Get Updates
Get notified of breaking news, exclusive insights, and must-see stories!

സന്തോഷ വാര്‍ത്ത പങ്കുവെച്ച് ശാലിനി; അമേരിക്കയില്‍ നിന്നുവന്ന ആ സ്‌പെഷ്യല്‍ കോളിനെക്കുറിച്ച് താരം

ദൈവം എവിടെയെങ്കിലും ഏതെങ്കിലും ഒക്കെ രൂപത്തിൽ പിന്തുണ തരും എന്നാണ് ജീവിതത്തിലെ വലിയ സന്തോഷം തുറന്നുപറഞ്ഞ് ശാലിനി പറഞ്ഞത്

Shalini

ബിഗ്‌ബോസ് മലയാളം സീസണ്‍ 4 ല്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു മത്സരാര്‍ത്ഥിയാണ് ശാലിനി നായര്‍. ഷോയില്‍ എത്തുന്നതിന് മുമ്പ് തന്നെ ശാലിനിക്ക് ധാരാളം ആരാധകര്‍ ഉണ്ടായിരുന്നു. ബിഗ്‌ബോസില്‍ എത്തിയപ്പോള്‍ താരത്തിന്റെ ആരാധകര്‍ വര്‍ധിച്ചു. എന്നാല്‍ ഷോയില്‍ അവസാനം വരെ നില്‍ക്കാന്‍ ശാലിനിക്ക് കഴിഞ്ഞില്ല.

പ്രതീക്ഷിച്ചതിലും വളരെ മുന്നേ തന്നെ ശാലിനി ബിഗ്‌ബോസിന് പുറത്തായി. പക്ഷേ സോഷ്യല്‍മീഡിയയില്‍ വളരെ സജീവമാണ് താരം. തന്റെ വിശേഷങ്ങളും ബിഗ്‌ബോസ് വിശേഷങ്ങളും പങ്കുവെച്ച് ശാലിന് എത്തിയിരിക്കുകയാണ്. ഇപ്പോള്‍ മറ്റൊരു സന്തോഷമാണ് ശാലിനി ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. വ്യക്തിപരമായ ഒരു സന്തോഷമാണ് തന്റെ തത്സമയം ശാലിനി എന്ന യൂട്യൂബ് ചാനലിലൂടെ താരം പങ്കുവെച്ചത്....

ശാലിനിയെ തേടി ആ സന്തോഷവാർത്ത...

ശാലിനിയെ തേടി ആ സന്തോഷവാർത്ത...

എല്ലാവരോടും ഒരു സന്തോഷവാര്‍ത്ത പറയാനുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ശാലിനി തന്റെ വീഡിയോ തുടങ്ങുന്നത്. രണ്ട് ദിവസം മുമ്പ് തനിക്കൊരു ഇന്‍സ്റ്റഗ്രാം മെസേജ് വന്നിരുന്നുവെന്ന് താരം പറയുന്നു. സോഷ്യല്‍മീഡിയയില്‍ അത്രയൊന്നും സജീവമല്ലാത്ത ഒരു വ്യക്തിയായിരുന്നു ശാലിനിക്ക് ആ മെസേജ് അയച്ചത്. യൂട്യൂപില്‍ ശാലിനിയുടെ വീഡിയോ കണ്ടതിന് പിന്നാലെ ആയിരുന്ന അവര്‍ ശാലിനിക്ക് നെസേജ് അയച്ചത്. പിന്നീട് ആ വ്യക്തി ശാലിനെ വീഡിയോ കോള്‍ ചെയ്തു..

ആ മെസേജ് വന്നത് ആ വീഡിയോ കണ്ട്...

ആ മെസേജ് വന്നത് ആ വീഡിയോ കണ്ട്...

ശാലിനി ചെയ്ത ട്രൈപോര്‍ഡ് വീഡിയോ കണ്ടാണ് അമേരിക്കയില്‍ ജോലി ചെയ്യുന്ന ആ വ്യക്തി ശാലിനിയെ വിളിക്കുന്നത്..

ചാനലില്‍ കയറി നോക്കിയപ്പോള്‍ ട്രൈപോര്‍ഡിന്റെ വീഡിയോ കണ്ടു. മാമിന് അത് വളരെ ഇഷ്ടമായി. എന്നേയും ഉണ്ണിക്കുട്ടനേയും അഭിനന്ദിച്ചു. ജീവിതത്തില്‍ മുന്നോട്ട് പോകാന്‍ നടത്തുന്ന ഓകോ ശ്രമങ്ങള്‍ക്കും ബഹുമാനം അര്‍ഹിക്കുന്നവര്‍ക്ക് അത് കൊടുക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണെന്ന് പറഞ്ഞാണ് മാം മെസേജ് അയച്ചത്.

