഞു.'ബിന ആൻറണിയുടെ പേരാണ് രണ്ടാമതായി പറയാനുള്ളത്. മഴവിൽ മനോരമയിൽ തന്നെ നടന്ന് കൊണ്ടിരിക്കുന്ന സീരിയലിന്റെ പ്രധാന റോൾ കൈകാര്യം ചെയ്യന്നത് ബീന ചേച്ചിയാണ്. ബീന ചേച്ചി ആ സീരിയിൽ നിന്ന് വിട്ട് നിന്നാൽ സീരിയലിന്റെ മുന്നോട്ട് പോക്കിെ തന്നെ അത് ബാധിക്കും. അതുകൊണ്ടാണ് അവർ ഉണ്ടാകില്ലെന്ന് ഉറപ്പിക്കുന്നത്'

ആരതി പൊടുക്കും താത്പര്യമില്ലെന്ന്

ആരതി പൊടുക്കും താത്പര്യമില്ലെന്ന്

'ബീന ചേച്ചിയുടെ ഭർത്താവ് മനോജേട്ടൻ സീസൺ 5 റിവ്യൂ ഒക്കെ സജീവമായ ചെയ്തിരുന്ന ആളായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ പേര് പ്രെഡിക്ഷൻ ലിസ്റ്റിൽ പറഞ്ഞ് കേട്ടിട്ടില്ല. അദ്ദേഹത്തിന് ചാൻസ് ഉണ്ടോ ഇല്ലയോ എന്നത് വ്യക്തമല്ല', ശാലിനി പറഞ്ഞു. 'ഡോ റോബിന്റെ ഭാവിവധുവായ ആരതി പൊടിയുടെ പേരാണ് അടുത്തതായി പറയുന്നത്.

ബിനു അടിമാലിയുടെ പേരും

ബിനു അടിമാലിയുടെ പേരും

'തുടക്കം മുതൽ പ്രെഡിക്ഷൻ ലിസ്റ്റുകളിൽ ഇടം പിടിച്ച പേരായിരുന്നു ആരതിയുടേത്. പക്ഷേ ഈ അടുത്ത് റോബിൻ തന്നെ ആരതി സീസൺ 5 ൽ ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയിരുന്നു . ആരതിക്ക് താത്പര്യമില്ലെന്നായിരുന്നു റോബിൻ പറഞ്ഞത്'. കോമഡി സ്റ്റാർ താരം ബിനു അടിമാലിയുടെ പേര് പ്രഡിക്ഷൻ ലിസ്റ്റിൽ ഇടംപിടിച്ചിരുന്നു, അദ്ദേഹം തന്നെയാണ് ബിഗ് ബോസിലേക്ക് ഇല്ലെന്ന് വ്യക്താക്കിയത്.

 ആദിലയും നൂറയും

ആദിലയും നൂറയും

കുടുംബവുമായി വളരെ അടുത്ത് നിൽക്കൊന്നൊരാളാണ്. ബിഗ് ബോസ് പോലൊരു വീട്ടിൽ 100 ദിവസം അടച്ചിട്ടാൽ ജീവിക്കുകയെന്നത് അദ്ദേഹത്തിന് സാധ്യമല്ലെന്ന് ബിനു അടിമാലി പറഞ്ഞത്'. സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട 'ആദിലയും നൂറയും-രണ്ട് പേരും ബിഗ് ബോസ് 5 ലേക്ക് താത്പര്യമില്ലെന്ന് അറിയിച്ചിട്ടുണ്ട്'.

 വ്ലോഗർ രേവതിയും

വ്ലോഗർ രേവതിയും

ബിഗ് ബോസ് റിവ്യൂകളിലൂടെ ശ്രദ്ധിക്കപ്പെട്ട വ്ലോഗർ രേവതിയ്ക്കും ബിഗ് ബോസിൽ നിന്നും ഓഡിഷൻ കോൾ ലഭിച്ചിരുന്നു. എന്നാൽ അവരും പോകുന്നില്ലെന്നാണ് അറിയിച്ചത്. തന്റെ കുഞ്ഞിനെ നോക്കേണ്ടുന്നതിനാലാണ് ഷോയിൽ പങ്കെടുക്കാത്തതെന്നാണ് രേവതി അറിയിച്ചത്'. ശാലിനി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+