Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസില്‍ പറ്റിയ ആനമണ്ടത്തരം അതാണ്; പുറത്ത് വന്നപ്പോഴാണ് എല്ലാം മനസ്സിലായത്; ശാലിനി

ബിഗ് ബോസ് സീസണ്‍ ഫോറില്‍ ഉയർന്ന് വന്ന ഏറ്റവും വലിയ ആരോപണമായിരുന്നു മത്സരാർത്ഥികള്‍ പിആർ ടീമിനെ സെറ്റ് ചെയ്തുവെച്ചുകൊണ്ട് ഷോയിലേക്ക് എത്തുന്നു എന്നുളളത്. ഒരു മത്സരാർത്ഥി ഇത് തുറന്ന് പറയുകയും ചെയ്തു. മറ്റുള്ളവർക്ക് വേണ്ടി പിആർ ടീമുകള്‍ പ്രവർത്തിച്ചുവെന്നുള്ളതും യാഥാർത്ഥ്യമാണ്. പിആർ ടീമൊന്നും ഇല്ലാതെ സ്വന്തം ശൈലിയില്‍ മത്സരിച്ച് ആരാധകരെ സൃഷ്ടിച്ച താരങ്ങളുമുണ്ട്.

ഇപ്പോഴിതാ സീസണ്‍ ഫൈവ് തുടങ്ങുമ്പോഴും പിആർ ടീമുകളും സെറ്റായിക്കൊണ്ടിരിക്കുയാണെന്ന വിവരമാണ് പുറത്ത് വരുന്നത്. ബിഗ് ബോസ് സീസണ്‍ ഫോർ താരമായിരുന്ന ശാലിനി നായരാണ് ഇത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ തുറന്ന് പറയുന്നത്. സ്വന്തം യൂട്യൂബ് ചാനലായ തത്സമയം ശാലിനിയുടെ താരം പറയുന്ന വാക്കുകളിലേക്ക്.

സീസണ്‍ ഫൈവിനേക്കുറിച്ചുള്ള വാർത്തകള്‍

സീസണ്‍ ഫൈവിനേക്കുറിച്ചുള്ള വാർത്തകള്‍ പുറത്ത് വരുന്നതിനോടൊപ്പം തന്നെ പിആർ ടീമുകളും ശക്തമായി ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഒരാളേയും തെറ്റ് പറയാന്‍ സാധിക്കില്ല. ഒരു വ്യക്തിയെ സപ്പോർട്ട് ചെയ്യാന്‍ പിആർ ടീമുകള്‍ മുന്നോട്ട് വരുന്നുണ്ടെങ്കില്‍ അവരായി അങ്ങോട്ട് പോയി ആവശ്യപ്പെടുന്നതല്ല, എനിക്ക് പിന്തുണ വേണമെന്ന് പറഞ്ഞ് മത്സരാർത്ഥികള്‍ അങ്ങോട്ട് പോവുകയാണ് ചെയ്യുന്നതെന്നും ശാലിനി പറയുന്നു.

ഒരു സിനിമയാണെങ്കില്‍ പോലും അതിന്റെ പ്രമോഷന്‍

ഒരു സിനിമയാണെങ്കില്‍ പോലും അതിന്റെ പ്രമോഷന്‍ നമ്മള്‍ ചെയ്യുന്നുണ്ട്. അതുപോലെ ഒരു വ്യക്തിയേയോ പ്രോഡക്ടിനെയോ പ്രമോട്ട് ചെയ്യുന്നതിന് വേണ്ടി ഒരു ടീം ഉണ്ടാവും. അതുപോലുള്ള ചർച്ചകള്‍ നടക്കുന്നു. ഈ ടീം ആയാലും നന്നായി കളിക്കുമെന്ന് കരുതുന്ന മത്സരാർത്ഥികള്‍ക്ക് വേണ്ടിയുള്ള പ്രമോഷന്‍ വർക്കുകളായിരിക്കും ഇവർ ഏറ്റെടുക്കുക.

ഒന്നും ചെയ്യാതെ നൂറ് ദിവസം

ഒന്നും ചെയ്യാതെ നൂറ് ദിവസം തള്ളിനീക്കാന്‍ ശ്രമിക്കുന്ന ആളെ പിന്തുണയ്ക്കാന്‍ ഒരു പിആർ ടീമും മുന്നോട്ട് വരില്ല. നല്ല കണ്ടന്റ് കൊടുക്കുന്ന ആളുകളെ അവരും സപ്പോർട്ട് ചെയ്യും. ഇനി ഈ വീഡിയോയിലെ പ്രധാനപ്പെട്ട ഭാഗത്തേക്കാണ് വരുന്നത്. അതായത് എനിക്ക് പറ്റിയിട്ടുള്ള തെറ്റുകളും നിങ്ങള്‍ക്ക് സംഭവിക്കരുതെന്ന് ആഗ്രഹിക്കുന്നതുമായ കാര്യങ്ങളാണ് പറയാന്‍ പോവുന്നത്.