ഒരുപാട് സംസാരിച്ചു..

ഒരുപാട് സംസാരിച്ചു..

ഒരുപാട് സംസാരിച്ചു. അതില്‍ നിന്ന് മാം എന്നോട് പറഞ്ഞത് കുറച്ചുകൂടി നല്ല വ്‌ളോഗിംഗ് സെറ്റപ്പുള്ള ക്യാമറ സെറ്റപ്പോ ട്രൈപോര്‍ഡോ വാങ്ങാന്‍ ശാലിനിയെ പിന്തുണയ്ക്കണമെന്ന് ആഗ്രഹമുണ്ടെന്നും പേരോ ഐഡിന്റിറ്റിയും പുറത്തുപറയാതെ ശാലിനിയെ സഹായിക്കണമെന്നാണ് പറഞ്ഞത്, ശാലിനി പറഞ്ഞു..നമ്മള്‍ പറയാറില്ലെ ദൈവം എവിടെയെങ്കിലും ഏതെങ്കിലും ഒക്കെ രൂപത്തില്‍ നമുക്ക് പിന്തുണ തരും. ഒരാള്‍ക്ക് ആരെങ്കിലും ഒരാള്‍ ഒരുവ കുഞ്ഞ് പിന്തുണ കൊടുത്താല്‍ മുന്നോട്ടുപോകുന്ന സ്‌റ്റെപ്പിന് അതൊരു മുതല്‍ക്കൂട്ടാണ് ശാലിനി പറഞ്ഞു.

ആ സന്തോഷത്തിന് ഒപ്പം ചേര്‍ത്തുവെക്കാവുന്ന പറ്റുന്ന സന്തോഷമാണ്

ആ സന്തോഷത്തിന് ഒപ്പം ചേര്‍ത്തുവെക്കാവുന്ന പറ്റുന്ന സന്തോഷമാണ്

തന്റെ യൂട്യൂബ് ചാനല്‍ തുടങ്ങിയതിനെക്കുറിച്ചും ശാലിനി പറയുന്നുണ്ട്. തത്സമയം ശാലിനി തുടങ്ങുമ്പോള്‍ ഒരുപാടൊന്നും പ്രതീക്ഷയുണ്ടായിരുന്നില്ലെന്നും തീര്‍ച്ചയായും ചെറിയൊരു വരുമാനം പ്രതീക്ഷിച്ചു തന്നെയാണ് തുടങ്ങിയതെന്നും എന്നാല്‍ ഇത്രയേറെ റീച്ചും നിങ്ങളുടെ ഒക്കെ സ്‌നേഹത്തിന്റെ അളവും കിട്ടുമെന്ന് പ്രതീക്ഷിച്ചല്ല തുടങ്ങിയതെന്നും

ആ സന്തോഷത്തിന് ഒപ്പം ചേര്‍ത്തുവെക്കാവുന്ന പറ്റുന്ന സന്തോഷമാണ് മെസേജിലൂടെ വന്നത് ശാലിനി പറഞ്ഞു.

 ഇന്ന് ആ ഒരു സഹായം എനിക്കും കുടുംബത്തിനും ഒരു പിന്തുണയായി,

ഇന്ന് ആ ഒരു സഹായം എനിക്കും കുടുംബത്തിനും ഒരു പിന്തുണയായി,

എന്താണ് പറയേണ്ടതെന്ന് അറിയില്ല. ജീവിതത്തിൽ പല അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ ഇങ്ങനെ അറിയാത്തൊരാൾ. അതും അമേരിക്കയിൽ നിന്നാണ് മാം മെസേജ് അയക്കുന്നത്. ഇത്രയും ദൂരത്ത് നിന്നാണ് മാം മെസേജ് അയച്ചത്. 21ാം വയസ്സിൽ ജോലി കിട്ടി, 22ാം വയസ്സിൽ വിവാഹം കഴിച്ച് അമേരിക്കയിൽ താമസിക്കുന്ന ഒരു മാം ആണ്..സ്ത്രീകളെ സഹായിക്കണമെന്ന മെന്റാലിറ്റി ഉള്ള ആളാണ്. മാം കഴിയുംപോലെ മറ്റുള്ളവരെ സഹായിച്ചിട്ടുമുണ്ട്.. ഇന്ന് ആ ഒരു സഹായം എനിക്കും കൂടുംബത്തിനും ഒരു പിന്തുണയായി, ശാലിനി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+