'ആ തന്ത്രം ഇനി നടക്കില്ല; ബിഗ് ബോസ് വന്‍ മാറ്റത്തിനൊരുങ്ങുന്നു, പുതിയ നിയമം വരും, കളർ പോകുമോ'
ബിഗ് ബോസ് മലയാളം സീസണ്‍ 5 ന്റെ ഒരുക്കങ്ങള്‍ അണിയറയില്‍ ആരംഭിച്ചതായുള്ള റിപ്പോർട്ടുകള്‍ പുറത്തുവരാന്‍ തുടങ്ങിയിട്ട് ആഴ്ചകളേറെയായി. മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകള്‍ സോഷ്യല്‍മീഡിയയിലും സജീവമാണ്. അതേസമയം ഈ സീസണ്‍ മുതല്‍ ഷോയില്‍ പുതിയ നിയമം വന്നേക്കുമെന്ന സൂചനയാണ് സീസണ്‍ 4 ലെ മത്സരാർത്ഥി ശാലിനി വ്യക്തമാക്കുന്നത്.
ജനങ്ങളിൽ നിന്നും തങ്ങൾക്കുള്ള പ്രേക്ഷക പിന്തുണയും തന്റെ പ്രകടന മികവും അറിയാന്‍ വേണ്ടി താരങ്ങള്‍ നടത്തുന്ന നീക്കങ്ങള്‍ ഇതോടെ തടയപ്പെട്ടേക്കുമെന്നാണ് ശാലിനി വ്യക്തമാക്കുന്നത്. ശാലിനി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

മറ്റ് മത്സരാർത്ഥികളെയും ചാനലിനെയും ജനങ്ങളെയും വിഡ്ഢികളാക്കുന്ന ഇത്തരം പ്ലാനുകൾക്ക് തടയിട്ടേ മതിയാവൂ! സംഗതി കുറച്ച് കളറ് പോവാൻ സാധ്യതയുള്ള കാര്യമാണ്. എന്നാലും കളിയിൽ അല്പം കാര്യമുണ്ട്.വെറുതെ ഒന്ന് വായിച്ച് പൊയ്ക്കോളൂ. ബിഗ്ഗ്‌ബോസ്സ് മലയാളം അഞ്ചാം സീസണിൽ ചില മാറ്റങ്ങൾ വരുത്തിയെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുന്നു.
''ദില്‍ഷയെ പറയുന്നത് പോലേയല്ല ആരതിയെ പറയുന്നത്: സത്യം പറയുമ്പോള്‍ റിയാസ് എന്തിനാണ് പല്ലിളിക്കുന്നത്''

ഇന്നെനിക്ക് ഒരു കോള്‍ വന്നു. അദ്ദേഹം അഞ്ചാം സീസണിലേക്ക് മത്സരിക്കുന്നുവെന്നും അതിനായുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു എന്നും അറിയിക്കുകയുണ്ടായി. സത്യമാണെങ്കിലും അല്ലെങ്കിലും ആത്മവിശ്വാസത്തോടു കൂടി എന്നെ വിളിച്ച അദ്ദേഹം പങ്കുവെച്ച പ്ലാനിൽ പക്ഷേ ഒരെണ്ണം ശുദ്ധമണ്ടത്തരമാവാൻ ഈ സീസണിൽ സാധ്യതയുണ്ടെന്ന് ഞാൻ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. പക്ഷേ he is still confident in his plan!!

അതായത് ജനങ്ങളിൽ നിന്നും തങ്ങൾക്കുള്ള പ്രേക്ഷക പിന്തുണയും തന്റെ പ്രകടന മികവും അറിയത്തക്ക വണ്ണം മുൻപേ തീരുമാനിച്ചുറപ്പിച്ച വസ്ത്രങ്ങൾ ലാലേട്ടൻ വരുന്ന വീക്കെൻഡ് എപ്പിസോഡുകൾക്കും ഡെയ്ലി യൂസിനും അയപ്പിക്കുവാൻ തീരുമാനിച്ചു. അതാണ് പ്ലാൻ! ശെരിയാണ് ഈ ആഴ്ച്ച ചുവപ്പ് വസ്ത്രം വന്നാൽ പ്രകടനം മോശമാണെന്നു മനസിലാക്കാം പച്ചയാണെങ്കിൽ സേഫ് അങ്ങിനെ നിറങ്ങൾ മാറ്റാം!
Face care: മുഖക്കുരു പമ്പ കടക്കണോ, ഇതാ ഏതാനും പൊടിക്കൈകള്‍

"ഈ ബുദ്ധിയെന്തെ ദാസാ.. നേരത്തെ തോന്നാഞ്ഞേ" എന്നാവും ചിലർ ഓർക്കുന്നത്. ഈ ഐഡിയ അറിയാഞ്ഞിട്ടല്ല, ഇത് മനസ്സിലുണ്ടായിട്ടും റിയാലിറ്റി ഷോയുടെ എല്ലാ മാനദണ്ഡങ്ങളെയും ബഹുമാനിച്ച് അത്തരം കുബുദ്ധിക്ക് മുതിർന്നില്ല എന്നുമാത്രം. കഴിഞ്ഞ സീസണിൽ ഇതേ ആക്ഷേപം ഉയർന്നു വന്നിരുന്നത് കൊണ്ട് ചാനൽ സംഘാടകർ ഷോയുടെ നിയമങ്ങളിൽ മാറ്റം വരുത്തുവാൻ സാധ്യതയുണ്ട്.

വളരെ മികച്ച ഒരു ആശയമായിട്ടാണ് അതിനെ എനിക്ക് തോന്നുന്നത്. ബിഗ് ബോസ് മലയാളം അഞ്ചാം സീസണിൽ ഇതുപോലൊരു മാറ്റം അനിവാര്യമാണെന്ന് എനിക്ക് തോന്നുന്നു. എല്ലാ കണ്ടസ്റ്റൻസിനും ഒരു യൂണിഫോം കൊടുത്താൽ എങ്ങനെയിരിക്കും? സഹവാസികളെ അല്ലാതെ മറ്റു മനുഷ്യരെ കാണുവാനോ സമയം അറിയുവാനോ പോലും കഴിയാത്ത ബിഗ് ബോസ് വീട്ടിൽ പുറത്തുനിന്നും കൃത്യമായ സൂചനകൾ കിട്ടുമെങ്കിൽ മത്സരത്തിന്റെ റിയാലിറ്റി എന്താണ് ?

അത് മാത്രമല്ല ഒരുപക്ഷേ ഒരേ മേഖലകളിൽ നിന്നും മുൻ പരിചയം ഉള്ള പല താരങ്ങളും ഇനിയും അടുത്ത സീസണിലും വന്നേക്കാം അങ്ങിനെ ഈ സീസണിലും വരികയാണെങ്കിൽ പല കണ്ടസ്റ്റൻസിനെയും നോമിനേറ്റ് ചെയ്യുവാൻ കൂട്ടായുള്ള തീരുമാനങ്ങൾക്കും ഫേവറിസത്തിനും ഗ്രൂപ്പിസത്തിനും വീണ്ടും ഒരു സീസൺ കൂടി സാക്ഷിയാവുകയും ചെയ്യും. അതുകൊണ്ട് നോമിനേഷൻ പ്രക്രിയയും പ്രേക്ഷകർക്ക് വിട്ടുകൊടുക്കുകയാണെങ്കിൽ പുറത്തു പോകേണ്ടത് ആരെന്നും നിലനിൽക്കേണ്ടത് ആരെന്നും ന്യായവിധി പ്രതീക്ഷിക്കാം!!












Click it and Unblock the Notifications