Hair Care: ചായ കുടിച്ചാല്‍ മാത്രമല്ല, തലയിലൊഴിച്ചാലും ഗുണമേറെ; മുടി കൊഴിച്ചില്‍ തടയലും വളർത്തലും

സെലക്ഷന്‍ കിട്ടിയതോടെ വീട്ടിലും

സെലക്ഷന്‍ കിട്ടിയതോടെ വീട്ടിലും സുഹൃത്തുക്കള്‍ക്കുമൊക്കെ സന്തോഷമായി. എല്ലാവരോടും പറയാന്‍ സമയം കിട്ടിയില്ലെങ്കിലും അറിഞ്ഞവരെല്ലാം പറഞ്ഞത് നല്ല കുട്ടിയായി വരണം അവിടെ പോയി അടിയൊന്നും ഉണ്ടാക്കരുതെന്ന് പറഞ്ഞു. ബിഗ് ബോസ് എന്ന് പറഞ്ഞാല്‍ വെറും അടിയും ഇടിയും ബഹളവുമാണെന്ന ഒരു ചിന്ത ആളുകള്‍ക്കുണ്ട്. എന്നാല്‍ ഇതൊക്കെ അവർക്ക് കാണണം. ഞാനുള്‍പ്പടെ അങ്ങനെയാണെന്നും ശാലിനി വ്യക്തമാക്കുന്നു.

ബിഗ് ബോസില്‍ ചെന്നപ്പോള്‍ ആദ്യ ആഴ്ച

ഞാന്‍ ബിഗ് ബോസില്‍ ചെന്നപ്പോള്‍ ആദ്യ ആഴ്ച തന്നെ പാവ ടാസ്കുമായി ബന്ധപ്പെട്ട് ഗംഭീര അടി നടക്കുകയാണ്. ഞാന്‍ ആലോചിച്ചത് ഇത് എന്നെ ബാധിക്കില്ലാലോ, ഒരു ഗെയിം മാത്രമല്ലേ എന്നാണ്. മാത്രമല്ല, അടിയുണ്ടാക്കരുതെന്ന് നേരത്തെ പലരും പറഞ്ഞിട്ടുണ്ട്. പ്രശ്നം വരുമ്പോള്‍ ഇടപെടാം എന്ന് കരുതി അവിടെ ഇരുന്നു. എന്നാല്‍ കൂടുതല്‍ നല്ല കുട്ടിയായി പോയി.

കുറിതൊട്ട ബാലാമ്മിണി അതുപോലെ പോയി പോന്നു

കുറിതൊട്ട ബാലാമ്മിണി അതുപോലെ പോയി പോന്നു എന്ന് പറഞ്ഞില്ലേ, അതാണ് 21-ാം ദിവസം എന്നെ ഇവിടെ എത്തിച്ച ഒരു ഫാക്ടർ. എന്നുവെച്ച് അവിടെ പോയി അടിയുണ്ടാക്കണം എന്നല്ല പറയുന്നത്. നമുക്ക് പറയാനുള്ള കാര്യങ്ങള്‍ നമ്മള്‍ തുറന്ന് പറയണം. അല്ലാതെ സൈലന്റായി ഇരുന്ന് നല്ല കുട്ടി സർട്ടിഫിക്കറ്റ് വാങ്ങാന്‍ ഉദ്ദേശിക്കുന്നവർ അങ്ങോട്ട് പോയി മറ്റൊരാളുടെ അവസരം കളയേണ്ടതില്ലെന്നും ശാലിനും വ്യക്തമാക്കുന്നു.

മറ്റുള്ളവർ നമ്മുടെ നല്ലതിന് വേണ്ടി

മറ്റുള്ളവർ നമ്മുടെ നല്ലതിന് വേണ്ടി പറയുന്നതാണെങ്കിലും അത് ചിന്തിച്ച് നമ്മള്‍ നമ്മുടെ ചിന്തമാറ്റാന്‍ നില്‍ക്കേണ്ടതില്ല. നിങ്ങള്‍ എന്താണോ അങ്ങനെ കളിക്കുക. പിന്നെ എനിക്ക് പറ്റിയ ആനമണ്ടത്തരം എന്ന് പറയുന്നത് മൈന്‍ഡ് ഗെയിം എന്നൊരു സംഭവത്തെക്കുറിച്ച് എനിക്ക് അറിയില്ല എന്നതായിരുന്നു. പുറത്ത് വന്നതിന് ശേഷമാണ് അതേക്കുറിച്ച് ഞാന്‍ കേള്‍ക്കുന്നത് തന്നെ.

ഇമോഷണല്‍ കാര്യങ്ങളാണ് പറയുന്നത്

ഇമോഷണല്‍ കാര്യങ്ങളാണ് പറയുന്നത്. നമ്മുടെ ഇമോഷണ് അവിടെ യാതൊരു വാല്യുവും ഇല്ല. നിങ്ങള്‍ക്ക് കരച്ചില്‍ വരുന്നുണ്ടെങ്കില്‍ കരയുക. ചിലർക്ക് വിഷമം വരുമ്പോള്‍ ഓടി ബാത്ത്റൂമിലേക്ക് പോവുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അത് വെറുതെ പോയി കറയുന്നില്ല. അത് ബുദ്ധിയാണ്. നമ്മുടെ കരച്ചില്‍ കണ്ട് ഇമോഷണലി വീക്കാണ് എന്ന് പറയാനുള്ള ഒരു പോയിന്റ് മറ്റുള്ളവർക്ക് കിട്ടും. അത് വേണ്ടാണ് എന്ന് പറയുന്നത്. കരഞ്ഞ് പോവും, കരയാം, പക്ഷെ അത് മറ്റുള്ളവർ കാണണ്ടായെന്നാണ് പറഞ്ഞ് വരുന്നതെന്നും ശാലിനി കുട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+